കടലാസിലെ പുലി നെക്‌സോണ്‍; എന്നാല്‍ ബ്രെസ്സയുമായി മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍?

By Dijo Jackson

Recommended Video

2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark

ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ കൈയ്യില്‍ നിന്നും കോമ്പക്ട് എസ്‌യുവി കിരീടം തട്ടിയെടുത്ത മാരുതി വിറ്റാര ബ്രെസ്സയെ വെല്ലുവിളിച്ചാണ് ടാറ്റ നെക്‌സോണ്‍ വിപണിയില്‍ എത്തിയത്. എന്നാല്‍ നാലു മീറ്റര്‍ എസ്‌യുവികളില്‍ താന്‍ തന്നെയാണ് കേമനെന്ന് വില്‍പനയിലൂടെ ബ്രെസ്സ പറഞ്ഞു കൊണ്ടിരിക്കുകയാണ്.

കടലാസിലെ പുലി നെക്‌സോണ്‍; എന്നാല്‍ ബ്രെസ്സയുമായി മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍?

പക്ഷെ ബ്രെസ്സയുടെ കാല്‍ച്ചുവട്ടിലെ മണ്ണിനും ഇളക്കം തട്ടി തുടങ്ങിയിട്ടുണ്ട്. ബ്രെസ്സയില്‍ നിന്നും നെക്‌സോണിലേക്ക് കണ്ണുതിരിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം പതിയെ വര്‍ധിക്കുകയാണ്.

കടലാസിലെ പുലി നെക്‌സോണ്‍; എന്നാല്‍ ബ്രെസ്സയുമായി മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍?

നെക്‌സോണാണോ ബ്രെസ്സയെക്കാളും മികച്ചത്? തര്‍ക്കം തുടരുന്നു. ശ്രേണിയിലെ ഏറ്റവും കരുത്തന്‍ എഞ്ചിനുമായാണ് ബ്രെസ്സയ്ക്ക് എതിരെ നെക്‌സോണ്‍ അണിനിരക്കുന്നത്. കടലാസില്‍ നെക്‌സോണ്‍ തന്നെയാണ് പുലി.

കടലാസിലെ പുലി നെക്‌സോണ്‍; എന്നാല്‍ ബ്രെസ്സയുമായി മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍?

എന്നാല്‍ ഇരുവരും തമ്മില്‍ നേരിട്ടു കൊമ്പുകോര്‍ത്താല്‍ ആരു ജയിക്കും? ഉത്തരം കണ്ടെത്താന്‍ തീരുമാനിച്ച് ഉറച്ചു ഒരു സംഘം കാര്‍പ്രേമികള്‍ തയ്യാര്‍. നെക്‌സോണും ബ്രെസ്സയും തമ്മിലുള്ള വേഗമത്സരം ഇന്റര്‍നെറ്റില്‍ പ്രചാരം നേടുകയാണ്.

കടലാസിലെ പുലി നെക്‌സോണ്‍; എന്നാല്‍ ബ്രെസ്സയുമായി മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍?

കരുത്ത് കുറവെങ്കിലും നെക്‌സോണുമായി ഇഞ്ചോടിച്ച് പിടിച്ചു നില്‍ക്കാന്‍ ഭാരംകുറഞ്ഞ ബ്രെസ്സയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് മത്സരം ആരംഭിച്ചത്.

കടലാസിലെ പുലി നെക്‌സോണ്‍; എന്നാല്‍ ബ്രെസ്സയുമായി മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍?

പക്ഷെ കടലാസില്‍ വീമ്പു പറഞ്ഞതൊക്കെ സത്യമാണെന്ന് ബ്രെസ്സയ്ക്ക് മുന്നില്‍ നെക്‌സോണ്‍ തെളിയിച്ചു. രണ്ടു ചുവടു മുന്നില്‍ പോയ നെക്‌സോണിന് അടുത്തെത്താന്‍ ഒരു ഘട്ടത്തിലും ബ്രെസ്സയ്ക്ക് സാധിച്ചില്ല.

കടലാസിലെ പുലി നെക്‌സോണ്‍; എന്നാല്‍ ബ്രെസ്സയുമായി മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍?

108 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബ്ബോഡീസല്‍ എഞ്ചിന്‍ കരുത്തിലുള്ള നെക്‌സോണ്‍ ഏകപക്ഷീയമായാണ് മത്സരത്തില്‍ വിജയിച്ചത്.

കടലാസിലെ പുലി നെക്‌സോണ്‍; എന്നാല്‍ ബ്രെസ്സയുമായി മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍?

മറുവശത്ത് വിറ്റാര ബ്രെസ്സ അവകാശപ്പെടുന്നത് 89 bhp കരുത്തും 200 Nm torque ഉം മാത്രം. നെക്‌സോണിന് ബ്രെസ്സയെക്കാളും ഭാരമുണ്ടെങ്കിലും എസ്‌യുവിയുടെ കൂടുതല്‍ കരുത്തും ടോര്‍ഖും മത്സരത്തില്‍ നിര്‍ണായകമായി.

കടലാസിലെ പുലി നെക്‌സോണ്‍; എന്നാല്‍ ബ്രെസ്സയുമായി മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍?

1,250 കിലോഗ്രാമാണ് ടാറ്റ നെക്‌സോണിന്റെ ഭാരം. ബ്രെസ്സയുടെ ഭാരമാകട്ടെ 1,195 കിലോഗ്രാമും. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ പതിപ്പിലും നെക്‌സോണ്‍ ലഭ്യമാണ്. പരമാവധി 108 bhp കരുത്തും 170 Nm torque ഉം നെക്‌സോണ്‍ പെട്രോള്‍ ഉത്പാദിപ്പിക്കും.

നിലവില്‍ ഡീസല്‍ വകഭേദത്തില്‍ മാത്രമാണ് ബ്രെസ്സയുടെ ഒരുക്കം. സമീപഭാവിയില്‍ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനില്‍ ബ്രെസ്സയെ മാരുതി അണിനിരത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതു സംബന്ധമായ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ല.

കടലാസിലെ പുലി നെക്‌സോണ്‍; എന്നാല്‍ ബ്രെസ്സയുമായി മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍?

7.28 ലക്ഷം രൂപ മുതലാണ് മാരുതി വിറ്റാര ബ്രെസ്സയുടെ വില ആരംഭിക്കുന്നത്. വിലയുടെ കാര്യത്തിലും നെക്‌സോണ്‍ ബ്രെസ്സയെ പിന്തള്ളുന്നുണ്ട്. 6.99 ലക്ഷം രൂപ മുതലാണ് ബേസ് വേരിയന്റ് നെക്‌സോണിന്റെ പ്രൈസ്ടാഗ്.

Disclaimer: പൊതുനിരത്തിൽ വെച്ചുള്ള ഇത്തരം വേഗമത്സരങ്ങൾ അനധികൃതമാണ്. വാഹനങ്ങൾ തമ്മിലുള്ള മത്സരയോട്ടങ്ങൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും.

കടലാസിലെ പുലി നെക്‌സോണ്‍; എന്നാല്‍ ബ്രെസ്സയുമായി മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍?

ടാറ്റ നെക്‌സോണിനെ തെരഞ്ഞെടുക്കാനുള്ള നാല് കാരണങ്ങള്‍ —

കീശ കാലിയാക്കാത്ത പ്രൈസ്ടാഗ്

ടാറ്റ കുറിച്ച പ്രൈസ്ടാഗ് തന്നെയാണ് നെക്‌സോണ്‍ എസ്‌യുവിയുടെ പ്രധാന ആകര്‍ഷണം. 5.99 ലക്ഷം രൂപ മുതല്‍ക്കാണ് നെക്‌സോണിന്റെ വില ആരംഭിക്കുന്നത്. എതിരാളിയായ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ വില തുടങ്ങുന്നതോ, ഏഴര ലക്ഷം രൂപ മുതല്‍ക്കും!

കടലാസിലെ പുലി നെക്‌സോണ്‍; എന്നാല്‍ ബ്രെസ്സയുമായി മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍?

ഇനി വിറ്റാര ബ്രെസ്സയുടെ കാര്യമെടുത്താല്‍ ഡീസല്‍ അവതാരത്തില്‍ മാത്രമാണ് എസ്‌യുവി ലഭ്യമാകുന്നത്. നെക്‌സോണ്‍ ബേസ് വേരിയന്റിനെക്കാളും 53,000 രൂപ വിലക്കൂടുതലുണ്ട് വിറ്റാര ബ്രെസ്സയ്ക്ക്. വിലയുടെ കാര്യത്തില്‍ എതിരാളികളിലും ഒരുപടി മുകളിലാണ് നെക്‌സോണിന്റെ ഇടം.

കടലാസിലെ പുലി നെക്‌സോണ്‍; എന്നാല്‍ ബ്രെസ്സയുമായി മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍?

കുത്തി നിറച്ച ഫീച്ചറുകള്‍

വില കുറവാണെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ യാതൊരു പിശുക്കും നെക്‌സോണില്‍ ടാറ്റ കാണിച്ചിട്ടില്ല. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളിലും സിഗ്നേച്ചര്‍ ടെയില്‍ ലാമ്പുകളിലും ആരംഭിക്കുന്നതാണ് നെക്‌സോണ്‍ ഫീച്ചറുകളുടെ നീണ്ട പട്ടിക.

കടലാസിലെ പുലി നെക്‌സോണ്‍; എന്നാല്‍ ബ്രെസ്സയുമായി മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍?

അകത്തളത്ത് ഒരുങ്ങിയിട്ടുള്ളതെന്നി മാറുന്ന 'ഗ്രാന്‍ഡ് സെന്‍ട്രല്‍ കണ്‍സോള്‍' ട്രെയും പ്രീമിയം ഫീച്ചറുകളുടെ ഗണത്തില്‍ ഉള്‍പ്പെടും. ശ്രേണിയിലെ തന്നെ ആദ്യ 6.5 ഇഞ്ച് ഫ്‌ളോട്ടിംഗ് എച്ച്ഡി ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലാണ് എസ്‌യുവിയുടെ വരവ്.

കടലാസിലെ പുലി നെക്‌സോണ്‍; എന്നാല്‍ ബ്രെസ്സയുമായി മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍?

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലുണ്ട്. ഉയര്‍ന്ന പതിപ്പിലുള്ള എട്ടു സ്പീക്കര്‍ ഹാര്‍മന്‍ ഓഡിയോ സിസ്റ്റവും നെക്‌സോണിന്റെ വിശേഷമാണ്. ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചറിന്റെ കാര്യത്തില്‍ മാത്രമാണ് നെക്‌സോണ്‍ ബ്രെസ്സയ്ക്കും ഇക്കോസ്‌പോര്‍ടിനും പിന്നില്‍.

കടലാസിലെ പുലി നെക്‌സോണ്‍; എന്നാല്‍ ബ്രെസ്സയുമായി മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍?

കരുത്ത്

നെക്‌സോണിലുള്ള പുത്തന്‍ രണ്ടു എഞ്ചിനുകളും എസ്‌യുവിയുടെ പ്രചാരത്തിനുള്ള കാരണമാണ്. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളിലാണ് നെക്‌സോണിന്റെ ഒരുക്കം.

കടലാസിലെ പുലി നെക്‌സോണ്‍; എന്നാല്‍ ബ്രെസ്സയുമായി മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍?

108 bhp കരുത്തും 170 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന നെക്‌സോണ്‍ പെട്രോള്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് തുല്യമാണ്. ഡീസല്‍ പതിപ്പിന്റെ കാര്യമെടുത്താല്‍ എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ് ഈ ടാറ്റ എസ്‌യുവി.

കടലാസിലെ പുലി നെക്‌സോണ്‍; എന്നാല്‍ ബ്രെസ്സയുമായി മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍?

108 bhp കരുത്തും 260 Nm torque ഉം നെക്‌സോണ്‍ പരമാവധി ഉത്പാദിപ്പിക്കുമ്പോള്‍, 98.6 bhp കരുത്തും 200 Nm torque ഉം മാത്രമാണ് ഇക്കോസ്‌പോര്‍ട് 1.5 ലിറ്റര്‍ ഡീസല്‍ പരമാവധി അവകാശപ്പെടുന്നത്. 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലെത്തുന്ന ബ്രെസ്സയാകട്ടെ 89 bhp കരുത്തും 200 Nm torque മാണ് പരമാവധി ഉത്പാദിപ്പിക്കുക.

കടലാസിലെ പുലി നെക്‌സോണ്‍; എന്നാല്‍ ബ്രെസ്സയുമായി മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍?

ഡ്രൈവ് മോഡുകള്‍

നെക്‌സോണില്‍ ഒരുങ്ങിയിട്ടുള്ള ഒന്നിലധികം ഡ്രൈവ് മോഡുകളും ശ്രേണിയില്‍ ഇതാദ്യം. ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നീ മൂന്ന് മോഡുകള്‍ നെക്‌സോണില്‍ ലഭ്യമാണ്.

കടലാസിലെ പുലി നെക്‌സോണ്‍; എന്നാല്‍ ബ്രെസ്സയുമായി മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍?

ഓരോ ഡ്രൈവ് മോഡിലും വ്യത്യസ്ത കരുത്തുത്പാദനമാണ് നെക്‌സോണ്‍ കാഴ്ചവെക്കുക. ഉദ്ദാഹരണത്തിന് നെക്‌സോണ്‍ ഡീസല്‍ ഇക്കോ, സിറ്റി, സ്‌പോര്‍ട് മോഡുകളില്‍ യഥാക്രമം 85 bhp, 95 bhp, 108 bhp എന്നിങ്ങനെയാണ് കരുത്ത് ഉത്പാദിപ്പിക്കുക.

More from DriveSpark

Article Published On: Monday, February 26, 2018, 15:45 [IST]
English summary
Maruti Vitara Brezza vs Tata Nexon Drag Race. Read in Malayalam.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X