ലാഭത്തിലേക്ക് ചിറകുവിരിച്ചു പറന്ന് വിസ്താര എയർലൈൻസ്

ഇന്ത്യയുടെ അഭിമാനകരമായതും ടാറ്റയുടെ ഉടമസ്ഥതയിലുമുളള സർവീസ് കാരിയറായ വിസ്താര ഒക്‌ടോബർ മുതൽ ഡിസംബർ വരെ ലാഭകരമായ റിപ്പോർട്ടുകളാണ് കാണിച്ചിരിക്കുന്നത്. ടാറ്റ സൺസിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമാണ് ഇപ്പോൾ വിസ്താര. 2015 ജനുവരിയിൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് കമ്പനി ലാഭത്തിലാകുന്നത്.

2022 ഒക്‌ടോബർ-ഡിസംബർ പാദത്തിൽ തങ്ങളുടെ വരുമാനം 1 ബില്യൺ ഡോളർ കടന്നതായും വിദേശ കറൻസി നഷ്ടവും പ്രവർത്തനേതര വരുമാനവും ഒഴികെ മികച്ച ആദായം നേടിയതായി എയർലൈൻസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. അടുത്ത വർഷം പകുതിയോടെ 7 ബോയിംഗ് 787 വിമാനങ്ങൾ ഉൾപ്പെടെ ആകെ 70 വിമാനങ്ങൾ സ്വന്തമാക്കുമെന്നാണ് കമ്പനിയുടെ ഭാഗത്ത് നിന്ന് അറിയിച്ചിരിക്കുന്നത്.

കൊവിഡ് മഹാമാരിക്ക് ശേഷം വിമാന യാത്രകൾ പഴയ സ്ഥിതിയിലേക്കെത്തുകയാണ്, ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിസ്താര എയർ ഇന്ത്യ ഏകദേശം 495 പുതിയ വിമാനങ്ങൾക്കായി ഓർഡർ നൽകാൻ ഒരുങ്ങുകയാണ്, എയർലൈനിനെ വലിയ രീതിയിൽ നവീകരിക്കുവാനും വിസ്താരയുമായി ലയിപ്പിച്ച് ഒരു വലിയ ഫുൾ സർവീസ് കാരിയർ സൃഷ്ടിക്കാനുമാണ് കമ്പനിയുടെ പുതിയ നീക്കം.

2015ല്‍ പ്രവര്‍ത്തനം തുടങ്ങിയ അന്ന് മുതല്‍ വിസ്താര എയർലൈൻസ് നഷ്ടത്തിലായിരുന്നു ഓടിക്കൊണ്ടിരുന്നത്. വിസ്താര എയർലൈൻസിൽ 51 ശതമാനം ഓഹരി വിഹിതമാണ് ടാറ്റ സൺസിനുളളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നോക്കിയാൽ ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ വിസ്താരയിലെ യാത്രക്കാരുടെ എണ്ണം 47 ശതമാനത്തോളമാണ് വര്‍ധിച്ചിരിക്കുന്നത്. 33.06 ലക്ഷം യാത്രക്കാരാണ് വിസ്താരയില്‍ ഇത് വരെ സഞ്ചരിച്ചത്. 2022ലെ കണക്ക് നോക്കിയാൽ 1.1 കോടി യാത്രക്കാരെയാണ് കമ്പനി നേടിയത്.

പുതിയ എയര്‍ക്രാഫ്റ്റുകളിലൂടെ ഉള്‍ക്കൊള്ളാവുന്ന യാത്രക്കാരുടെ എണ്ണം 37 ശതമാനം ഉയര്‍ത്തിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച എയര്‍ലൈനുകളുടെ സ്‌കൈട്രാക്‌സ് (Skytrax) പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇടംനേടിയ ഏക കമ്പനിയും വിസ്താരയാണ്. അത് ശരിക്കും ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷം തന്നെയാണ് അയ്യായിരത്തിലധികം ജീവനക്കാരുള്ള കമ്പനി ഒരുമാസം ഏകദേശം 8500 സര്‍വീസുകളാണ് നടത്തുന്നത്.

ആഭ്യന്തര സര്‍വീസുകളില്‍ ഇന്‍ഡിഗോയുടെ പിന്നിലായി രണ്ടാം സ്ഥാനത്താണ് വിസ്താര എയർലൈൻസ്. 55.7 ശതമാനമാണ് ഇന്‍ഡിഗോയുടെ വിപണി വിഹിതം. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയര്‍ ഇന്ത്യയ്ക്ക് 6.2 ശതമാനവും എയര്‍ ഏഷ്യയ്ക്ക് 0.6 ശതമാനവും വിപണിയാണുള്ളത്. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എല്ലാ എയര്‍ലൈന്‍ കമ്പനികളെയും എയര്‍ ഇന്ത്യയുടെ കീഴില്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ സൺസ്. നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് എന്നിവ എയര്‍ ഇന്ത്യയുടെ ഭാഗമാവും.

എയർ ഇന്ത്യ 2023 ൽ മറ്റൊരു യുകെ ഡെസ്റ്റിനേഷൻ നെറ്റ്‌വർക്കിലേക്ക് ചേർക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ, ലണ്ടൻ ഗാറ്റ്‌വിക്കിനും അമൃത്‌സറിനും ഇടയിൽ 2023 മാർച്ച് 26 മുതൽ ഫ്ലൈറ്റുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എയർ ഇന്ത്യയുടെ പുതിയ പദ്ധതി അനുസരിച്ച്, B787-8 വിമാനം നാല് റൂട്ടുകളിലും ആഴ്ചയിൽ മൂന്ന് തവണ റൗണ്ട് ട്രിപ്പ് ഫ്രീക്വൻസികളിലും പ്രവർത്തിപ്പിക്കാനുമാണ് ലക്ഷ്യം വയ്ക്കുന്നത്.

ജനുവരി 9ന് എയർ ഇന്ത്യ ഒരു സ്പെഷ്യൽ ഫ്ലൈറ്റ് ചാർട്ട് ചെയ്തിരുന്നു, മറ്റൊന്നുമല്ല എയർ ഇന്ത്യയുടെ എട്ടാം വാർഷികത്തോടനുബന്ധിച്ചായിരുന്നു സ്പെഷ്യൽ ഫ്ലൈറ്റ്.2015 ജനുവരി 9-ന് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ച എയർ ഇന്ത്യ, നിലവിൽ 13 രാജ്യങ്ങളിലായി 43 ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിക്കുകയും ദിവസം 260-ലധികം വിമാനങ്ങൾ അങ്ങോളമിങ്ങോളമായി സർവീസ് നടത്തുകയും ചെയ്യുന്നുണ്ട്. വിസ്താരയുടെ ഓൺബോർഡ് സർവീസിനും കസ്റ്റമർ സർവീസിനും സേവനത്തിനും വലിയ പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ദുബായ്, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് കൂടുതൽ ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കാനാണ് എയർലൈൻസ് പദ്ധതിയിടുന്നത്. പക്ഷേ അവയെല്ലാം ട്രാഫിക് നിയമങ്ങൾ കാരണം പരിമിതപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കമ്പനിക്ക് മറ്റ് മാർഗങ്ങൾ നോക്കാനേ സാധിക്കു. അത് കൊണ്ട് തന്നെ മിഡിൽ ഈസ്റ്റിലെ കൂടുതൽ പോയിന്റുകൾ നോക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇത്രയും വർഷം കൊണ്ട് ആണെങ്കിലും വിസ്താര ലാഭത്തിലേക്ക് കടക്കുന്നതിൽ വളരെ സന്തോഷമാണ് കമ്പനി പ്രകടിപ്പിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ പ്രത്യേക ഓഫറുകളും ഈ വർഷം പ്രതീക്ഷിക്കാവുന്നതാണ്

Most Read Articles

Malayalam
English summary
Tata owned airline vistara turns profitable
Story first published: Wednesday, January 25, 2023, 6:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X