ഇവി ചാർജിംഗ് സ്റ്റേഷൻ ശൃംഖല വർദ്ധിപ്പിക്കാനൊരുങ്ങി ടാറ്റ

ടാറ്റ പവർ കമ്പനി ലിമിറ്റഡ് തങ്ങളുടെ ഇലക്ട്രിക് വാഹന (ഇവി) ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല വർദ്ധിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ്.

ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല വർദ്ധിപ്പിക്കാനൊരുങ്ങി ടാറ്റ

ടാറ്റ മോട്ടോർസ് ഡീലർഷിപ്പുകളിൽ ഇവി സ്റ്റേഷനുകൾ സ്ഥാപിച്ച് ഈ ശൃംഖല വർദ്ധിപ്പിക്കാനുള്ള അവസരം പരിശോധിക്കുകയാണെന്ന് ടാറ്റ പവർ സിഇഒയും എംഡിയുമായ പ്രവീർ സിൻഹ സ്മാർട്ട് നഗരങ്ങൾക്കായുള്ള സ്മാർട്ട് എനർജി & സ്മാർട്ട് മൊബിലിറ്റി കോൺഫ്രൻസിൽ പറഞ്ഞു.

ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല വർദ്ധിപ്പിക്കാനൊരുങ്ങി ടാറ്റ

ഡൽഹി, മുംബൈ, പൂനെ, ബെംഗളൂരു, ഹൈദരാബാദ്, സംസ്ഥാനങ്ങളിലുടനീളം ടാറ്റാ ഗ്രൂപ്പ് സ്ഥാപനങ്ങൾ ഇതിനകം 168 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല വർദ്ധിപ്പിക്കാനൊരുങ്ങി ടാറ്റ

ചാർജിംഗ് സ്റ്റേഷനുകൾ സൃഷ്ടിക്കുന്നതിന് ഒരു മാസത്തെ സമയമെടുക്കും, അതിന് മുമ്പ് തരംതിരിക്കേണ്ടത് നിലവിലുള്ള ശൃംഖലയും വൈദ്യുതി വിതരണവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല വർദ്ധിപ്പിക്കാനൊരുങ്ങി ടാറ്റ

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം 600 ഓളം സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കമ്പനി ആഗ്രഹിക്കുന്നു.

ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല വർദ്ധിപ്പിക്കാനൊരുങ്ങി ടാറ്റ

പൊതു ഇടങ്ങൾക്കൊപ്പം ഹോം ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും കമ്പനി ശ്രമിക്കുന്നു. ടാറ്റാ ഗ്രൂപ്പ് കമ്പനികളായ ജിഞ്ചർ ഹോട്ടലുകൾ, താജ് ഹോട്ടലുകൾ, തനിഷ്ക്, വെസ്റ്റ് സൈഡ്, ക്രോമ എന്നിവയ്‌ക്കൊപ്പം മെട്രോ സ്റ്റേഷനുകൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ, ഷോപ്പിംഗ് മാളുകൾ, തിയേറ്ററുകൾ, ഹൈവേകൾ എന്നിവയും തങ്ങൾ ലക്ഷ്യമിടുന്നു എന്ന് സിൻഹ പറഞ്ഞു.

ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല വർദ്ധിപ്പിക്കാനൊരുങ്ങി ടാറ്റ

രാജ്യത്ത് ഇവികളിലേക്കുള്ള പരിണാമത്തിനെ സംബന്ധിച്ചിടത്തോളം,പൊതു ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ അഭാവം വലിയ തടസ്സമല്ല. ആഗോളതലത്തിൽ, ആളുകൾ അവരുടെ സ്വകാര്യ വാഹനങ്ങൾ പരമാവധി സമയം പാർക്ക് ചെയ്തിരിക്കുന്ന വീട്ടിലോ ഓഫീസിലോ ആയിരിക്കും പ്രധാനമായി ചാർജ് ചെയ്യുക.

ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല വർദ്ധിപ്പിക്കാനൊരുങ്ങി ടാറ്റ

ഇവികളുടെ സംഖ്യ വർദ്ധിച്ചാൽ മാത്രമേ ഇന്ത്യയിലെ ചാർജ്ജിംഗ് ശൃംഖല വലിയ തോതിൽ വളർച്ച പ്രാപിക്കൂ എന്ന് ISGF (ഇന്ത്യ സ്മാർട്ട് ഗ്രിഡ് ഫോറം) പ്രസിഡന്റ് റെജി കുമാർ പിള്ള അഭിപ്രായപ്പെട്ടു.

ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല വർദ്ധിപ്പിക്കാനൊരുങ്ങി ടാറ്റ

ഇന്ത്യയിൽ ഇവികളുടെ പങ്ക് വളരെ ചെറുതാണ്. മിക്ക സ്ഥലങ്ങളിലും, ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ വിനിയോഗം അഞ്ച് ശതമാനം മാത്രമാണ്.

ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല വർദ്ധിപ്പിക്കാനൊരുങ്ങി ടാറ്റ

അത്തരമൊരു സാഹചര്യത്തിൽ, ഇതിനായി മുടക്കുന്ന നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം മന്ദഗതിയിരിക്കും എന്ന് സമാനമായ രീതിയിൽ സംസാരിച്ച സിൻഹ കൂട്ടിച്ചേർത്തു.

ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല വർദ്ധിപ്പിക്കാനൊരുങ്ങി ടാറ്റ

വിപണിയിൽ വലിയ തോതിലുള്ള വിൽപ്പന ലഭിക്കുന്നതിനായി അതിവേഗ ചാർജിംഗ് ബാറ്ററികളുള്ള ഇവികൾ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പിള്ള കൂടുതൽ ഊന്നിപ്പറഞ്ഞു. പ്രത്യേകിച്ചും കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന ചെറിയ വാഹനങ്ങൾ വരളെ അത്യന്താപേക്ഷികമാണ്.

Most Read Articles

Malayalam
English summary
Tata power plans to expand EV charging stations network. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X