'പഞ്ച്' ഇടിച്ചാൽ താങ്കമാട്ടേ; പിക്കപ്പും കാറുമിടിച്ച് വീഡിയോ വൈറൽ

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ബിൽഡ് ക്വാളിറ്റി കാരണം വിപണിയിൽ എപ്പോഴും ജനപ്രിയമാണ്, ഇത് ശരിയെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാറും അതിനുമുകളിലും നേടിയ കാറുകളാണ് ടാറ്റ വിൽക്കുന്നത്.

ടാറ്റയുടെ ലൈനപ്പിലെ ഒട്ടുമിക്ക എല്ലാ മോഡലുകളും ഇടിക്കൂട്ടിൽ ഫൈവ് സ്റ്റാർ നേടിയവരാണ്. ടാറ്റ പഞ്ച് മൈക്രോ എസ്‌യുവിയും ടാറ്റ എയ്‌സ് പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ചതിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഗ്രേറ്റർ നോയിഡയിൽ വച്ചായിരുന്നു അപകടം. ടാറ്റ പഞ്ചും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചതായും ഇരു വാഹനങ്ങൾക്കും ചെറിയ കേടുപാടുകൾ സംഭവിച്ചതായും വീഡിയോയിൽ പറയുന്നു.

പഞ്ച് ഇടിച്ചാൽ താങ്കമാട്ടേ; പിക്കപ്പും കാറുമിടിച്ച് വീഡിയോ വൈറൽ

ചിത്രങ്ങളിൽ നിന്ന് മനസിലാകുന്നത്, ടാറ്റ എയ്‌സിൽ പഞ്ച് ഇടിച്ചാണ് ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ്. ടാറ്റ പഞ്ചിൻ്റെ മുൻവശത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ടാറ്റയുടെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവിയാണ് ടാറ്റ പഞ്ച്. പഞ്ച് മൈക്രോ എസ്‌യുവി കുറച്ച് വർഷങ്ങൾക്ക് മുൻപാണ് വിപണിയിൽ അവതരിപ്പിച്ചത്.

കുറഞ്ഞ ബജറ്റിൽ ഒരു സ്പോർട്ട് യൂട്ടിലിറ്റി വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെല്ലാം പഞ്ചിലേക്ക് എത്തുന്ന കാഴ്ച്ച സർവ സാധാരണമായി മാറി കഴിഞ്ഞു. ഒരു വർഷം തികയുന്നതിനു മുമ്പ് ഒരു ലക്ഷം യൂണിറ്റുകൾ നിരത്തിലെക്കാൻ കമ്പനിക്ക് കഴിഞ്ഞതും വിജയത്തിന്റെ മാറ്റുകൂട്ടുന്നു. നിലവിൽ നെക്സോണിന് ശേഷം ടാറ്റ മോട്ടോർസ് നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി പഞ്ച് വളർന്നതും പോയ വർഷത്തെ ടാറ്റയുടെ പ്രകടനത്തെ സഹായിച്ചിട്ടുണ്ട്.

പഞ്ച് ഇടിച്ചാൽ താങ്കമാട്ടേ; പിക്കപ്പും കാറുമിടിച്ച് വീഡിയോ വൈറൽ

കാറിന്റെ മൈക്രോ എസ്‌യുവി പ്രൊഫൈൽ ഏത് വാഹന പ്രേമികളേയും ആകർഷിക്കാൻ പ്രാപ്‌തമാണന്നതും എടുത്തു പറയാം അല്ലേ. മാത്രമല്ല, താങ്ങാനാവുന്ന വിലയിൽ ഒരു സമഗ്രമായ ഫീച്ചറുകളും വണ്ടിയിൽ ഒരുക്കിയിട്ടുണ്ട് എന്നതിനാൽ ഒരു ഉപഭോക്താവിനും നിരാശപ്പെടേണ്ടി വരില്ലെന്നതിന് തെളിവാണ്. വരാനിരിക്കുന്ന RDE മാനദണ്ഡങ്ങൾക്ക് അനുസൃതമായി എസ്‌യുവിയുടെ എഞ്ചിൻ പരിഷ്ക്കരിച്ചാണ് പോരായ്മകൾ ഒരു പരധി വരെ കമ്പനി പരിഹരിക്കപ്പെടുന്നത്. ഇത് ഉപയോക്താക്കൾക്കുള്ള മൊത്തത്തിലുള്ള അനുഭവം കൂടുതൽ മെച്ചപ്പെടുത്തും.

ഈ മാറ്റങ്ങളോടെ എഞ്ചിൻ കൂടുതൽ റിഫൈൻഡാവും. വിറവൽ കുറഞ്ഞതോടെ ക്യാബിനിലേക്കും ബോണറ്റിന് അടിയിലുമുള്ള എഞ്ചിൻ ശബ്ദം ഗണ്യമായി കുറഞ്ഞതായാണ് വിവരം. ഡോറുകൾ അടച്ചാലും എസിയും ഫാനും ഓഫാക്കിയാലും ഇന്റീരിയറിൽ ഇനി മുതൽ ഏതാണ്ട് പിൻ-ഡ്രോപ്പ് നിശബ്ദതയാവും. നിലവിലുണ്ടായിരുന്ന ഈ വലിയ പ്രശ്നം മാറുന്നതോടെ മൈക്രോ എസ്‌യുവി കൂടുതൽ ആളുകളിലേക്ക് എത്താൻ തുടങ്ങുമെന്നത് കമ്പനിയെ സംബന്ധിച്ച് വലിയ കാര്യമാണ്.

മറ്റൊരു ശ്രദ്ധേയമായ വ്യത്യാസം എഞ്ചിന് ചുറ്റും വിവിധകംപോണൻ്റുകൾ സ്ഥാപിച്ചതാണ്. പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ RDE നിലവാരമുള്ള പഞ്ചിന് പുതിയ രൂപവും ഭാവവും ലഭിക്കും. തെറ്റിധരിക്കരുതേ, ഡിസൈനിലൊന്നും മാറ്റമുണ്ടാവില്ല. പകരം എഞ്ചിൻ നവീകരണത്തിലാണ് ടാറ്റ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പറയാം.

2023 ഏപ്രിൽ 01 മുതൽ പ്രാബല്യത്തിൽ വരുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് ഈ പരിഷ്ക്കാരങ്ങളെല്ലാം വാഹനത്തിലേക്ക് കടന്നുവരുന്നത്. പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളിൽ നിലവിലുള്ള യൂറോ VI എമിഷൻ മാനദണ്ഡങ്ങൾക്ക് സമാനമാണീ രണ്ടാം ഘട്ടം. പുതിയ RDE ചട്ടങ്ങൾ പ്രകാരം എല്ലാ വാഹനങ്ങളും മോഡിഫൈഡ് ഇന്ത്യൻ ടെസ്റ്റ് സൈക്കിൾ (MIDC) മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

മാത്രമല്ല, എല്ലാ വാഹനങ്ങളിലും യഥാർഥ റോഡ് സാഹചര്യങ്ങളിൽ മലിനീകരണം നിരീക്ഷിക്കാൻ കഴിയുന്ന പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിക്കേണ്ടതുണ്ട്. എഞ്ചിൻ നവീകരണങ്ങൾ ഒഴിച്ചു നിർത്തിയാൽ ടാറ്റ പഞ്ച് മുമ്പത്തേതിന് സമാനമായിരിക്കും. പവർ, ടോർക്ക് കണക്കുകളിലും വലിയ മാറ്റങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല.

നിലവിലെ രൂപത്തിൽ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 86 bhp കരുത്തിൽ പരമാവധി 113 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് വേണ്ടിയവർക്ക് 5 സ്പീഡ് എഎംടി തെരഞ്ഞെടുക്കാം. ഇക്കോ, സിറ്റി എന്നീ ഡ്രൈവ് മോഡുകളും പഞ്ചിൽ ഒരുക്കിയിട്ടുണ്ട്. പഞ്ചിന്റെ ടോപ്പ് എൻഡ് വേരിയന്റുകളിൽ മാത്രമാണ് കമ്പനി സമഗ്രമായ ഫീച്ചറുകൾ ഒരുക്കിയിരിക്കുന്നത്.

സുരക്ഷയുടെ കാര്യമോർത്തും പേടിക്കേണ്ടതില്ല, ഡ്യുവൽ എയർബാഗുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, കോർണറിംഗ് ഫംഗ്‌ഷനോടുകൂടിയ ഫ്രണ്ട് ഫോഗ് ലാമ്പുകൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, പെരിമെട്രിക് അലാറം, ബ്രേക്ക് സ്വെ കൺട്രോൾ സഹിതമുള്ള എബിഎസ്, ഇബിഡി തുടങ്ങിയ ഫീച്ചറുകളാൽ സമ്പന്നമായാണ് ടാറ്റ പഞ്ചിന്റെ വരവ്. 5-സ്റ്റാർ GNCAP സുരക്ഷാ റേറ്റിംഗുള്ള രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നുകൂടിയാണ് ഈ മൈക്രോ എസ്‌യുവി.

More from DriveSpark

Article Published On: Monday, October 23, 2023, 12:58 [IST]
English summary
Tata punch crashed with pickup shocked to see the condition of the car video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X