ടാറ്റ പഞ്ച് ചരിവിലേക്ക് മറിയുന്ന വീഡിയോ വൈറൽ, കാരണം എന്താണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം

നിങ്ങൾ ഒരു പുതിയ വാഹനം വാങ്ങുമ്പോൾ പ്രത്യേകിച്ച് ടൂ വീൽ ഡ്രൈവ് വാഹനമാണ് എങ്കിൽ ഒരിക്കലും നിങ്ങൾ ഓഫ്റോഡിനായി ശ്രമിക്കരുത്. ഓഫ്-റോഡിംഗ് എത്രത്തോളം അപകടകരമാണെന്ന് ആളുകൾ പലപ്പോഴും മനസ്സിലാക്കുന്നില്ല എന്നതാണ് പ്രശ്നം. അശ്രദ്ധമൂലം ആളുകൾ അപകടത്തിൽപ്പെട്ട സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. അത്തരത്തിലുളള ഒരു സംഭവമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒരു ടാറ്റ പഞ്ച് കുത്തനെയുള്ള ചരിവിലേക്ക് കയറാൻ ശ്രമിക്കുകയും അതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീഴുകയും ചെയ്യുകയാണ്. തലനാരിഴയ്ക്കാണ് വാഹനത്തിൻ്റെ ഡ്രൈവർ രക്ഷപ്പെട്ടത്. അപകടത്തിൻ്റെ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല എങ്കിലും ജമ്മു കശ്മീരിലെവിടെയോ ഉളള മലപ്രദേശത്താണ് ആണ് അപകടം സംഭവിച്ചതെന്ന് വീഡിയോയിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.

കാറിന് ചുറ്റും നിൽക്കുന്നവർ പഞ്ചിൽ യാത്ര ചെയ്യുന്നവരാണോ അതോ ഡ്രൈവറെ സഹായിക്കാൻ എത്തിയവരാണോ എന്ന് അറിയില്ല. ടാറ്റ പഞ്ച് സുരക്ഷിത സ്ഥലത്തേത്ത് തള്ളി കയറ്റിയിടാനാണ് ആളുകൾ ശ്രമിക്കുന്നത്. എന്നാൽ ഫ്രണ്ട്-വീൽ-ഡ്രൈവ് മാത്രമുളള പഞ്ച് ചരിവിലെ ചരലിൽ ട്രാക്ഷൻ നഷ്ടപ്പെടുന്നതോടെ മുന്നോട്ട് കയറാൻ വളരെയധികം ബുദ്ധിമുട്ടുന്ന കാഴ്ച്ചയാണ് വീഡിയോയിൽ കാണുന്നത്. പഞ്ച് ചരിവിലൂടെ താഴേക്ക് ഉരുളാൻ തുടങ്ങിയതോടെ, പിന്നിൽ നിന്ന് കാർ തള്ളുന്നവർ ഓടി മാറുകയാണ്.

വാഹനം പൂർണമായും ഡ്രൈവറിൻ്റെ നിയന്ത്രണത്തിൽ നിന്ന് നഷ്ടപ്പെട്ടതോടെ വാഹനം പിന്നിലേക്ക് ഉരുളുകയായിരുന്നു. പെട്ടെന്ന് ഡ്രൈവർ പുറത്തേക്ക് ചാടിയത് കൊണ്ട് കൃത്യസമയത്ത് രക്ഷപ്പെട്ടു. റോഡിൽ നിന്ന് തെന്നി മാറിയ വാഹനം തിരികെ കയറ്റാനുളള ശ്രമത്തിലാവാം ചിലപ്പോൾ അപകടത്തിൽപ്പെട്ടത്, അല്ലെങ്കിൽ മനപ്പൂർവ്വം ഓഫ്റോഡിങ്ങ് കഴിവ് പരീക്ഷിച്ചതാവാം. എന്തായാലും ഡ്രൈവർക്ക് വലിയ പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടത് തന്നെ ഭാഗ്യമായി കരുതാം.

ഫ്രണ്ട്-വീൽ-ഡ്രൈവ് കാറുകൾ പലപ്പോഴും ഇത്തരം ഭൂപ്രദേശങ്ങളിൽ ഓടിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഒരു AWD അല്ലെങ്കിൽ 4×4 സിസ്റ്റം ഉണ്ടെങ്കിൽ മാത്രമേ ഏത് തടസ്സത്തെയും മറികടക്കാൻ വാഹനത്തെ സഹായിക്കു. ഈ സാഹചര്യത്തിൽ, പഞ്ചിൻ്റെ മുൻ ചക്രങ്ങൾക്ക് മാത്രമേ പവർ ഉണ്ടായിരുന്നുള്ളൂ, അതോടൊപ്പം തന്നെ ഇത്രയും വലിയ ചരിവിലൂടെ ഓടിച്ച് കയറാനും മാത്രമുളള ശക്തമായ എഞ്ചിൻ വാഹനത്തിൽ ലഭിക്കുന്നില്ല എന്നതും എടുത്തു പറയേണ്ടതാണ്.

ഓരോ വാഹനത്തിനും അതിൻ്റേതായ കഴിവുകളുണ്ട്. റോഡിൽ മാത്രം ഓടിക്കേണ്ട വാഹനവുമായി ഓഫ്റോഡിങ്ങ് നടത്തി അപകടമുണ്ടായാൽ വാഹനത്തെ കുറ്റം പറയുന്നത് ശരിയല്ല. എന്നാൽ ചിലപ്പോൾ ഇതു പോലെ റോഡിൽ നിന്ന് തെന്നി മാറുന്ന സാഹചര്യവുമുണ്ടായേക്കാം. വാഹനം രക്ഷിക്കാന ശ്രമിക്കുമ്പോൾ ചിലപ്പോൾ ഡ്രൈവറുടെ ജീവനും ഭീഷണിയായേക്കാം. അത് കൊണ്ട് വാഹനത്തിൻ്റെ നിയന്ത്രണം പൂർണമായും നഷ്ടമായി എന്ന് തോന്നിയാൽ ചാടി രക്ഷപ്പെടാൻ അമാന്തം കാണിക്കരുത്.

ടാറ്റ പഞ്ചിൻ്റെ വിശദാംശങ്ങളിലേക്ക് വരികയാണെങ്കിൽ 6 ലക്ഷം രൂപ മുതല്‍ 10.20 ലക്ഷം രൂപ വരെയാണ് ഐസി എഞ്ചിന്‍ മോഡലുകളുടെ വില പോകുന്നത്. അതേസമയം, പഞ്ച് ഇവിയുടെ വില 10.99 ലക്ഷത്തില്‍ തുടങ്ങി 15.49 ലക്ഷം രൂപ വരെയാണ്. എക്‌സ്‌ഷോറൂം വിലകളാണിത്. പഞ്ചിനെ ജനപ്രിയമാക്കുന്ന മറ്റൊരു ഘടകം ബില്‍ഡ് ക്വാളിറ്റിയാണ്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ പഞ്ച് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നാണ്.

ഒന്നിലേറെ ഡ്രൈവ്‌ട്രെയിനുകളുടെ ലഭ്യതയാണ് ടാറ്റ പഞ്ചിൻ്റെ മറ്റൊരു പ്രത്യേകതയായി എടുത്ത് പറയേണ്ടത്. പെട്രോള്‍ വേരിയന്റിനൊപ്പം ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയും മികച്ച റേഞ്ചുമുള്ള സിഎന്‍ജി പതിപ്പും 421 കിലോമീറ്റര്‍ വരെ റേഞ്ച് തരുന്ന ഇലക്ട്രിക് പതിപ്പും പഞ്ചിനുണ്ട്. നിലവില്‍ ഇന്ത്യല്‍ വില്‍ക്കുന്ന ഏറ്റവും കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് എസ്‌യുവിയാണ് ടാറ്റ പഞ്ച് ഇവി.

ബില്‍ഡ് ക്വാളിറ്റിയും റോഡ് പ്രസന്‍സും അക്രമണാത്മകമായ വിലയും മാത്രമല്ല ഫീച്ചര്‍ റിച്ചായ ക്യാബിനും പഞ്ചിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്. കണക്റ്റഡ് കാര്‍ ടെക്‌നോളജിയുമായി വരുന്ന 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 7 ഇഞ്ച് സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, ഓട്ടോമാറ്റിക് എസി, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയടക്കമുള്ള സവിശേഷതകള്‍ പഞ്ചിന്റെ ഐസി എഞ്ചിന്‍ പതിപ്പുകളില്‍ സജ്ജീകരിച്ചിരിക്കുന്നു.

360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ടച്ച് അധിഷ്ഠിത HVAC കണ്‍ട്രോളുകള്‍, ഇരട്ട 10.25 ഇഞ്ച് സ്‌ക്രീനുകള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍ തുടങ്ങിയ സവിശേഷതകളോടെയാണ് പഞ്ച് ഇലക്ട്രിക് വരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന മോഡൽ കൂടിയായ പഞ്ച് നിങ്ങൾ ഇതു വരെ ടെസ്റ്റ് ഡ്രൈവ് ചെയ്തില്ല എങ്കിൽ ഇപ്പോൾ തന്നെ അടുത്തുളള ടാറ്റ ഷോറൂമുകളിലേക്ക് പോകാൻ മറക്കരുതേ.

More from DriveSpark

Article Published On: Monday, June 3, 2024, 14:58 [IST]
English summary
Tata punch driver did off road and fall from cliff see what happend video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X