Tata Puch മുതല്‍ Skoda Kushaq വരെ; ഇന്ത്യയില്‍ വാങ്ങാന്‍ കഴിയുന്ന സുരക്ഷിതമായ കാറുകള്‍ ഇതൊക്കെ
ഫോക്‌സ്‌വാഗണും സ്‌കോഡയും അവരുടെ രണ്ട് സി-സെഗ്മെന്റ് എസ്‌യുവികള്‍ക്കും 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗുകള്‍ നേടി, സുരക്ഷിതമായ കാര്‍ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്തു. അടുത്തകാലത്തായി കാറുകളുടെ സുരക്ഷാ റേറ്റിംഗുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്കിടയില്‍ മെച്ചപ്പെട്ട അവബോധം ഉണ്ടകുന്നുവെന്ന് വേണം പറയാന്‍.

ഈ രണ്ട് മോഡലുകളും സുരക്ഷിതമായ കാറുകള്‍ എന്ന ഖ്യാതി നേടിയെടുത്തതോടെ, വരും മാസങ്ങളില്‍ കൂടുതല്‍ ആളുകള്‍ ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാക്ക് എസ്‌യുവി എന്നിവയില്‍ താല്‍പ്പര്യം കാണിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇത് മെച്ചപ്പെട്ട വില്‍പ്പനയ്ക്ക് കാരണമാകുകയും ചെയ്യും. ഈ മോഡലുകള്‍ക്കൊപ്പം തന്നെ ഈ ഉത്സവകാലത്ത് ഒരു സുരക്ഷിതമായ കാര്‍ വാങ്ങാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ തെരഞ്ഞെടുക്കാവുന്ന കുറച്ച് മോഡലുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ടാറ്റ പഞ്ച്
ഇന്ത്യയിലെ ഗ്ലോബല്‍-NCAP-യില്‍ നിന്ന് 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് ഉള്ളതിനൊപ്പം തന്നെ ഏറ്റവും താങ്ങാനാവുന്ന മോഡല്‍ കൂടിയാണ് പഞ്ച്. മൈക്രോ-എസ്‌യുവി മുതിര്‍ന്നവരുടെ സംരക്ഷണത്തിന് 17-ല്‍ 16.45 പോയിന്റും കുട്ടികളുടെ സംരക്ഷണത്തിന് 49-ല്‍ 40.89 പോയിന്റും നേടിയിട്ടുണ്ട്.

84.5 bhp പീക്ക് പവറും 113 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍, 3 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ്, റെവോട്രോണ്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ ടാറ്റ പഞ്ചിന്റെ കരുത്ത്. അതിനുപുറമെ, ടാറ്റ പഞ്ച് എസ്‌യുവിയില്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 5-സ്പീഡ് AMT ഗിയര്‍ബോക്സ് തിരഞ്ഞെടുക്കാം. 5.82 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

മഹീന്ദ്ര XUV300
മഹീന്ദ്ര XUV300 അടുത്തിടെ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല, ഗ്ലോബല്‍-NCAP-യില്‍ കുട്ടികളുടെ സംരക്ഷണത്തിനായി 16.42 പോയിന്റും, പ്രായപൂര്‍ത്തിയായവരുടെ സംരക്ഷണത്തിനായി 37.44 പോയിന്റും ഉള്ള സെഗ്മെന്റിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവിയാണിത്. കൂടാതെ, മഹീന്ദ്ര XUV300-ന്റെ വില 8.41 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു (എക്‌സ്‌ഷോറൂം).

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് മഹീന്ദ്ര XUV300 എത്തുന്നത്. പെട്രോള്‍ എഞ്ചിന്‍ 110 bhp കരുത്തും 200 Nm ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ്, അതേസമയം ഡീസല്‍ എഞ്ചിന്‍ 115 bhp പവറും 300 Nm ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ പവര്‍ട്രെയിനാണ്. കൂടുതല്‍ കരുത്തുറ്റ പെട്രോള്‍ എഞ്ചിനുള്ള ടര്‍ബോസ്പോര്‍ട്ട് വേരിയന്റും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ടാറ്റ ആള്‍ട്രോസ്
ടാറ്റ ആള്‍ട്രോസ് നിലവില്‍ നിങ്ങള്‍ക്ക് ഇന്ത്യയില്‍ വാങ്ങാന്‍ കഴിയുന്ന ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്ക് ആണ്, കൂടാതെ ഗ്ലോബല്‍-NCAP-ല്‍ നിന്നുള്ള മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തിനായി 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗോടെയാണ് മോഡല്‍ വരുന്നത്. വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍, ഗ്ലോബല്‍-NCAP യില്‍ മുതിര്‍ന്നവരുടെ സുരക്ഷയ്ക്കായി ടാറ്റ ആല്‍ട്രോസ് 16.13 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്കായി 29 പോയിന്റും നേടിയിട്ടുണ്ട്.

ടാറ്റ ആള്‍ട്രോസ് മൂന്ന് വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനുകളിലാണ് വരുന്നത്. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് റെവോട്രോണ്‍ പെട്രോള്‍ എഞ്ചിന്‍ ടാറ്റ പഞ്ചിലുള്ളതിന് സമാനമാണ്, കൂടുതല്‍ ശക്തമായ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വേരിയന്റ് 108.5 bhp കരുത്തും 140 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അവസാനമായി, 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 88.78 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ടാറ്റ ആള്‍ട്രോസിന്റെ വില 6.30 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.

ടാറ്റ നെക്‌സോണ്‍
ഒരു ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാവ് നിര്‍മ്മിക്കുന്ന ആദ്യത്തെ 5-സ്റ്റാര്‍ സുരക്ഷാ റേറ്റഡ് കാറാണ് ടാറ്റ നെക്സോണ്‍, കൂടാതെ സുരക്ഷിതമായ കാറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഇന്ത്യയിലെ ട്രെന്‍ഡ് സൃഷ്ടിച്ച വാഹനം കൂടിയാണിത്. വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍, മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തിനായി സബ്-4 മീറ്റര്‍ എസ്‌യുവി മാന്യമായ 16.06 പോയിന്റുകള്‍ നേടിയിട്ടുണ്ട്.

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ടാറ്റ നെക്സോണ്‍ എസ്‌യുവി വരുന്നത്. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 118 bhp പവറും 170 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, അതേസമയം ഡീസല്‍ യൂണിറ്റ് 108 bhp പവറും 260 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ യൂണിറ്റാണ്. ടാറ്റ നെക്സോണ്‍ ശ്രേണിയുടെ വില 7.60 ലക്ഷം രൂപ മുതലാണ് (എക്‌സ്‌ഷോറൂം) ആരംഭിക്കുന്നത്.

മഹീന്ദ്ര XUV700
ഗ്ലോബല്‍-NCAP യില്‍ നിന്ന് മാന്യമായ 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടിയ ഈ ലിസ്റ്റിലെ ഏക 7 സീറ്റര്‍ എസ്‌യുവിയാണ് മഹീന്ദ്ര XUV700. കുട്ടികളുടെ സംരക്ഷണത്തിന് 41.66 പോയിന്റും മുതിര്‍ന്നവരുടെ സംരക്ഷണത്തിന് 16.03 പോയിന്റും വാഹനം നേടിയിട്ടുണ്ട്.

മഹീന്ദ്ര XUV700-ന് മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളുണ്ട് - ഒരു പെട്രോള്‍ എഞ്ചിനും രണ്ട് ഡീസല്‍ എഞ്ചിനുകളും. പെട്രോള്‍ പവര്‍ട്രെയിന്‍ 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ്, 4-സിലിണ്ടര്‍ എഞ്ചിനാണ്, ഇത് 197 bhp കരുത്തും 380 Nm ടോര്‍ക്കും.

രണ്ട് ഡീസല്‍ എഞ്ചിനുകളും 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റുകളാണെങ്കില്‍, കൂടുതല്‍ ശക്തമായ പതിപ്പ് 182 bhp പവറും 450 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു, അതേസമയം അടിസ്ഥാന വേരിയന്റില്‍ ഉപയോഗിക്കുന്ന ഡീസല്‍ എഞ്ചിന്‍ 153 bhp പവറും 360 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. പുതിയ മഹീന്ദ്ര XUV700 ശ്രേണിയുടെ വില ആരംഭിക്കുന്നത് 13.45 ലക്ഷം രൂപ മുതലാണ് (എക്‌സ്‌ഷോറൂം).

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍
ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ഇന്ത്യയിലെ ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡിന്റെ തലവര മാറ്റിയ മോഡലുകളില്‍ ഒന്നാണ്. ജര്‍മ്മന്‍ വാഹന നിര്‍മാതാവ് ഗ്ലോബല്‍-NCAP യില്‍ നിന്ന് 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടിയിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍, മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തിനായി ടൈഗൂണ്‍ 29.64 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്കായി 42 പോയിന്റും നേടിയിട്ടുണ്ട്.

ടൈഗൂണ്‍ എസ്‌യുവിയില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 114 bhp പീക്ക് പവറും 178 Nm പീക്ക് ടോര്‍ക്കും ഉള്ള 1.0 ലിറ്റര്‍ TSI എഞ്ചിനാണ് അടിസ്ഥാന എഞ്ചിന്‍ ഓപ്ഷന്‍, അതേസമയം ടോപ്പ്-സ്‌പെക്ക് 1.5 ലിറ്റര്‍ TSI എഞ്ചിന്‍ 148 bhp കരുത്തും 250 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 11.55 ലക്ഷം രൂപയില്‍ (എക്‌സ്‌ഷോറൂം) ടൈഗൂണിന് വില ആരംഭിക്കുന്നു.

സ്‌കോഡ കുഷാക്ക്
ബോഡി പാനലുകള്‍ക്ക് താഴെ, സ്‌കോഡ കുഷാക്ക് ടൈഗൂണിന് സമാനമാണെന്ന് വേണം പറയാന്‍. ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന് സമാനമായ സ്‌കോറുകളോടെ ഗ്ലോബല്‍-NCAP യില്‍ സ്‌കോഡ കുഷാക്കും 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും നേടി.

കൂടാതെ, പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ടൈഗൂണ്‍ എസ്‌യുവിക്ക് സമാനമാണ്. അതിനുപുറമെ, സ്‌കോഡ കുഷാക്കിന് 11.29 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) വിലയിലാണ് എത്തുന്നത്. പുതിയ സുരക്ഷ റേറ്റിംഗ് വാഹത്തിന്റെ വില്‍പ്പനയെ എങ്ങനെ സഹായിക്കുമെന്നത് വരും മാസങ്ങളിലെ വില്‍പ്പന കണക്കുകളില്‍ നിന്ന് മനസ്സിലാക്കാം.


Click it and Unblock the Notifications








