ക്രാഷ് ടെസ്റ്റ് ഇല്ലെങ്കിലെന്താ, സഫാരിയുടെ ബില്‍ഡ് ക്വാളിറ്റിക്ക് തെളിവാണ് ഈ അപകടം

റോഡ് അപകടങ്ങള്‍ കൂടുന്നത് നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ്. അപകട നിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ മികച്ച ബില്‍ഡ് ക്വാളിറ്റിയും സേഫ്റ്റി റേറ്റിംഗുമുള്ള കാറുകള്‍ തേടിപ്പോകുന്നത്. ഇന്ത്യയില്‍ ബില്‍ഡ് ക്വാളിറ്റിക്ക് പേര് കേട്ട കമ്പനിയാണ് ടാറ്റ മോട്ടോര്‍സ്. വന്‍ അപകടങ്ങളില്‍ പെട്ടിട്ടും യാത്രക്കാരെ സുരക്ഷിതരാക്കിയ ചരിത്രം ടാറ്റക്ക് അവകാശപ്പെടാനുണ്ട്.

ടാറ്റ കാറുകളുടെ ബില്‍ഡ് ക്വാളിറ്റിക്ക് തെളിവായി മറ്റൊരു സംഭവം കൂടി അടുത്തിടെ ഉണ്ടായി. ജമ്മു കശ്മീരിലാണ് സംഭവം. ദിശ തെറ്റിയെത്തിയ ബസ് ഇടിച്ചുകയറിയ കാറിന്റെ അവസ്ഥ കണ്ടാല്‍ അതില്‍ യാത്ര ചെയ്ത ആരും ജീവനോടെ കാണില്ലെന്നാണ് നമ്മള്‍ ചിന്തിക്കുക. എന്നാല്‍ കാറിലുണ്ടായിരുന്നയാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ജമ്മു-രാജൗരി-പൂഞ്ച് ഹൈവേയില്‍ ലംബേരി മേഖലയ്ക്ക് സമീപമായിരുന്നു അപകടം.

tata safari crash

അമിതവേഗതയില്‍ എത്തിയ ബസ് എതിര്‍ദിശയില്‍ സഞ്ചരിച്ച ടാറ്റ സഫാരി എസ്‌യുവിയെ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടം നടന്ന റോഡില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ അധികൃതര്‍ ബാരിക്കേഡ് കെട്ടി നിയന്ത്രിച്ചിരുന്നു. ഇതിനാല്‍ തന്നെ റോഡ് നന്നേ ഇടുങ്ങിയിരുന്നു. അമിത വേഗതയില്‍ പാഞ്ഞ ബസ് നിയന്ത്രണം വിട്ട് ടാറ്റ സഫാരി കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബസ് വന്ന് കയറിയതോടെ ടാറ്റ സഫാരി ബസിനും നിര്‍മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തിന്റെ തൂണിനുമിടയില്‍ ഞെരിഞ്ഞമരുകയായിരുന്നു.

സിയോട്ട് സ്വദേശിയായ ചമന്‍ ലാല്‍ ആയിരുന്നു ടാറ്റ സഫാരി ഓടിച്ചിരുന്നത്. പരിക്കേറ്റ ഇയാളെ പ്രദേശത്തെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ബസ് യാത്രക്കാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കേറ്റില്ല. നിര്‍മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തിനും ബസിനുമിടയില്‍ ടാറ്റ സഫാരി കുടുങ്ങിക്കിടക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫ്ളൈഓവര്‍ പില്ലറിന്റെ ഭാഗത്തായതിനാല്‍ സഫാരിയുടെ ഇടത് ഭാഗം പൊളിഞ്ഞു. സഫാരിയുടെ ഡ്രൈവറുടെ ഭാഗം ബസിന്റെ മുന്‍വശം തകര്‍ത്ത് മുന്നോട്ട് കയറി.

tata safari crash

ആദ്യ ആഘാതം വാഹനത്തിന്റെ മുന്‍ഭാഗത്തല്ലാത്തതിനാല്‍ എയര്‍ബാഗുകള്‍ പ്രവര്‍ത്തന സജ്ജമായിരുന്നില്ലെന്ന കാര്യം ഇവിടെ എടുത്ത് പറയണം. സഫാരിയുടെ ഈ വേരിയന്റിന് സൈഡ് എയര്‍ബാഗുകള്‍ ഇല്ലാത്തതിനാല്‍ അതും വിന്യസിക്കപ്പെട്ടില്ല. ബസിന്റെ ഉയരം വളരെ കൂടുതലായതിനാലാണ് കാറിന് കുടുതല്‍ കേടുപാടുകള്‍ സംഭവിച്ചത്. ബില്‍ഡ് ക്വാളിറ്റിക്കും സുരക്ഷക്കും ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന ടാറ്റ മോട്ടോര്‍സ് പക്ഷേ മുന്‍നിര മോഡലുകളായ സഫാരിയും ഹാരിയറും ഇതുവരെ ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിട്ടില്ല.

ഇതിന് പിന്നിലുള്ള കാരണവും ടാറ്റ ഇതുവരെ തുറന്ന് പറഞ്ഞിട്ടുമില്ല. ടാറ്റ ഹാരിയറിലെ മള്‍ട്ടിജെറ്റ് എഞ്ചിന്‍ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വാഹനങ്ങളുടെ ക്യാബിനിലേക്ക് കയറി ഡ്രൈവര്‍ക്ക് പരിക്കേല്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇക്കാരണം കൊണ്ടായിരിക്കാം ടാറ്റ എസ്‌യുവി ഇരട്ടകളെ ഇടിക്കൂട്ടിലിറക്കാത്തതെന്നാണ് അവര്‍ പറയുന്നത്. ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിട്ടില്ലെങ്കിലും ഹാരിയറിന്റെയും സഫാരിയുടെയും ബില്‍ഡ് ക്വാളിറ്റിയെ കുറിച്ച് ആര്‍ക്കും സംശയം കാണില്ല.

tata safari crash

കാരണം നിരവധി അപകടങ്ങളില്‍ നിന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ട സംഭവങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സാക്ഷ്യങ്ങളായി ഉണ്ട്. നിലവില്‍ കാറുകള്‍ക്ക് ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമല്ല. എന്നാല്‍ ഭാവിയില്‍ സര്‍ക്കാര്‍ അത്തരമൊരു നീക്കം നടത്തിയാല്‍ സഫാരിയടക്കമുള്ള കാറുകള്‍ ക്രാഷ് ടെസ്റ്റിന് വിധേയമാക്കേണ്ടി വരും. എസ്‌യുവിയെ കുറിച്ച് പറയുമ്പോള്‍ പഴയ സഫാരി എന്ന ഐതിഹാസിക നെയിംപ്ലേറ്റ് നിലനിര്‍ത്തികൊണ്ട് കമ്പനി വിപണിയിലെത്തിച്ച മോഡല്‍ മുന്‍ഗാമിയുടെ പേര് നിലനിര്‍ത്തി. സഫാരി 6, 7 സീറ്റര്‍ ലേഔട്ടുകളില്‍ ലഭ്യമാണ്.

ഇതില്‍ 6 സീറ്റ് കോണ്‍ഫിഗറേഷനില്‍ വരുന്ന മോഡലിന് മധ്യ നിരയില്‍ രണ്ട് ക്യാപ്റ്റന്‍ സീറ്റുകള്‍ ലഭിക്കും. ടാറ്റ സഫാരി ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുക. 168 bhp പവറും 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഫിയറ്റില്‍ നിന്നുള്ള 2.0 ലിറ്റര്‍ ക്രിയോടെക് ഡീസല്‍ എഞ്ചിനാണ് സഫാരിക്ക് തുടിപ്പേകുന്നത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ പിന്തുണക്കുന്ന 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 9-സ്പീക്കര്‍ JBL സൗണ്ട് സിസ്റ്റം, 6-വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, പനോരമിക് സണ്‍റൂഫ്, ഇന്‍-ബില്‍റ്റ് iRA തുടങ്ങിയ ഫീച്ചറുകള്‍ സഫാരി വാഗ്ദാനം ചെയ്യുന്നു. കണക്ട് കാര്‍ ടെക്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ്, മൂഡ് ലൈറ്റിംഗ് എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകള്‍.

More from DriveSpark

Article Published On: Friday, May 5, 2023, 14:20 [IST]
English summary
Tata safari crashes with bus stuck between flyover pillar driver escaped with injuries
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X