സഫാരി മുതല്‍ അല്‍കസാര്‍ വരെ; താങ്ങാവുന്ന വിലയില്‍ ലഭ്യമായ 7 സീറ്റര്‍ എസ്‌യുവികള്‍

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയില്‍ എസ്‌യുവികളുടെ ജനപ്രീതി ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ 7 സീറ്റര്‍ എസ്‌യുവികളുടെ ആവശ്യം ശക്തമായി വളരുകയാണെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

സഫാരി മുതല്‍ അല്‍കസാര്‍ വരെ; താങ്ങാവുന്ന വിലയില്‍ ലഭ്യമായ 7 സീറ്റര്‍ എസ്‌യുവികള്‍

ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ മുതലായ വലിയ എസ്‌യുവികള്‍ ഇതിനകം 7 സീറ്റര്‍ ശ്രേണിയില്‍ നിലവിലുണ്ടായിരുന്നു, എന്നാല്‍ ഈ ദിവസങ്ങളില്‍, താരതമ്യേന താങ്ങാനാകുന്ന വിലയില്‍ കൂടുതല്‍ ഓപ്ഷനുകളും വിപണിയിലേക്ക് എത്തിതുടങ്ങിയിരിക്കുകയാണ്.

സഫാരി മുതല്‍ അല്‍കസാര്‍ വരെ; താങ്ങാവുന്ന വിലയില്‍ ലഭ്യമായ 7 സീറ്റര്‍ എസ്‌യുവികള്‍

നിങ്ങള്‍ 7 സീറ്റര്‍ എസ്‌യുവി വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍, ഏകദേശം 20 ലക്ഷം രൂപ വിലയ്ക്കുള്ളില്‍ ഇന്ന് വിപണിയില്‍ നിന്ന് സ്വന്തമാക്കാന്‍ സാധിക്കുന്ന ഏതാനും മോഡലുകളെ പരിചയപ്പെടാം.

സഫാരി മുതല്‍ അല്‍കസാര്‍ വരെ; താങ്ങാവുന്ന വിലയില്‍ ലഭ്യമായ 7 സീറ്റര്‍ എസ്‌യുവികള്‍

ടാറ്റ സഫാരി

ഈ വര്‍ഷം ഫെബ്രുവരിയിലാണ് പുതുതലമുറ ടാറ്റ സഫാരി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 2.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ മോട്ടോറാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 170 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കും.

സഫാരി മുതല്‍ അല്‍കസാര്‍ വരെ; താങ്ങാവുന്ന വിലയില്‍ ലഭ്യമായ 7 സീറ്റര്‍ എസ്‌യുവികള്‍

6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉപയോഗിച്ചാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. 14.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് 7 സീറ്റുള്ള കോണ്‍ഫിഗറേഷനില്‍ സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് വിപണിയില്‍ എത്തുന്നത്. ടോപ്പ്-സ്‌പെക്ക് വേരിയന്റുകള്‍ക്ക് 6 സീറ്റ് ഓപ്ഷനും ലഭിക്കും.

സഫാരി മുതല്‍ അല്‍കസാര്‍ വരെ; താങ്ങാവുന്ന വിലയില്‍ ലഭ്യമായ 7 സീറ്റര്‍ എസ്‌യുവികള്‍

ഹ്യുണ്ടായി അല്‍കസാര്‍

കഴിഞ്ഞ ദിവസമാണ് കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി അല്‍കസാറിനെ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഇത് 6, 7 സീറ്റര്‍ പതിപ്പുകളില്‍ ലഭ്യമാണ്.

സഫാരി മുതല്‍ അല്‍കസാര്‍ വരെ; താങ്ങാവുന്ന വിലയില്‍ ലഭ്യമായ 7 സീറ്റര്‍ എസ്‌യുവികള്‍

2.0 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റജ് പെട്രോള്‍ യൂണിറ്റ് (159 bhp / 191 Nm), 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ യൂണിറ്റ് (115 bhp / 250 Nm) എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും വാഹനത്തിന് ലഭിക്കുന്നു.

സഫാരി മുതല്‍ അല്‍കസാര്‍ വരെ; താങ്ങാവുന്ന വിലയില്‍ ലഭ്യമായ 7 സീറ്റര്‍ എസ്‌യുവികള്‍

ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ഉള്‍പ്പെടുന്നു. ഇത് രണ്ട് പവര്‍ട്രെയിനുകളിലും ലഭ്യമാണ്. അല്‍കാസാറിന്റെ പ്രാരംഭ വില പെട്രോള്‍ പതിപ്പിന് 16.30 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 16.53 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

സഫാരി മുതല്‍ അല്‍കസാര്‍ വരെ; താങ്ങാവുന്ന വിലയില്‍ ലഭ്യമായ 7 സീറ്റര്‍ എസ്‌യുവികള്‍

മഹീന്ദ്ര XUV500

15.52 ലക്ഷം രൂപ പ്രാരംഭ വിലയ്ക്ക് മഹീന്ദ്ര XUV500 വിപണിയില്‍ ലഭ്യമാണ്. 2.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനില്‍ നിന്നാണ് വാഹനത്തിന് കരുത്ത് ലഭിക്കുന്നത്. ഈ യൂണിറ്റ് 155 bhp കരുത്തും 360 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്.

സഫാരി മുതല്‍ അല്‍കസാര്‍ വരെ; താങ്ങാവുന്ന വിലയില്‍ ലഭ്യമായ 7 സീറ്റര്‍ എസ്‌യുവികള്‍

മഹീന്ദ്ര സ്‌കോര്‍പിയോ

12.31 ലക്ഷം രൂപയാണ് മഹീന്ദ്ര സ്‌കോര്‍പിയോയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില. ഈ ശ്രേണിയിലെ മറ്റെല്ലാ എന്‍ട്രികളേക്കാളും താങ്ങാവുന്ന വിലയുള്ള മോഡല്‍ കൂടിയാണ് സ്‌കോര്‍പിയോ.

സഫാരി മുതല്‍ അല്‍കസാര്‍ വരെ; താങ്ങാവുന്ന വിലയില്‍ ലഭ്യമായ 7 സീറ്റര്‍ എസ്‌യുവികള്‍

സ്‌കോര്‍പിയോയ്ക്ക് 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഇത് 140 bhp കരുത്തും 319 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അധികം വൈകാതെ വാഹനത്തിന്റെ പുതുതലമുറ പതിപ്പിനെ കമ്പനി അവതരിപ്പിക്കും.

സഫാരി മുതല്‍ അല്‍കസാര്‍ വരെ; താങ്ങാവുന്ന വിലയില്‍ ലഭ്യമായ 7 സീറ്റര്‍ എസ്‌യുവികള്‍

എംജി ഹെക്ടര്‍ പ്ലസ്

സഫാരി, അല്‍കസാര്‍ എന്നിവ പോലെ, ഹെക്ടര്‍ പ്ലസ്, 7, 6-സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റ് (143 bhp / 250 Nm), 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ യൂണിറ്റ് (170 bhp / 350 Nm) എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളുണ്ട്.

സഫാരി മുതല്‍ അല്‍കസാര്‍ വരെ; താങ്ങാവുന്ന വിലയില്‍ ലഭ്യമായ 7 സീറ്റര്‍ എസ്‌യുവികള്‍

പെട്രോള്‍ മോട്ടോറിന് 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് DCT, അല്ലെങ്കില്‍ CVT എന്നിവ ലഭിക്കും. ഡീസല്‍ മോട്ടോറിന് 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി മാത്രമേ ജോടിയാക്കിയിട്ടുള്ളു. എംജി ഹെക്ടര്‍ പ്ലസിനിന്റെ പെട്രോള്‍ പ്രാരംഭ പതിപ്പിന് 13.62 ലക്ഷം രൂപയും, ഡീസല്‍ പ്രാരംഭ പതിപ്പിന് 15.03 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Tata Safari To Hyundai Alcazar; Find Here Some Affordable 7-Seater SUVs You Can Buy In India. Read in Malayalam.
Story first published: Sunday, June 27, 2021, 9:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X