രത്തൻ ടാറ്റ ഇത് കാണാത്തത് നന്നായി; ആറ് വീലുളള ടാറ്റ സഫാരി ഒരു സംഭവം തന്നെ

ടാറ്റയുടെ പഴകാല കൊമ്പനാരാണ് എന്ന് ചോദിച്ചാൽ അതിനുത്തരം ടാറ്റ സഫാരി എന്നേ എല്ലാവരും പറയു. കാരണം നെറ്റിപ്പട്ടം വച്ച കൊമ്പനെ പോലെയുളള വരവ് കണ്ടാൽ ആരാണ് നോക്കിനിൽക്കാത്തത്. പഴയ മോഡലിൽ നിന്ന് പുത്തൻ അവതാരത്തിലേക്ക് വന്നപ്പോഴും രാജകീയ ലുക്കിന് ഒരു കുറവും കമ്പനി വരുത്തിയിട്ടില്ല. എന്നാൽ സമൂഹമാധ്യമങ്ങളിൽ എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്ന ഒരു സഫാരിയെ കുറിച്ച് ആണ് നിങ്ങളോട് ഇ ലേഖനത്തിൽ പങ്കുവയ്ക്കുന്നത്. കമ്പനിയുടെ ലിമിറ്റഡ് എഡീഷൻ വല്ലോം ആണോ എന്ന് വിചാരിച്ചെങ്കിൽ തെറ്റി. ഇത് പക്കാ മോഡിഫിക്കേഷൻ.

സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്ക് വേണ്ടി പല സൈറ്റുകളും ആപ്ലിക്കേഷനുകളും ഉണ്ട്. എല്ലാവർക്കും അറിയാവുന്നത് OLX ആണല്ലോ. അങ്ങനെ സൈറ്റിൽ വിൽക്കാൻ ഇട്ടിരിക്കുന്ന ഒരു ടാറ്റ സഫാരിയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. കാരണം എന്താണെന്ന് അല്ലേ ഇപ്പോൾ ചിന്തിക്കുന്നത്. കാരണം ഇതിന് 6 വീലുണ്ട്. ഇൻസ്റ്റാഗ്രാമിലെ കാർഖോജ് എന്ന പേജിലാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഹരിയാനയിലാണ് വാഹനം ഇപ്പോൾ ഉളളത്.

2013 മോഡൽ സഫാരി 2 ലക്ഷം രൂപയ്ക്കാണ് വിൽപ്പനയ്ക്ക് ഇട്ടിരിക്കുന്നത്. രണ്ട് വീലുകൾ കൂട്ടിചേർക്കുകയും വാഹനത്തിൻ്റെ നീളം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കൂടുതലായി ചേർത്തിരിക്കുന്ന രണ്ട് വീലുകളിലേക്ക് എഞ്ചിനിൽ നിന്ന് പവർ ചെല്ലുന്ന രീതിയിലാണോ ഘടിപ്പിച്ചിരിക്കുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. അത് കൊണ്ട് തന്നെ ഇത് സാധാരണ 4X2 അല്ലെങ്കിൽ 4X4 ഡ്രൈവ് വാഹനമാകാനാണ് സാധ്യത.

1998-ലാണ് ടാറ്റ മോട്ടോര്‍സ് ആദ്യത്തെ സഫാരി കാര്‍ പുറത്തിറക്കിയത്. വിപണിയില്‍ വമ്പന്‍ ഹിറ്റായ ടാറ്റ സഫാരി കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പനി നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം 2020-ല്‍ പുതിയ എസ്‌യുവി പുറത്തിറക്കി. ടാറ്റയുടെ ജനപ്രിയ എസ്‌യുവിയായ ഹാരിയറിന്റെ മൂന്നുവരി പതിപ്പാണ് സഫാരി. മികച്ച രൂപകല്‍പ്പനയും വിപുലമായ ഫീച്ചര്‍ ലിസ്റ്റും ഈ കാറിനുണ്ട്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാര്‍ മോഡലുകളില്‍ ഒന്ന് കൂടിയാണ് ടാറ്റ സഫാരി.

അടുത്തിടെ സഫാരി എസ്‌യുവിയുടെ സ്റ്റെൽത്ത് എഡിഷൻ മോഡലും കമ്പനി പുറത്തിറക്കുകയുണ്ടായി. വെറും 2,700 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ വേരിയന്റിന് 25.74 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. മാറ്റ് ബ്ലാക്ക് നിറത്തിലുള്ള എക്സ്റ്റീരിയർ, R19 ബ്ലാക്ക് അലോയ് വീലുകൾ, യുണീക്കായ സ്റ്റെൽത്ത് മാസ്കോട്ട് എന്നിവ കോർത്തിക്കി സഫാരി സ്റ്റെൽത്ത് എഡിഷനെ വേറിട്ടുനിർത്താൻ ടാറ്റ മോട്ടോർസിന് സാധിച്ചിട്ടുണ്ട്.

ഡാർക്ക് തീം ബാഡ്ജിംഗും കറുത്ത നിറത്തിലുള്ള ഫ്രണ്ട് ഗ്രില്ലും എസ്‌യുവിയുടെ എക്സ്റ്റീരിയറിനെ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും പറയാം. കാർബൺ-നോയർ തീമിൽ ഡിസൈൻ ചെയ്‌തിരിക്കുന്ന ഫ്രണ്ട്, റിയർ സീറ്റുകളാണ് ടാറ്റ സഫാരി സ്റ്റെൽത്ത് എഡിഷന്റെ ഇന്റീരിയറിനെ മനോഹരമാക്കുന്നത്. ഇതിനൊപ്പം വെന്റിലേറ്റഡ് ഫങ്ഷനും കൊടുത്തിട്ടുണ്ടെന്നും കമ്പനി പറയുന്നു.

Take a Poll

ഡാഷ്‌ബോർഡും ഡോർ ട്രിമ്മുകളും കറുത്ത ലെതറെറ്റ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ കോൺട്രാസ്റ്റിംഗ് സ്റ്റിച്ചിംഗും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ പ്രീമിയം ഫീൽ വർധിക്കുന്നുണ്ടെന്ന് വേണം പറയാൻ. ഇനി ഫീച്ചറുകളുടെ കാര്യമെടുത്താൽ 12.3 ഇഞ്ച് ഹർമൻ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എന്റർടെയ്ൻമെന്റ് ഓപ്ഷനുകൾക്കായുള്ള ആർക്കേഡ് ആപ്പ് സ്റ്റോർ, അലക്‌സ ഹോം-ടു-കാർ ഇന്റഗ്രേഷൻ എന്നിവയുൾപ്പെടെ ശ്രദ്ധേയമായ സവിശേഷതകളോടെയാണ് ടാറ്റ സഫാരി സ്റ്റെൽത്ത് എഡിഷൻ വരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, March 19, 2025, 17:32 [IST]
English summary
Tata safari with six wheels spotted in internet images goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X