ചെക്കിങ്ങിന് വേണ്ടിയല്ല! TATA SIERRA കണ്ടപ്പോൾ പൊലീസ് ചെയ്തത് കണ്ടോ
ഇന്ത്യൻ വിപണിയിൽ ടാറ്റാ സിയറ രണ്ടാമതും എത്തിയതിന് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. എന്നാൽ, ഈ വാഹനവുമായി ബന്ധപ്പെട്ട് ചണ്ഡിഗഡിൽ നടന്ന ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. സാധാരണഗതിയിൽ രേഖകളോ ഗതാഗത നിയമലംഘനങ്ങളോ പരിശോധിക്കാൻ വാഹനങ്ങൾ നിർത്തുന്ന പോലീസുകാർ, ഒരു ടാറ്റാ സിയറയെ അവർക്ക് വേണ്ടി മാത്രം നിർത്തിയതാണ് ഈ സംഭവത്തെ വ്യത്യസ്തമാക്കുന്നത്. tv1indialive ഇൻസ്റ്റാഗ്രാം പേജിൽ പുറത്തുവിട്ട വീഡിയോ പെട്ടെന്നാണ് വൈറലായത്. 1991 മുതൽ 2003 വരെ ഇന്ത്യൻ വിപണിയിൽ ലഭ്യമായിരുന്ന ടാറ്റ സിയറ, ഏകദേശം 22 വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ നവംബർ 25-നാണ് പുതിയ രൂപത്തിൽ വീണ്ടും അവതരിപ്പിച്ചത്.
ഇന്ത്യൻ ഉപഭോക്താക്കളുടെ വലിയ പ്രതീക്ഷകൾക്കൊടുവിൽ എത്തിയ ഈ വാഹനം മികച്ച സ്വീകാര്യതയാണ് നേടുന്നത്. പുതിയ ടാറ്റാ സിയറയുടെ പ്രീ-ബുക്കിംഗുകൾ ഡിസംബർ 16-ന് ആരംഭിച്ചപ്പോൾ തന്നെ ഈ തരംഗം പ്രകടമായി. ബുക്കിംഗ് ആരംഭിച്ച് ആദ്യ ദിവസം തന്നെ 70,000-ത്തിലധികം യൂണിറ്റുകൾക്ക് ഓർഡർ ലഭിച്ചു.

പുതിയ ടാറ്റാ സിയറയോട് ഇൻഡ്യക്കാർ കാണിക്കുന്ന വലിയ താൽപ്പര്യത്തിന്റെ ഒരു സൂചന മാത്രമാണ് ഈ ബുക്കിംഗ് കണക്കുകൾ. ഇതിനിടെയാണ് ചണ്ഡിഗഡിലെ സംഭവം ജനശ്രദ്ധ നേടുന്നത്. സാധാരണയായി, പോലീസ് ഒരു വാഹനം നിർത്തുന്നത് അതിന്റെ രേഖകൾ പരിശോധിക്കാനോ അല്ലെങ്കിൽ ഗതാഗത നിയമങ്ങൾ ലംഘിച്ചതിനാവശ്യമായ പിഴ ചുമത്താനോ വേണ്ടിയാണ്. എന്നാൽ, ചണ്ഡിഗഡിൽ രണ്ട് പോലീസുകാർ പുതിയ ടാറ്റാ സിയറയെ തടഞ്ഞത് തികച്ചും വ്യത്യസ്തമായ ഒരു കാരണംകൊണ്ടായിരുന്നു.
ആ വാഹനത്തെക്കുറിച്ച് നേരിട്ട് കണ്ട് മനസ്സിലാക്കാനുള്ള ആകാംഷ കൊണ്ട് വാഹനത്തെ കൈകാണിച്ച് നിർത്തുകയായിരുന്നു. ഡ്രൈവർ വാഹനം നിർത്തിയപ്പോൾ, അവർ കാറിനകത്തേക്ക് കയറി അതിന്റെ ഇന്റീരിയർ ഡിസൈൻ വരെ വിശദമായി പരിശോധിച്ചു. ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചെങ്കിലും, ചില നെറ്റിസൺസ് ഇത് ടാറ്റ മോട്ടോഴ്സ് നടത്തിയ ഒരു പ്രചാരണ തന്ത്രമാണെന്നും അഭിപ്രായപ്പെടുന്നുണ്ട് കേട്ടോ.

സ്മാര്‍ട്ട് പ്ലസ്, പ്യുവര്‍, പ്യുവര്‍ പ്ലസ്, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ പ്ലസ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ് എന്നീ 7 വേരിയൻ്റുകളില്‍ അണിനിരത്തിയിരിക്കുന്ന സിയറയ്ക്ക് 11.49 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. ടാറ്റ സിയറയുടെ അക്കംപ്ലിഷ്‌ഡ് 1.5 ലിറ്റർ NA പെട്രോൾ മാനുവൽ വേരിയൻ്റിന് 17.99 രൂപയിൽ നിന്നാണ് വില ആരംഭിക്കുന്നത്. അതേസമയം അക്കംപ്ലിഷ്‌ഡ് ടർബോ ഓട്ടോമാറ്റിക്കിന് 19.99 ലക്ഷവും അക്കംപ്ലിഷ്‌ഡ് പ്ലസ് ഓട്ടോമാറ്റിക്കിന് 20.99 ലക്ഷവും എക്സ്ഷോറൂം വിലയായി നൽകേണ്ടി വരും.
ഇനി ടാറ്റ സിയറ അക്കംപ്ലിഷ്‌ഡ് 1.5 ഡീസൽ മാനുവലിന് 18.99 ലക്ഷവും അക്കംപ്ലിഷ്‌ഡ് 1.5 ഡീസൽ ഓട്ടോമാറ്റിക്കിന് 20.29 ലക്ഷവുമാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. അക്കംപ്ലിഷ്‌ഡ് പ്ലസ് 1.5 ഡീസൽ മാനുവലിന് 19.99 ലക്ഷവും അക്കംപ്ലിഷ്‌ഡ് പ്ലസ് 1.5 ഡീസൽ ഓട്ടോമാറ്റിക്കിന് 21.29 ലക്ഷവും വില നൽകേണ്ടി വരും. എന്തായാലും എല്ലാ മോഡേൺ ഫീച്ചറുകളും കുത്തിനിറച്ചെത്തുന്ന ടോപ്പ് വേരിയൻ്റുകളുടെ വിലയും മാന്യമായി നിശ്ചയിക്കാൻ ടാറ്റയ്ക്ക് സാധിച്ചിട്ടുണ്ടെന്നത് വലിയ കാര്യമാണ്.

സിയറയിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് നിലവിൽ ലഭ്യമായുള്ളത്. ആദ്യത്തേത് 106 bhp പവറുള്ള 1.5 ലിറ്റർ NA പെട്രോളാണ്. രണ്ടാമത്തേത് 116 bhp കരുത്തുള്ള 1.5 ലിറ്റർ ഡീസലാണ്. അതേസമയം മൂന്നാമത്തേത് 160 bhp പവറുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റാണ്. ഗിയർബോക്സ് ഓപ്ഷനുകളിൽ NA പെട്രോളിന് 6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡിസിടി, ഡീസലിന് 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക്, ടർബോ-പെട്രോളിന് 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് അണിനിരത്തിയിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








