'അല്ല എൻ്റെ ടാറ്റ സുമോ ഇങ്ങനെയല്ല'; അടിമുടി മോഡിഫിക്കേഷനുമായി സുമോ

എല്ലാ വാഹനപ്രേമികൾക്കും ടാറ്റ ആരാധകർക്കും സുപരിചിതമായ പേരാണ് ടാറ്റ സുമോ. 1994 -ൽ ആണ് ടാറ്റ തങ്ങളുടെ തുറുപ്പ് ചീട്ട് വിപണിയിലെത്തിക്കുന്നത്. അന്ന് മുതൽ എല്ലാ വണ്ടിപ്രേമികളുടേയും മനസ്സിൽ കൊത്തിയിടുകയായിരുന്നു ആ പേര്. കാലങ്ങൾക്ക് ശേഷം വാഹനത്തിൻ്റെ പുതിയ മോഡലുകൾ കമ്പനി അവതരിപ്പിച്ചു കൊണ്ടേയിരുന്നു. അവസാനം സുമോ ഗ്രാൻഡേയിൽ എത്തി നിന്ന നീണ്ട 25 വർഷത്തെ യാത്ര. 2019 -ലാണ് ടാറ്റ സുമോ അരങ്ങൊഴിയുന്നത്.

കാരണം മറ്റൊന്നുമല്ലായിരുന്നു ചില സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ പ്രാപ്തമല്ലായിരുന്നു സുമോ, അതോടൊപ്പെം തന്നെ സർക്കാർ ഉത്തരവായ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾക്ക് വേണ്ടി സുമോയുടെ എഞ്ചിൻ നവീകരിക്കേണ്ട കാര്യമില്ല എന്നും ചാറ്റ തീരുമാനിച്ചു. അങ്ങനെയാണ് ടാറ്റ സിമോ നിർത്തലാക്കുന്നത്. എന്നാൽ ഇപ്പോഴും വാഹനം കൈവശമുളളവർ പൊന്നു പോലെയാണ് സൂക്ഷിക്കുന്നത്. പ്രായോഗികതയുടെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണ് ടാറ്റ സുമോ. വിശാലമായ സ്ഥലം, ചിലർ പറയുന്നത് പോലെ ഒരു ബസിനുളള ആളുകളെ കയറ്റാനുളള സ്ഥലമുണ്ട്. മികച്ച ഉയരം. കാഴ്ച്ചയിലെ മസ്കുലർ ലുക്ക്.

അല്ല എൻ്റെ ടാറ്റ സുമോ ഇങ്ങനെയല്ല; അടിമുടി മോഡിഫിക്കേഷനുമായി സുമോ

കൂടുതലായി സുമോ ഉപയോഗിച്ചിരുന്നത് സർക്കാർ വാഹനങ്ങളായിട്ടാണ്. ഇപ്പോഴും ഉപയോഗത്തിലുണ്ട്. അത് പോലെ തന്നെ ഇന്ത്യൻ മിലിട്ടറികൾക്ക് സുമോയുടെ 4*4 പതിപ്പും നൽകിയിട്ടുണ്ട്. ടാറ്റ സുമോ എന്ന വാഹനത്തെ ജീവന് തുല്യം സ്നേഹിക്കുന്ന ആളുകളെ നമ്മൾക്ക് ഓൺലാനിലും സോഷ്യൽ മീഡിയയിലും കാണാം. അത്തരത്തിൽ തൻ്റെ പക്കലുളള ടാറ്റ സുമോ മോഡലിനെ ഒരു പക്കാ ഓഫ്റോഡറാക്കി രാജ്സ്ഥാൻ സ്വദേശിയായ പരീക്ഷിത് സിംഗ് ദിയോറ. നിങ്ങൾക്ക് ഒരു സുമോ ഉണ്ടെങ്കിൽ ഇദ്ദേഹം വരുത്തിയ മാറ്റങ്ങൾ നിങ്ങൾക്കും നടത്താം കേട്ടോ.

2 ലിറ്റർ ഇൻ്റർകൂൾഡ് ഡീസൽ എഞ്ചിൻ 90 ps മാക്സിമം പവറും 190 nm പീക്ക് ടോർക്കും നൽകുന്നു. ഈ എഞ്ചിൻ ഒരു ഇലക്ട്രിക് ഷിഫ്റ്ററും ഒരു Borg-Warner 4X4 ട്രാൻസ്ഫർ കേസുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. സസ്പെൻഷൻ സാധാരണ സുമോയിൽ കാണുന്നതിനേക്കാൾ ഒരുപാട് വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. സ്റ്റോക്ക് ബമ്പറിന് പകരം ഓഫ്-റോഡ് സ്പെക്ക് ബമ്പറുകളാണ് നൽകിയിരിക്കുന്നത്. 15 ഇഞ്ച് അലോയ് വീലുകളിൽ നൽകിയിരിക്കുന്ന് കൂറ്റൻ ടയറുകൾ തന്നെ മതി വാഹനത്തിൻ്റെ ഗാംഭീര്യം ഉയർത്താൻ. വർക്കിംഗ് സ്‌നോർക്കൽ, 5-amp പവർ ഔട്ട്‌പുട്ട് സോക്കറ്റുള്ള 0.5 KVa ഇൻവെർട്ടർ, റോക്ക് സ്ലൈഡറുകൾ എന്നിവയാണ് വാഹനത്തിൽ വരുത്തിയിരിക്കുന്ന മറ്റ് മാറ്റങ്ങൾ.

അല്ല എൻ്റെ ടാറ്റ സുമോ ഇങ്ങനെയല്ല; അടിമുടി മോഡിഫിക്കേഷനുമായി സുമോ

ഹെഡ്ലാംബുകളെല്ലാം എൽഈഡി യൂണിറ്റുകളാണ്. ലെതർ സീറ്റിംഗ്, കപ്പ് ഹോൾഡറുകൾ, സെന്റർ കൺസോൾ, നാവിഗേറ്റർ ലാമ്പ് എന്നിവയെല്ലാം വളരെ മികച്ചതായി മോഡിഫൈ ചെയ്തിട്ടുണ്ട്. 9-10 -നും ഇടയ്ക്കാണ് വാഹനത്തിൻ്റെ മൈലേജ്. സാധാരണ മോഡലും മോഡിഫൈ ചെയ്ത വാഹനവുമായി താരതമ്യം ചെയ്താൽ സ്റ്റോക്ക് മോഡലിൻ്റെ പെർഫോമൻസും അത് പോലെ തന്നെ ഓഫ്റോഡിങ്ങിന് നിരവധി പരിമിതികളുമുണ്ട്.

കഴിഞ്ഞ ദിവസം ടാറ്റയുടെ സ്പോർട്ടി ഹാച്ച്ബാക്കായ ആൾട്രോസ് മോഡിഫൈ ചെയ്തതിൻ്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാറുകൾ മോഡിഫൈ ചെയ്യുന്നതിൽ സ്പെഷ്യലൈസ് ചെയ്യുന്ന ഒരു കടയാണ് വാഹനത്തിന്റെ ചിത്രങ്ങൾ തങ്ങളുടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. വാഹനത്തിൽ വരുത്തിയ മാറ്റങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ അവർ പറയുന്നുണ്ട്. കാറിൻ്റെ നിറം മാറ്റ് ഗാർനെറ്റ് റെഡ് ആണ്. എല്ലാ ക്രോ ട്രിമ്മുകളും ഡീക്രോം ചെയ്തിട്ടുണ്ട്. മുൻവശം നോക്കുകയണെങ്കിൽ ഒരു ഫ്രണ്ട് സ്പ്ലിറ്റർ നൽകിയിരിക്കുന്നത് പ്രത്യേക ഒരു ലുക്ക് നൽകുന്നുണ്ട്.

അല്ല എൻ്റെ ടാറ്റ സുമോ ഇങ്ങനെയല്ല; അടിമുടി മോഡിഫിക്കേഷനുമായി സുമോ

പുതിയ എൽഇഡി ലൈറ്റുകളാണ് ഹെഡ്‌ലൈറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. ലോ ബീം, ഹൈ ബീം അതോടൊപ്പം തന്നെ ഫോഗ് ലാമ്പുകൾക്കും ഇത് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. വാഹനത്തിൽ പെയിൻ്റ പ്രൊട്ടക്ഷൻ ഫിലിം ഉപയോഗിച്ചാണ് വാഹനത്തിൻ്റെ റൂഫ് ഭംഗിയാക്കിയിരിക്കുന്നത്. പിന്നിൽ വാഹനത്തിൻ്റെ സ്പോർട്ടി ലുക്ക് കൂട്ടുന്നതിന് വേണ്ടി യൂണിവേഴ്‌സൽ മോൺസ്റ്റർ റിയർ സ്‌പോയിലർ ഘടിപ്പിച്ചിട്ടുണ്ട്.

മുഴുവനും ചെറി റെഡ്, പിയാനോ വൈറ്റ് കളർ ലെതർ ഉപയോഗിച്ച് വീണ്ടും ചെയ്ത അപ്‌ഹോൾസ്റ്ററിയാണ് ഇൻ്റീരിയറിലേക്ക് നോക്കുമ്പോൾ ആദ്യം കണ്ണിലുടക്കുന്നത്. കാറിന്റെ സീറ്റുകൾ വൈറ്റ് ലെതറിലും ഡയമണ്ട് ക്വിൽറ്റിംഗിലും റെഡ് ബോർഡറുകളിലുമാണ് ഫിനിഷിങ്ങ്. അതേസമയം, മുകളിലും താഴെയുമുള്ള ഡാഷ്‌ബോർഡ് ചെറി റെഡ് ലെതറിലും ഡാഷ്‌ബോർഡിന്റെ നടുക്കായി വെള്ള ലെതറിലും പൊതിഞ്ഞിട്ടുണ്ട്. 18 ആംപിയൻ്റ് ലൈറ്റുകളാണ് കാറിനുളളിൽ ഘടിപ്പിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, May 11, 2023, 16:00 [IST]
English summary
Tata sumo modified and turn into a monster offroad vehicle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X