കണ്ണൂർ സ്ക്വാഡിനൊപ്പം ടാറ്റ സുമോയ്ക്കും വമ്പൻ ഡിമാൻ്റ്; ഷോറൂം ഉടമകൾ പറയുന്നതിങ്ങനെ

ടാറ്റയുടെ എക്കാലത്തേയും പ്രിയപ്പെട്ട മോഡലുകളിൽ ഒന്നാണ് ടാറ്റ സുമോ. സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ അധികം ആരും ആവശ്യക്കാരില്ലാതെ മൂപ്പര് അങ്ങനെ വിഷമിച്ച് കിടക്കുമ്പോഴാണ് മമ്മൂട്ടി തൻ്റെ കണ്ണൂർ സ്ക്വാഡിൽ ടാറ്റ സുമോയെ പൊലീസിൽ എടുക്കുന്നത്. അതോടെ കളി മാറി, സിനിമയിൽ മമ്മൂക്ക് പറയുന്ന ഡയലോഗ് കൂടെ ആയപ്പോൾ തിയേറ്ററിൽ ഇരുന്നവർക്ക് അപ്പോൾ തന്നെ ഒരു സുമോ എടുക്കണം എന്ന് തോന്നിപോയിരിക്കണം.

എന്തായാലും സിനിമ ഇറങ്ങിയതോടെ യൂസ്ഡ് കാർ മാർക്കറ്റിൽ ടാറ്റ സുമോയ്ക്ക് ആളുകൾ ക്യൂ നിൽക്കുകയാണ്. ഒരു സിനിമയ്ക്ക് വിപണിയിൽ ഇല്ലാത്ത ഒരു വാഹനത്തിൻ്റെ ഡിമാൻ്റ് ഉയർത്താൻ സാധിക്കുമെന്ന സംശയം ഇനി വേണ്ട. സിനിമയിൽ രണ്ട് സുമോ വണ്ടികളാണ് ഉപയോഗിച്ചിരുന്നത്. ഒരെണ്ണത്തില്‍ ഷൂട്ടിന് വേണ്ട റിഗെല്ലാം വെച്ച് സെറ്റ് ചെയുകയും. അടുത്തതില്‍ അല്ലാത്ത രംഗങ്ങള്‍ ഷൂട്ട് ചെയ്യാനും ഉപയോഗിക്കുകയായിരുന്നു. അഥവാ ഒരു വണ്ടി കേടായാൽ അടുത്തത് ഉപയോഗിക്കാനായിരുന്നു പദ്ധതി.

കണ്ണൂർ സ്ക്വാഡിനൊപ്പം ടാറ്റ സുമോയ്ക്കും വമ്പൻ ഡിമാൻ്റ്; ഷോറൂം ഉടമകൾ പറയുന്നതിങ്ങനെ

രണ്ട് വാഹനങ്ങളിൽ ഒരെണ്ണം മമ്മൂട്ടി തന്നെ വാങ്ങുകയായിരുന്നു. യഥാർത്ഥ സംഭവത്തിൽ നിന്ന് കുറച്ച് കാര്യങ്ങൾ മാത്രമേ സിനിമയിൽ കാണിച്ചിട്ടുളളു. ടാറ്റ സുമോ 1994-ൽ ഒരു പത്ത് സീറ്റുള്ള റിയർ-വീൽ ഡ്രൈവ് MUV ആയിട്ടാണ് വിപണിയിൽ ടാറ്റ അവതരിപ്പിച്ചത്. ടെൽകോലൈൻ പിക്കപ്പ് ട്രക്കിന് സമാനമായി ടാറ്റ X2 ബോഡി-ഓൺ-ഫ്രെയിം പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സുമോ. റിയർ-വീൽ-ഡ്രൈവ് പതിപ്പ് മാത്രമല്ല ഓൾ-വീൽ-ഡ്രൈവ് വേരിയന്റും ലഭ്യമായിരുന്നു. ഇന്ത്യൻ സൈന്യത്തിന് വേണ്ടി മാത്രമാണ് ഫോർ വീൽ ഡ്രൈവ് നിർമിച്ചു നൽകിയിരുന്നത്.

ടാറ്റ സഫാരി സ്റ്റോം പോലെ, സുമോയും ഒരു കാലത്ത് ഇന്ത്യൻ സൈന്യത്തെ ഒരുപാട് സേവിച്ചിട്ടുണ്ട്, കാരണം അതിന്റെ കരുത്തുറ്റ ബോഡി, ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം, ഒന്നിലധികം സീറ്റിംഗ് ലേഔട്ട് കാരണം അതിന്റെ പ്രാക്റ്റിക്കാലിറ്റി വർധിക്കുന്നു. ഇന്ത്യൻ സൈന്യം മാത്രമല്ല, ടാറ്റ സുമോയും രാജ്യത്ത് ആംബുലൻസ് എന്ന നിലയിൽ വളരെ ജനപ്രിയമായ ഒരു വാഹനം തന്നെയാണ്.

കണ്ണൂർ സ്ക്വാഡിനൊപ്പം ടാറ്റ സുമോയ്ക്കും വമ്പൻ ഡിമാൻ്റ്; ഷോറൂം ഉടമകൾ പറയുന്നതിങ്ങനെ

ടാറ്റ സുമോയ്ക്ക് നിരവധി ഫെയ്‌സ്‌ലിഫ്റ്റുകൾ ലഭിച്ചിരുന്നു, അതുകൂടാതെ എല്ലാ മോഡലുകൾക്കും മുൻഗാമികളിൽ നിന്ന് വ്യത്യസ്തമാക്കാൻ ഒരു വ്യത്യസ്ത പേരുകളും കമ്പനി നൽകിയിരുന്നു. 2000-ൽ അവതരിപ്പിച്ച സുമോ സ്‌പേസിയോ എന്നായിരുന്നു ആദ്യ ഫെയ്‌സ്‌ലിഫ്റ്റിന്റെ പേര്. 2004 മുതൽ 2011 വരെ ഇറങ്ങിയ സുമോ വിക്ടയുടെ പേരിലായിരുന്നു രണ്ടാമത്തെ പരിഷ്‌കരണം. 2012-ൽ പുറത്തിറക്കിയ സുമോ ഗോൾഡ് ആണ് അവസാനമായി ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്.

എം‌യു‌വി പതിവായി അപ്‌ഡേറ്റ് ചെയ്യപ്പെടുമ്പോൾ, 2008 -ലാണ് പൂർണ്ണമായും പുതിയ ബോഡി വർക്കുകളും പുതിയ 2.2-ലിറ്റർ ഡികോർ ഡീസൽ എഞ്ചിനും സഹിതം ടാറ്റ സുമോ ഗ്രാൻഡെ എന്ന പേരിൽ പുതിയ മോഡൽ പുറത്തിറക്കിയത്. പഴയ സുമോ വളരെ വിജയകരമായിരുന്നു എന്നത് കൊണ്ട് തന്നെ പുതിയ തലമുറ സുമോ വരുമെന്ന പ്രതീക്ഷയിലാണ് സുമോ ആരാധകരെ പോലെ ഞങ്ങളും.

നിലവില്‍ ടാറ്റ തങ്ങളുടെ കാര്‍ ബ്രാന്‍ഡിന് കീഴില്‍ തന്നെയാണ് ഇലക്ട്രിക് കാറുകളും വില്‍ക്കുന്നത്. ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഒരു പ്രത്യേക ബ്രാന്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. ടാറ്റ.ഇവി എന്ന ഈ ബ്രാന്‍ഡിന് കീഴില്‍ ആയിരിക്കും കമ്പനി ഇനി ഇലക്ട്രിക് കാറുകള്‍ വിപണിയില്‍ എത്തിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ബ്രാന്‍ഡിന്റെ പ്രത്യേക ഷോറൂമുകളും സര്‍വീസ് സെന്ററുകളും തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഇത്തരത്തില്‍ ഒരു പ്രത്യേക ബ്രാന്‍ഡ് സൃഷ്ടിക്കുന്നതിലൂടെ ഇലക്ട്രിക് വാഹനം വാങ്ങാന്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഒരൊറ്റ ഷോറൂമിലൂടെ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം തിരഞ്ഞെടുക്കാന്‍ സാധിക്കുന്നത് ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വൈവിധ്യമാര്‍ന്ന ഓപ്ഷനുകള്‍ നല്‍കുമെന്നാണ് ടാറ്റ പറയുന്നത്.

വാഹനം നിർത്തലാക്കിയിട്ട് നാല് വർഷം കഴിഞ്ഞുവെങ്കിലും ആളുകൾക്ക് ഇപ്പോഴും സുമോ വളരെ പ്രിയപ്പെട്ടതാണ്. അതിന് ചില കാരണങ്ങളുണ്ട് കേട്ടോ, ഒന്നാമതായി വാഹനത്തിൻ്റെ പേര് ആണ് ആരേയും ആകർഷിച്ചിരുന്നത്. അന്നത്തെ കമ്പനിയുടെ മുൻ മാനേജിംഗ് ഡയറക്ടർ ശ്രീ. സുമന്ത് മൂൽഗോക്കറാണ് ടാറ്റ സുമോ എന്ന് പേര് നൽകിയത്. അദ്ദേഹത്തിന്റെ പേരിന്റെയും അവസാനത്തിന്റെയും ആദ്യ രണ്ട് അക്ഷരങ്ങൾ ചേർത്താണ് പേര് ഇട്ടിരിക്കുന്നത്.

More from DriveSpark

Article Published On: Friday, October 13, 2023, 19:07 [IST]
English summary
Tata sumos demand in secondhand market incresed after malayalam film kannur squad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X