സാന്‍ഡ്‌വിച്ച് പരുവത്തിലായ കാര്‍; പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെട്ട് ഡ്രൈവര്‍; ടാറ്റ ഡാ...

അടുത്തിടെ വാഹന ഭീമന്‍മാരായ സ്‌കോഡ നടത്തിയ സര്‍വേയില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും മൈലേജിനേക്കാള്‍ സേഫ്റ്റി കൂടിയ കാറുകള്‍ നോക്കി വാങ്ങാന്‍ തുടങ്ങിയതായി കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ ഉപഭോക്തൃ പരിഗണന അടുത്ത കാലത്തായി ഏറെ മാറിയിട്ടുണ്ട്. സേഫ്റ്റി മുഖമുദ്രയാക്കി ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ ഇന്ന് തിളങ്ങി നില്‍ക്കുന്ന കമ്പനിയാണ് ടാറ്റ മോട്ടോര്‍സ്.

ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും സുരക്ഷിതമായ കാറുകള്‍ വില്‍ക്കുന്ന കമ്പനികളിലൊന്നാണ് ടാറ്റ. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റുകളില്‍ ടാറ്റയുടെ കാറുകള്‍ മികച്ച റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്. ടാറ്റ നെക്‌സോണ്‍, ആള്‍ട്രോസ്, പഞ്ച് എന്നീ കാറുകള്‍ക്ക് 5 സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചപ്പോള്‍ ടിയാഗോ, ടിഗോര്‍ എന്നീ മോഡലുകള്‍ 4 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കി.

tata tiago gets sandwiched

ടാറ്റയുടെ കാറുകള്‍ വന്‍ അപകടങ്ങളില്‍ നിന്നും യാത്രക്കാരെ യാതൊരു പോറല്‍ പോലും ഏല്‍പ്പിക്കാതെ രക്ഷിച്ചെടുത്തതിന്റെ നിരവധി ഉദാഹരണങ്ങള്‍ നാം കണ്ടിട്ടുണ്ട്. അത്തരം സംഭവങ്ങളില്‍ എല്ലാം കാര്‍ ഉടമകള്‍ ടാറ്റയുടെ ബില്‍ഡ് ക്വാളിറ്റിക്ക് നന്ദി പറയുകയും ചെയ്തു. ഞങ്ങള്‍ ഇതിന് മുമ്പും ടാറ്റയുടെ പല മോഡലുകളുടെയും സേഫ്റ്റി, ബില്‍ഡ് ക്വാളിറ്റി എന്നിവ തെളിയിക്കുന്ന പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇപ്പോള്‍ ടാറ്റയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ടിയാഗോ ആണ് വമ്പന്‍ അപകടത്തില്‍ തകര്‍ന്നിട്ടും യാത്രക്കാരന്‍ പോറല്‍പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടതിന് പിന്നാലെ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നത്. വളരെ പതുക്കെ മാത്രം നീങ്ങുന്ന ട്രക്കുകള്‍ അടക്കമുള്ള ഭാരമേറിയ വാഹനങ്ങള്‍ പലപ്പോഴും ഹൈവേകളില്‍ മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ഹൈവേകളില്‍ ട്രക്കുകള്‍ക്ക് പിന്നില്‍ പോകുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം ഉറപ്പാണ്. അത്തരത്തില്‍ രണ്ട് ട്രക്കുകള്‍ക്കിടയില്‍ കുടുങ്ങി സാന്‍ഡ്‌വിച്ച് പരുവത്തിലാകുകയായിരുന്നു ഇവിടെ ടാറ്റ ടിയാഗോ കാര്‍.

tata tiago gets sandwiched

എന്നാല്‍ ഭാഗ്യമെന്ന് പറയട്ടെ കാറിന്റെ ഡ്രൈവര്‍ പരിക്കുകള്‍ ഒന്നും കൂടാതെ രക്ഷപ്പെട്ടു. ഗുജറാത്തിലെ രാജ്കോട്ടിലെ എക്സ്പ്രസ് വേയിലാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. അബദ്ധത്തില്‍ ഒരു ട്രക്കിന്റെ പിന്നില്‍ കുടുങ്ങി ടിയാഗോയെ പിന്നില്‍ നിന്ന് വന്ന മറ്റൊരു ട്രക്ക് കൂടി ഇടിക്കുകയായിരുന്നു. രണ്ട് ട്രക്കുകള്‍ക്കിടയില്‍ പെട്ട് ടിയാഗോ സാന്‍ഡ്‌വിച്ച് കണക്കെ ചതഞ്ഞരഞ്ഞു. അപകടത്തില്‍ പെട്ട ടാറ്റ ടിയാഗോ പൊളിഞ്ഞതായി യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ കാണാം.

പ്രത്യേകിച്ച് കാറിന്റെ പിന്‍ഭാഗത്താണ് കാര്യമായ കേടുപാടുകള്‍ സംഭവിച്ചത്. ഇത്രയും വലിയ അപകടമുണ്ടായിട്ടും കാറിനുള്ളിലെ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് അത്ഭുതപ്പെടുത്തുന്നുവെന്നാണ് വീഡിയോക്ക് കീഴില്‍ നിറയുന്ന കമന്റുകളില്‍ പറയുന്നത്. അപകട സമയത്ത് കാര്‍ ഉടമ മാത്രമാണ് വാഹനത്തില്‍ യാത്ര ചെയ്തിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ടിയാഗോ കാറിന്റെ മുന്‍വശം ട്രക്കിനുള്ളിലേക്ക് ഇടിച്ച് കയറിയിട്ടുണ്ട്.

tata tiago gets sandwiched

എന്നാല്‍ ട്രക്കിന്റെ പിറകില്‍ ഒരു ഗാര്‍ഡ് ഉള്ളത് കാരണം കാര്‍ മുഴുവനായി അകത്തേക്ക് കയറിയില്ല. ഈ ഗാര്‍ഡില്ലായിരുന്നെങ്കില്‍ റൂഫ് തകര്‍ന്ന് കാര്‍ അകത്ത് കയറി അപകടം അതിരൂക്ഷമായി മാറിയേനേ. അതേസമയം പിറകില്‍ നിന്നുള്ള ഇടിയുടെ ആഘാതത്തില്‍ റൂഫ് തകരുകയായിരുന്നു. പിറകിലെ സീറ്റില്‍ യാത്രക്കാരുണ്ടായിരുന്നെങ്കില്‍ പരിക്ക് ഗുരുതരമാകുമായിരുന്നു. പല രാജ്യങ്ങളിലും ട്രക്കുകളില്‍ അണ്ടര്‍റണ്‍ ബാറുകള്‍ നിര്‍ബന്ധമാണ്.

എന്നാല്‍ ഇന്ത്യയില്‍ അത്തരമൊരു നിയമമില്ല. ഇവ ഇടിയുടെ ആഘാതം കുറക്കാനും എയര്‍ബാഗ് അടക്കമുള്ള സേഫ്റ്റി ഫീച്ചറുകളുടെ വിന്യാസം ഉറപ്പാക്കുകയും ചെയ്യും. നഗരങ്ങളിലും ഹൈവേകളില്‍ വാഹനമോടിക്കുമ്പോള്‍ നമ്മള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇത്തരത്തിലുള്ള അപകടങ്ങള്‍ തടയാന്‍ കഴിയൂ. ഹൈവേകളില്‍ നമ്മളുടെ മാത്രമല്ല മറ്റുള്ള ഡ്രൈവര്‍മാരുടെയും അശ്രദ്ധ നമുക്ക് അപകടങ്ങള്‍ വരുത്തിയേക്കാം. അതുകൊണ്ട് ഹൈവേകളില്‍ വാഹനമോടിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കാന്‍ ശ്രദ്ധിക്കുമല്ലോ.

More from DriveSpark

Article Published On: Monday, July 3, 2023, 19:06 [IST]
English summary
Tata tiago crash driver came out without injuries despite stuck between two trucks
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X