നടുറോഡിൽ ക്രാഷ് ടെസ്റ്റ് നടത്താൻ ടാറ്റയെ കൊണ്ടേ പറ്റു, ടിയാഗോയുടെ അപകട വീഡിയോ വൈറൽ

വാഹനങ്ങളുടെ ബിൽഡ് ക്വാളിറ്റിയിൽ മുന്നിൽ നിൽക്കുന്ന ബ്രാൻഡാണ് ടാറ്റ മോട്ടോർസ്. ഏത് ക്രാഷ് ടെസ്റ്റിലും ഫുൾ മാർക്ക് മേടിച്ചു കൊണ്ടേ ടാറ്റ വരു. പല ടാറ്റ മോഡലുകളും അപകടത്തിൽപ്പെടുന്നതും യാത്രക്കാർ ഒരു പോറൽ പോലും പറ്റാതെ വാഹനത്തിൻ്റെ പുറത്തേക്കിറങ്ങുന്നതിൻ്റെ വീഡിയോകളും റീലുകളും സമൂഹമാധ്യമങ്ങളിൽ പലപ്പോഴും വൈറലാണ്. അത്തരത്തിലൊരും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ടാറ്റ ടിയാഗോ ഒരു ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയും, എന്നാൽ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ ഒരു പരിക്കും കൂടാതെ പുറത്തിറങ്ങി റീൽ ഷൂട്ട് ചെയ്തിരിക്കുകയാണ്.

കനത്ത മൂടൽമഞ്ഞ് ആണ് അപകടത്തിന് കാരണം. ടിയാഗോയുടെ സിഎൻജി വേരിയൻ്റാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ബൂട്ട് സ്പേസ് കിട്ടാനായി സിഎൻജി കാറുകളിലേക്ക് ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യ കൊണ്ടുവന്നത് ടാറ്റയുടെ വിൽപ്പനയിൽ വലിയ മാറ്റമാണ് കൊണ്ടുവന്നിരിക്കുന്നത്.

ടാറ്റ ടിയാഗോ സിഎൻജി ഓട്ടോമാറ്റിക് XTA, XZA+, XZA NRG വേരിയൻ്റുകളിൽ ലഭിക്കും. ഇവ സ്റ്റാൻഡേർഡ് ഓട്ടോമാറ്റിക് വേരിയൻ്റുകൾക്ക് സമാനമായിരിക്കുമെന്നാണ് ഡീലർവൃത്തങ്ങൾ നൽകുന്ന സൂചന. നിലവിലെ സ്ഥിതിക്ക് അവയുടെ മാനുവൽ വകഭേദങ്ങളേക്കാൾ 80,000 രൂപയാണ് ഓട്ടോമാറ്റിക് മോഡലുകൾക്കായി അധികം ചെലവഴിക്കേണ്ടി വരുന്ന വില.

ടിയാഗോ സിഎൻജി ഓട്ടോമാറ്റിക്കിന്റെ ടോപ്പ്-സ്പെക്ക് XZA പ്ലസ് വേരിയൻ്റിൽ ഫോൺ മിററിംഗ്, ഡ്രൈവർ സീറ്റിനുള്ള ഉയരം ക്രമീകരിക്കൽ, പവർ മിററുകളും വിൻഡോകളും, ബട്ടൺ സ്റ്റാർട്ട്, റെയിൻ സെൻസിംഗ് വൈപ്പറുകൾ പോലുള്ള അത്യാധുനിക സംവിധാനങ്ങളാണ് ടാറ്റ കോർത്തിണക്കിയിരിക്കുന്നത്. ഒപ്പം കൂടുതൽ സവിശേഷമാക്കാനായി ടൊർണാഡോ ബ്ലൂ എന്ന പുതിയ കളർ ഓപ്ഷനും ടാറ്റ അവതരിപ്പിക്കും.

അതേ 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനുമായിട്ടാവും 5 സ്പീഡ് എഎംടി ട്രാൻസ്മിഷൻ സിഎൻജിയുമായി ജോടിയാക്കുക. ഇത് 85 bhp കരുത്തിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഓട്ടോമാറ്റിക് കൂടാതെ ഈ കാറുകള്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പവും വാങ്ങാന്‍ സാധിക്കും. ടാറ്റ ടിയാഗോ, ടിഗോര്‍ സിഎന്‍ജി കാറുകള്‍ കിലോഗ്രാമിന് 26.49 കിലോമീറ്റര്‍ ആണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്.

ഇനി മുതൽ 5-സ്പീഡ് മാനുവലിമൊപ്പം 5-സ്പീഡ് എഎംടിയും ഗിയർബോക്‌സും ഓപ്ഷനുകളിൽ ഉൾപ്പെടും. ടാറ്റയുടെ അഭിപ്രായത്തിൽ വാഹനം സിഎൻജിയിൽ ഓടുമ്പോൾ മാനുവലിനെ അപേക്ഷിച്ച് എഎംടിയുടെ കാര്യത്തിൽ ഒരു വ്യത്യാസവും ഉണ്ടാകില്ല. എഎംടി ഗിയർബോക്‌സിനൊപ്പം ഒരു 'ക്രീപ്പ്' ഫങ്ഷനും ഓഫർ ചെയ്യുന്നുണ്ട്. റീസ്റ്റാർട്ട് ഗ്രേഡബിലിറ്റി പെട്രോളിന് അനുസൃതമാണെന്നും സെഗ്‌മെൻ്റിലെ ഏറ്റവും മികച്ചതാണെന്നും നിർമാതാവ് അവകാശപ്പെടുന്നു.

ഹാച്ച്ബാക്കും കോംപാക്‌ട് സെഡാനും തമ്മിൽ പങ്കിടുന്ന 1.2 ലിറ്റർ എഞ്ചിന് ഒരു കിലോ സിഎൻജിയിൽ 28.06 കിലോമീറ്റർ വരെ മൈലേജ് നൽകുമെന്നും ടാറ്റ അവകാശപ്പെടുന്നു. കൂടാതെ, ടിയാഗോയ്ക്ക് പുതിയ ടൊർണാഡോ ബ്ലൂ നിറവും ടിയാഗോ എൻആർജിക്ക് ഗ്രാസ്‌ലാൻഡ് ബീജും ടിഗോറിന് മെറ്റിയർ ബ്രോൺസ് കളർ ഓപ്ഷനുകളും സിഎൻജി എഎംടിയിൽ പ്രത്യേകമായി ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, November 26, 2024, 11:52 [IST]
English summary
Tata tiago crashed into the back of the truck video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X