'തലകീഴായി' മറിഞ്ഞാലും സേഫ്റ്റിയിൽ ഇവൻ മുൻപന്തിയിൽ തന്നെ, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
ഇന്ത്യയിൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എതിരെ വരുന്ന വാഹനങ്ങളാണ്. നമ്മൾ എത്ര മര്യാദയ്ക്ക് നിയമങ്ങൾ പാലിച്ച് ഓടിച്ചാലും എതിരെ വരുന്ന ഡ്രൈവർ അശ്രദ്ധയോടെ വാഹനമോടിച്ചാൽ കാര്യങ്ങൾ ഗുരുതരമാകും. ദിവസവും ഇത്തരത്തിലുളള വീഡിയോകളും വാർത്തകളും കേട്ട് ചെവി തഴമ്പിച്ച് ഇരിക്കുകയാണെന്ന് അരിയാം, എന്നാലും സോഷ്യൽ മീഡിയയിൽ വൈറലായ ഒരു അപകടത്തെ കുറിച്ചാണ് നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ടാറ്റ ടിയാഗോയുടെ ഡ്രൈവർ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ റൈഡറുമായി കൂട്ടിയിടിക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. ബുളളറ്റ് റൈഡർക്ക് കാര്യമായി പരിക്കുകളൊന്നും സംഭവിച്ചില്ല, പക്ഷേ ടാറ്റ ടിയാഗോ തല കീഴായി റോഡിൽ മറിഞ്ഞു.
ബൈക്കിനെ ഇടിച്ച ശേഷം ടാറ്റ ടിയാഗോ മറിയുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ ആണ് പങ്കുവച്ചത്. ഒരു സിസിടിവി ക്യാമറയിലേക്ക് ടാറ്റ ടിയാഗോ വരുന്നതോടെയാണ് ഈ ക്ലിപ്പ് ആരംഭിക്കുന്നത്. മറ്റൊരു ബൈക്ക് യാത്രികൻ റോഡിൽ വലത്തോട്ട് തിരിയുന്നതും കാണാം. ഇതിന് ശേഷം സംഭവിച്ചത് ടാറ്റ ടിയാഗോ ഡ്രൈവർ തൻ്റെ നേരെ വരുന്ന ഈ ബൈക്ക് ശ്രദ്ധിച്ചില്ല എന്നതാണ് പ്രധാന കാരണം. പെട്ടെന്ന ഡ്രൈവർക്ക് വലത് വശത്തേക്ക് പെട്ടെന്ന് വാഹനം വെട്ടിച്ചു.

നിർഭാഗ്യവശാൽ, ഒരു റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിൾ റൈഡർ മുന്നിൽ വന്നതോടെ ടിയാഗോ ഡ്രൈവറിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം നിർത്താൻ സാധിക്കാതെ വരുന്നതോടെയാണ് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വാഹനം മറിയുന്നത് വീഡിയോയിൽ കാണുന്നത്. എന്നാൽ ഭാഗ്യം കൊണ്ട് ബുളളറ്റ് റൈഡറിന് ഒരു പോറൽ പോലും സംഭവിച്ചില്ല എന്നതാണ് അത്ഭുതം.
ടിയാഗോ തല കീഴായി മറിഞ്ഞിട്ടും യാത്രക്കാരനും പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. ടിയാഗോ ഇന്ത്യന്‍ വിപണിയില്‍ ടാറ്റയുടെ എന്‍ട്രി ലെവല്‍ കാറാണ്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നായ ടിയാഗോ വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിരുന്നു. ഇതിന്റെ ഉയര്‍ന്ന കരുത്തുള്ള സ്റ്റീല്‍ ഘടന ആഘാത ഊര്‍ജ്ജത്തെ ആഗിരണം ചെയ്യുകയും അപകട സമയത്ത് രൂപഭേദം വരുത്താതെ പാസഞ്ചര്‍-ക്യാബിന്‍ സംരക്ഷിക്കുകയും ചെയ്യുന്നു.

2 എയര്‍ബാഗുകള്‍, ചൈല്‍ഡ് ലോക്ക്, ക്രോം റിംഗ് ഉള്ള ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഡീഫോഗറോട് കൂടിയ റിയര്‍ വൈപ്പര്‍, ഇബിഡിയും കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോളുമുള്ള എബിഎസ്, ഫോളോ മീ ഹോം ലാമ്പുകള്‍ അടക്കമുള്ള സേഫ്റ്റി ഫീച്ചറുകള്‍ കാറിലുണ്ട്. ടാറ്റയുടെ ബില്‍ഡ് ക്വാളിറ്റി മാത്രമല്ല ഭാഗ്യം കൊണ്ട് കൂടിയാണ് അത്യാഹിതങ്ങള്‍ ഒന്നും സംഭവിക്കാതിരുന്നതെന്നേ പറയാന്‍ സാധിക്കൂ.
ടാറ്റ ടിയാഗോ വളരെ പരിചിതമായ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനുമായാണ് വിപണിയിലേക്ക് എത്തിയിരിക്കുന്നത്. മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമാണ്. ഇതുകൂടാതെ സിഎൻജി ഫ്യുവൽ ഓപ്ഷനൊപ്പം ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ടിയാഗോയിൽ ലഭ്യമാണ്. ടിയാഗോയിലെ 1.2 ലിറ്റർ എഞ്ചിൻ 84 bhp കരുത്തിൽ പരമാവധി 113 Nm torque വരെയാണ് നൽകുന്നത്. ടാറ്റ ടിയാഗോ പെട്രോൾ-സിഎൻജി ബൈ-ഫ്യൂവൽ ഓപ്ഷനിൽ ലഭ്യമാണ്.

പുതിയ സ്വിഫ്റ്റിനെ അപേക്ഷിച്ച് ടിയാഗോ അല്പം മെച്ചപ്പെട്ട പവറും ഉയർന്ന ടോർക്കും പേപ്പറിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ, സിഎൻജി-എഎംടി കോമ്പിനേഷൻ്റെയും ലഭ്യത ടിയാഗോയ്ക്ക് മാരുതി എതിരാളിയെക്കാൾ നേരിയ മുൻതൂക്കം നൽകുന്നു. ടാറ്റ ടിയാഗോയ്ക്ക് 5.65 ലക്ഷം മുതൽ 8.90 ലക്ഷം വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








