2023-ന്റെ തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന കോംപാക്ട് ഇലക്ട്രിക് ഹാച്ച്ബാക്കുകള്‍ ഇതൊക്കെ
2023 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ തന്നെ മൂന്ന് പുതിയ കോംപാക്ട് ഇലക്ട്രിക് ഹാച്ച്ബാക്ക് ലോഞ്ചുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ വിപണി. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ശക്തമായ ഡിമാന്‍ഡ് ഏറിവരികയാണ്. ഇത് മനസ്സിലാക്കി മിക്ക് ബ്രാന്‍ഡുകളും ഇവി വിഭാഗത്തിലേക്ക് തങ്ങളുടെ മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങുകയാണ്.
വരും വര്‍ഷം നിരവധി ബ്രാന്‍ഡുകളില്‍ നിന്നുള്ള മോഡലുകള്‍ രാജ്യത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറിയ വിലയില്‍ കോംപാക്ട് ഇലക്ട്രിക് ഹാച്ച്ബാക്ക് വിഭാഗത്തിലേക്ക് പ്രവേശിക്കാനൊരുങ്ങി നിരവധി ബ്രാന്‍ഡുകളാണ് വിപണിയില്‍ ഉള്ളത്. ഇത്തരത്തില്‍ വരും വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കോംപാക്ട് ഇലക്ട്രിക് ഹാച്ച്ബാക്ക് വിഭാഗത്തിലേക്ക് എത്തുന്ന കുറച്ച് മോഡലുകളെയാണ് ഇവിടെ പരിചയപ്പെടുക്കുന്നത്. അധികം വൈകാതെ തന്നെ ടാറ്റ മോട്ടോര്‍സ് അതിന്റെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് ഹാച്ചായ ടിയാഗോ ഇവി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഈ മോഡലിനെ കമ്പനി അവതരിപ്പിക്കുകയും ചെയ്തിരുന്നു. അതിന്റെ ഡെലിവറികള്‍ അടുത്ത മാസം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിയാഗോ ഇവിയുടെ പ്രാരംഭ പതിപ്പിന് 8.49 ലക്ഷം രൂപ മുതലാണ് ഏക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഉയര്‍ന്ന പതിപ്പിന് 11.79 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ടാറ്റ ടിയാഗോ ഇവിയുടെ റിസര്‍വേഷനുകള്‍ ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്, അഞ്ച് സീറ്റര്‍ രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ ലഭ്യമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും.
ടിയാഗോ ഇവി ഒറ്റ ദിവസം കൊണ്ട് 10,000 ബുക്കിംഗുകള്‍ നേടിയതും വാര്‍ത്തകളില്‍ നമ്മള്‍ കണ്ടതാണ്. അതില്‍ 2,000 യൂണിറ്റുകള്‍ നിലവിലുള്ള നെക്‌സോണ്‍ ഇവി, ടിഗോര്‍ ഇവി ഉടമകള്‍ക്ക് അനുവദിച്ചിരിക്കുന്നു. പ്രതികരണത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട്, ടാറ്റ അടുത്ത സെറ്റ് 10,000 ഉപഭോക്താക്കളിലേക്ക് പ്രാരംഭ വിലകള്‍ നീട്ടുമെന്നും അറിയിച്ചിട്ടുണ്ട്. സിപ്ട്രോണ്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി, മള്‍ട്ടി-മോഡ് റീജന്‍ സിസ്റ്റവും രണ്ട് ഡ്രൈവ് മോഡുകളുമായാണ് ടിയാഗോ ഇവി വരുന്നത്.
24 kWh ഓപ്ഷന്‍ 315 കിലോമീറ്റര്‍ പരിഷ്‌കരിച്ച ഇന്ത്യന്‍ ഡ്രൈവിംഗ് സൈക്കിള്‍ (MIDC) റേഞ്ച് നല്‍കുന്നു, അതേസമയം ചെറിയ 19.2 kWh ബാറ്ററി പാക്കിന് 250 കിലോമീറ്ററാണ് ഉള്ളത്. പ്രീമിയം C5 എയര്‍ക്രോസ് എന്ന് പേരിട്ടിരിക്കുന്ന ഒരു മോഡലുമായിട്ടാണ് ഫ്രഞ്ച് നിര്‍മാതാക്കളായ സിട്രണ്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്. വിപണിയില്‍ കാര്യമായ ചലനങ്ങള്‍ വില്‍പ്പനയില്‍ ഉണ്ടാക്കിയെടുക്കാന്‍ വാഹനത്തിന് സാധിച്ചില്ലെന്ന് വേണം പറയാന്‍. വില്‍പ്പന വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിട്രണ്‍ ഈ വര്‍ഷം, ഉയര്‍ന്ന അളവുകള്‍ ലക്ഷ്യമിട്ട് C3 കോംപാക്ട് ഹാച്ച്ബാക്കും വിപണിയില്‍ അവതരിപ്പിച്ചു.
എന്നാല്‍ വില്‍പ്പനയില്‍ ഇതുവരെ കാര്യമായ നേട്ടങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍ അതിനും സാധിച്ചിട്ടില്ലെന്ന് വേണം പറയാന്‍. പുതിയ പദ്ധതികള്‍ ലക്ഷ്യമിട്ട C3-യുടെ വില്‍പ്പന അളവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മോഡലിന്റെ ഇലക്ട്രിക് വേരിയന്റും അടുത്തതായി ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് സിട്രണ്‍ സ്ഥിരീകരിച്ചു. eCMP ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാങ്കേതിക സവിശേഷതകള്‍ ഇതുവരെ അറിവായിട്ടില്ലെങ്കിലും, ഇതിന് ഏകദേശം 300 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് ഉണ്ടായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
സിട്രണിന്റെ വിചിത്രമായ ഡിസൈന്‍ ഘടകങ്ങളുമായി അതിന്റെ ICE സഹോദര പതിപ്പിന്റെ അതേ സ്‌റ്റൈലിംഗ് തന്നെയാകും ഇലക്ട്രിക് പതിപ്പിനും ലഭിക്കുക. വൈദ്യുതീകരിച്ച സിട്രണ്‍ eC3 വരും ആഴ്ചകളില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം എംജി മോട്ടോര്‍ ഇന്ത്യയുടെ ടു-ഡോര്‍ എയര്‍ ഇവി 2023-ന്റെ തുടക്കത്തില്‍ പുറത്തിറക്കും. സിറ്റി റണ്‍റൗണ്ടിന് ടിയാഗോ ഇവി അല്ലെങ്കില്‍ eC3 എന്നിവയേക്കാളും ചെറിയ അളവുകള്‍ ഉണ്ടായിരിക്കും, പക്ഷേ ഇത് കൂടുതല്‍ പ്രീമിയമായിരിക്കുമെന്ന് വേണം പറയാന്‍. വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകളും പ്രീമിയം വാഹനങ്ങളോട് കിടപിടിക്കുന്നതാകും.
അടുത്ത മാസം ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന 2023 ഓട്ടോ എക്സ്പോയില്‍ ഇന്ത്യ-സ്‌പെക്ക് എയര്‍ ഇവിയുടെ അരങ്ങേറ്റം കാണാനും അടുത്ത വര്‍ഷം ആദ്യം ഇത് ലോഞ്ച് ചെയ്യാനും കഴിയും. വുലിംഗ് എയര്‍ ഇവി അടിസ്ഥാനമാക്കിയുള്ള, ഇതിന് മൊത്തത്തിലുള്ള നീളം 2.9 മീറ്ററും വീല്‍ബേസ് നീളം 2.01 മീറ്ററുമാണ്. ഇരട്ട 10.25 ഇഞ്ച് സ്‌ക്രീന്‍ ലേഔട്ട് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഇതിന്റെ സവിശേഷതകളാകും. 150 കിലോമീറ്റര്‍ റേഞ്ച് ഉള്ള 25 kWh ബാറ്ററി പാക്ക് ഉപയോഗിച്ച് ഇത് പ്രവര്‍ത്തിപ്പിക്കാം.


Click it and Unblock the Notifications








