Tata Tiago ഇവി Vs Tiago പെട്രോള്‍; ഡിസൈന്‍, ഫീച്ചര്‍, എഞ്ചിന്‍, ബാറ്റി, ഗിയര്‍ബോക്‌സ് താരതമ്യം ഇതാ
നിലവില്‍ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറാണ് പുതിയ ടാറ്റ ടിയാഗോ ഇവി. പ്രാരംഭ വിലയായ 8.49 ലക്ഷം രൂപ എക്സ് ഷോറൂം വിലയിലാണ് വാഹനം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ടിയാഗോ ഇവി അതിന്റെ ചാര്‍ജിംഗ് കപ്പാസിറ്റി, ബാറ്ററി പാക്ക്, ഓഫറിലെ സവിശേഷതകള്‍ എന്നിവയെ അടിസ്ഥാനമാക്കി മൊത്തം 7 വേരിയന്റുകളില്‍ ലഭ്യമാണ്.
അധികം വൈകാതെ തന്നെ വാഹനത്തിന്റെ വില വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ വിപണിയില്‍ ഉള്ള പെട്രോള്‍ പതിപ്പിന്റെ അതേ ഡിസൈനില്‍ തന്നെയാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. എന്നിരുന്നാലും ഇലക്ട്രിക് വാഹനത്തിന്റേതായ ചെറിയ കോസ്‌മെറ്റിക് മാറ്റങ്ങള്‍ കാണാനും സാധിക്കും. നിങ്ങള്‍ ടിയാഗോയുടെ ഇലക്ട്രിക് പതിപ്പോ, സാധാരണ മോഡലോ വാങ്ങാന്‍ ആഗ്രഹിക്കുന്നെങ്കില്‍, ICE പെട്രോള്‍ വേരിയന്റോ ഇലക്ട്രിക് പതിപ്പോ തമ്മില്‍ ആശയക്കുഴപ്പത്തിലാണെങ്കില്‍, അവ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇവിടെ പങ്കുവെയ്ക്കുന്നത്.

ഡിസൈന്‍ & അളവുകള്‍
ICE പതിപ്പിനെ ഇലക്ട്രിക് പതിപ്പില്‍ നിന്ന് വ്യത്യസ്തമാക്കുന്നതിന് ടാറ്റ ടിയാഗോ ഇവിയും അതിന്റെ പെട്രോള്‍ സഹോദരങ്ങളും ഒരേ ഡിസൈന്‍ പങ്കിടുന്നു. ടാറ്റ ടിയാഗോ ഇവിക്ക് ചക്രങ്ങളിലും ഫ്രണ്ട് ഗ്രില്ലിലും ഫോഗ് ലാമ്പ് ഹൗസിംഗുകളിലും നീല ഹൈലൈറ്റുകളും മുന്‍വശത്ത് ഒരു ഇവി ബാഡ്ജും ലഭിക്കുന്നു. ഇവ കൂടാതെ, ടാറ്റ ബാഡ്ജും സ്വെപ്റ്റ്-ബാക്ക് ഹെഡ്‌ലൈറ്റുകളും ഉള്ള ബോള്‍ഡ് ഫ്രണ്ട് ഗ്രില്ലുമായി അവ സമാനമാണ്.
ടിയാഗോയുടെ ഇലക്ട്രിക് പതിപ്പിലെ ഗ്രില്‍ പെട്രോള്‍ പതിപ്പിനെ അപേക്ഷിച്ച് അടച്ചിരിക്കുന്നു, കാരണം എയര്‍ തണുപ്പിക്കാനുള്ള എഞ്ചിന്‍ ഇല്ല. വാഹനത്തിന്റെ ഡിസൈനില്‍ എക്സ്റ്റീരിയറില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലെന്ന് വേണം പറയാന്‍. കൂടാതെ, അളവുകളില്‍, അവ കൃത്യമായി തന്നെ സമാനമാണ്. 3,765 mm നീളവും 1,677 mm വീതിയും 1,535 mm ഉയരവും, 2,400 mm വീല്‍ബേസുമുണ്ട്. പെട്രോള്‍ പതിപ്പിനൊപ്പം കൂടുതല്‍ ആളുകളെ ബ്രാന്‍ഡിലേക്ക് അടുപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
എഞ്ചിന്‍, ബാറ്ററി പാക്ക്, ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍
19.2kWh, 24kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ടാറ്റ ടിയാഗോ ഇവി ലഭ്യമാണ്. ആദ്യത്തേത് 60 bhp കരുത്തും 110 Nm ടോര്‍ക്കും നല്‍കുന്നു, അതേസമയം 250 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു, വലിയ പായ്ക്ക് 74 bhp കരുത്തും 114 Nm ടോര്‍ക്കും വികസിപ്പിക്കുന്നു, പൂര്‍ണ ചാര്‍ജില്‍ 315 കിലോമീറ്റര്‍ റേഞ്ചാണ് ഈ ബാറ്ററി പായ്ക്കില്‍ കമ്പനി അവകാശപ്പെടുന്നത്.
രണ്ട് ബാറ്ററി പാക്കുകളും DC ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു, 57 മിനിറ്റിനുള്ളില്‍ 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും, അതേസമയം 7.2 kW എസി ചാര്‍ജറിന് 0 മുതല്‍ 100 ശതമാനം വരെ ബാറ്ററി റീചാര്‍ജ് ചെയ്യാന്‍ 3 മണിക്കൂറും 36 മിനിറ്റും എടുക്കും. മറുവശത്ത്, ടാറ്റ ടിയാഗോ പെട്രോളിന് കരുത്തേകുന്നത് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ്, അത് മാനുവല്‍ അല്ലെങ്കില്‍ AMT ഗിയര്‍ബോക്സിന്റെ സഹായത്തോടെ 85 bhp കരുത്തും 113 Nm ടോര്‍ക്കും നല്‍കുന്നു. 20 കിലോമീറ്റര്‍ മൈലേജാണ് ടാറ്റ അവകാശപ്പെടുന്നത്, ഫുള്‍ ടാങ്ക് പെട്രോള്‍ 732 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു.
സവിശേഷതകള്‍
ടിയാഗോ ഇവി അതിന്റെ പെട്രോള്‍ സഹോദരങ്ങളുടെ അതേ ട്രിം ലെവലിനെ അടിസ്ഥാനമാക്കിയുള്ളതിനാല്‍, രണ്ട് പതിപ്പുകള്‍ക്കും ക്രൂയിസ് കണ്‍ട്രോള്‍, 7.0-ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ ORVM-കള്‍, ഓട്ടോമാറ്റിക് എസി, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകള്‍ തുടങ്ങിയ സമാന സവിശേഷതകള്‍ ലഭിക്കുന്നു.
സുരക്ഷാ ഫീച്ചറുകളായി, ഇലക്ട്രിക്, പെട്രോള്‍ ഹാച്ച്ബാക്കുകള്‍ക്ക് ഡ്യുവല്‍ എയര്‍ബാഗുകള്‍, EBD ഉള്ള ABS, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ എന്നിവ ലഭിക്കുന്നു. NCAP-യുടെ ഫോര്‍ സ്റ്റാര്‍ റേറ്റഡ് വാഹനമാണ് ടാറ്റ ടിയാഗോ. ഇലക്ട്രിക് ടിയാഗോ ഹാച്ച്ബാക്കിന്റെ ഡെലിവറികള്‍ 2023 ജനുവരി മുതല്‍ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ബുക്കിംഗ് ആരംഭിച്ച ആദ്യ ദിവസം തന്നെ വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വൈകാതെ തന്നെ നിലവില്‍ വിപണിയില്‍ ഉള്ള പഞ്ചിന്റെ ഇലക്ട്രിക് പതിപ്പിനെയും വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് കമ്പനി.


Click it and Unblock the Notifications








