ഈ കാറില്‍ സഞ്ചരിച്ച രണ്ടുപേര്‍ രക്ഷപെട്ടു! ടാറ്റയുടെ ബില്‍ഡ് ക്വാളിറ്റിക്ക് വീണ്ടും സല്യൂട്ട്

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും സുരക്ഷിതമായ കാറുകളുടെ ഒരു നിരതന്നെ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ടാറ്റ മോട്ടോര്‍സ്. ഉപഭോക്തൃ പരിഗണനകള്‍ മാറിമറിയുന്ന ഇക്കാലത്ത് മൈലേജും വിലയും മാത്രമല്ല സേഫ്റ്റി കൂടി പരിഗണിക്കണമെന്ന് ഇന്ത്യക്കാരെ പഠിപ്പിച്ച ബ്രാന്‍ഡാണ് ടാറ്റ. വന്‍ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ട ഒത്തിരി യാത്രക്കാര്‍ ടാറ്റ കമ്പനിയുടെ ബില്‍ഡ് ക്വാളിറ്റിക്ക് നന്ദി പറഞ്ഞ സന്ദര്‍ഭങ്ങള്‍ ഇതിന് ഉദാഹരണമാണ്.

ടാറ്റ മോട്ടോര്‍സിനെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളുടെ നിര്‍മ്മാതാവ് എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ കുടി ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. പൂര്‍ണമായും തകര്‍ന്ന ടാറ്റ ടിയാഗോയുടെ ചിത്രങ്ങളും വീഡിയോയും കണ്ടാല്‍ അതില്‍ യാത്രചെയ്യുന്നവര്‍ ജീവനോടെയുണ്ടെന്ന് പറഞ്ഞാല്‍ നമ്മള്‍ വിശ്വസിക്കില്ല. എന്നാല്‍ ടാറ്റയുടെ ഈ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

 tata tiago crushed

റോഡ്‌സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ വീഡിയോകളും കാറുകളുടെ ബില്‍ഡ് ക്വാളിറ്റി തെളിയിക്കുന്ന സംഭവങ്ങളും നിരന്തരം പ്രത്യക്ഷപ്പെടുന്ന ഒരു യൂട്യൂബ് ചാനലാണ് നിഖില്‍ റാണയുടേത്. അദ്ദേഹത്തിന്റെ ചാനലിന്റെ സ്ഥിരം കാഴ്ചക്കാരില്‍ ഒരാളാണ് ടിയാഗോയുടെ അപകടദൃശ്യങ്ങള്‍ പങ്കുവെച്ചത്. ടാറ്റയുടെ ഒരു സര്‍വീസ് സെന്ററില്‍ വെച്ചാണ് അദ്ദേഹം ഈ ടാറ്റ ടിയാഗോ ആദ്യമായി കണ്ടത്. വണ്ടിയുടെ കോലം കണ്ട് എന്താണ് സംഭവിച്ചതെന്നറിയാന്‍ ഡീലര്‍ഷിപ്പ് അധികൃതരോട് സംസാരിക്കുകയായിരുന്നു.

ഒരു ഹൈവേയില്‍ വെച്ചാണ് ടിയാഗോ അപകടത്തില്‍ പെട്ടത്. അമിതവേഗതയില്‍ പാഞ്ഞ ടിയാഗോയുടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ഒന്നിലേറെ തവണ കരണം മറിഞ്ഞ ശേഷം രണ്ട് ട്രക്കുകള്‍ക്ക് നടുവിലെത്തുകയായിരുന്നു. മാരക അപകടത്തിന് ശേഷം വണ്ടി ഡീലര്‍ഷിപ്പില്‍ എത്തിക്കുകയായിരുന്നുവെന്നാഡ് ജീവനക്കാരന്‍ പറഞ്ഞത്. അപകടത്തില്‍ പെട്ട ടാറ്റ ടിയാഗോയുടെ അവസ്ഥ പരിതാപകരമാണ്. അപകടത്തില്‍ തകരാത്ത ഒരു പാനല്‍ പോലം കാറില്‍ അവശേഷിക്കുന്നില്ല.

 tata tiago crushed

ഇത് അപകടം എത്ര ഭയാനകമായിരുന്നുവെന്നതിന്റെ തെളിവാണ്. കാറിന്റെ മുന്‍വശവും ഇടത് വശം മുഴുവനും തകര്‍ന്നിട്ടുണ്ട്. കാറിന്റെ റൂഫും പിന്‍ഭാഗവും തകര്‍ന്നിരിക്കുന്നുണ്ട്. ഒറ്റനോട്ടത്തില്‍ ആണെന്ന് പറയാന്‍ പറ്റാത്ത തരത്തിലായിരുന്നു കാറിന്റെ രൂപം. അപകടത്തില്‍ പെട്ട ഈ കാറില്‍ സഞ്ചരിച്ചിരുന്ന ഡ്രൈവറും മറ്റൊരു യാത്രക്കാരനും രക്ഷപ്പെട്ടുന്നെതാണ് അത്ഭുതകരമായ വസ്തുത. രണ്ടുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ കൈ ഒടിഞ്ഞതായാണ് വിവരം.

കാറിലെ യാത്രക്കാര്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചതിനാല്‍ അപകടസമയത്ത് കൃത്യമായി എയര്‍ബാഗ് വിന്യസിക്കപ്പെട്ടുവെന്നും അത് രണ്ട് ജീവനുകള്‍ രക്ഷിച്ചുവെന്നുമാണ് കരുതപ്പെടുന്നത്. ഈ ഗുരുതരമായ അപകടത്തിന് ശേഷവും യാത്രക്കാര്‍ ജീവിച്ചിരിക്കുന്നുവെന്നത് സേഫ്റ്റി ഫീച്ചറുകള്‍ക്ക് പുറമെ ടാറ്റയുടെ ബില്‍ഡ് ക്വാളിറ്റി കൂടി കാരണമെന്നാണ് വീഡിയോക്ക് കീഴില്‍ കാഴ്ചക്കാര്‍ കമന്റിടുന്നത്.

 tata tiago crushed

ടാറ്റയുടെ മറ്റെല്ലാ പുത്തന്‍ മോഡലുകളെയും പോലെ സേഫ്റ്റിയുടെ കാര്യത്തില്‍ ഫസ്റ്റ് ക്ലാസാണ് ടിയാഗോയും. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ ടാറ്റ ടിയാഗോ 4 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗാണ് സ്വന്തമാക്കിയിരിക്കുന്നത്. ഡ്യുവല്‍ എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ഇബിഡിയോട് കൂടിയ എബിഎസ്, കോര്‍ണറിംഗ് സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിവയാണ് ടാറ്റ ടിയാഗോയിലെ സേഫ്റ്റി ഫീച്ചറുകള്‍.

5.60 ലക്ഷം മുതല്‍ 8.20 ലക്ഷം രൂപ വരെയാണ് ടാറ്റ ടിയാഗോയുടെ എക്‌സ്‌ഷോറൂം വില വരുന്നത്. പെട്രോള്‍, സിഎന്‍ജി പതിപ്പുകള്‍ക്ക് പുറമെ ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പും വില്‍പ്പനയിലുണ്ട്. ടാറ്റ ടിയാഗോ ഇവിയും ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കാറുകളില്‍ ഒന്നായി മാറിയിരുന്നു. ഇത്തരം മാരക അപകടങ്ങളുടെ ദൃശ്യങ്ങളാണ് കാര്‍ വാങ്ങുമ്പോള്‍ സേഫ്റ്റി റേറ്റിംഗ് പരിഗണിക്കാന്‍ പ്രേരിപ്പിക്കുന്നത്.

അപകടങ്ങള്‍ പലപ്പോഴും ക്ഷണിക്കപ്പെടാത്ത അതിഥിയായാണ് നമ്മുടെയെല്ലാം ജീവിതത്തിലേക്ക് കയറി വരുന്നത്. അതുകൊണ്ട് തന്നെ കാര്‍ വാങ്ങുമ്പോള്‍ സേഫ്റ്റിക്കും പ്രഥമ പരിഗണന കൊടുക്കണം. മികച്ച സേഫ്റ്റി റേറ്റിംഗ് ഉള്ള കാര്‍ ആയതുകൊണ്ട് മാത്രമായില്ല. ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. ഇവിടെ ടിയാഗോയില്‍ യാത്ര ചെയ്തവര്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചില്ലായിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. അതുകൊണ്ട് ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നത് ശീലമാക്കാന്‍ ശ്രദ്ധിക്കാം. നമുക്കും നമ്മുടെ സഹജീവികള്‍ക്കും വേണ്ടി.

More from DriveSpark

Article Published On: Monday, November 27, 2023, 18:02 [IST]
English summary
Tata tiago involved in horrific accident on highway passengers miraculously escaped viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X