6 പേര്‍ കയറിയ കാര്‍ പാലത്തില്‍ നിന്ന് വീണിട്ടും 'തടി കേടായില്ല'; ടാറ്റക്ക് നന്ദി പറഞ്ഞ് ഉടമ

എല്ലാതരം വാഹനങ്ങള്‍ക്കും അനുവദിനീയമായ ലോഡ് നിശ്ചയിച്ചിട്ടുണ്ട്. അതില്‍ കൂടുതല്‍ ആളുകള്‍ കയറുന്നത് വാഹനത്തിന് കേടാണ്. അപകരമായ എന്തെങ്കിലും സാഹചര്യമുണ്ടായാല്‍ ഓവര്‍ ലോഡിംഗ് അതിന്റെ ഫലം ഭീകരമാക്കി മാറ്റും. എന്നാല്‍ ഒരു ടാറ്റ കാര്‍ (Tata Motors) അത്തരമൊരു സാഹചര്യത്തിലും യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചിരിക്കുകയാണ്.

ബില്‍ഡ് ക്വാളിറ്റിയുടെ പേരില്‍ എന്നും കൈയ്യടി നേടുന്ന ബ്രാന്‍ഡാണ് ടാറ്റ മോട്ടോര്‍സ്. ഇന്നത്തെ കാലത്ത് വില, മൈലേജ്, സ്‌റ്റൈല്‍, പെര്‍ഫോമന്‍സ് എന്നിവയേക്കാള്‍ കൂടുതല്‍ വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ പ്രാധാന്യം കൊടുക്കുന്നത് സേഫ്റ്റിക്കാണ്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ടാറ്റ മോട്ടോര്‍സ് ജനപ്രിയമായി മാറുന്നത്. ടാറ്റയുടെ ഒട്ടുമിക്ക കാറുകളും ക്രാഷ് ടെസ്റ്റുകളില്‍ മികച്ച സ്‌കോര്‍ നേടി തങ്ങളുടെ 'ഉരുക്കുശക്തി' തെളിയിച്ചതാണ്.

tata tiago falls from bridge

മാത്രമല്ല ടാറ്റ കാറുകള്‍ വലിയ അപകടങ്ങളില്‍ പെട്ട വേളകളില്‍ യാത്രക്കാര്‍ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ട സംഭവങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഭാഗ്യത്തിന്റെ അകമ്പടിക്കൊപ്പം ടാറ്റ കാറുകളുടെ ബില്‍ഡ് ക്വാളിറ്റി കൂടിയാണ് അത്തരം സാഹചര്യങ്ങളില്‍ രക്ഷയാകാറുള്ളത്. ടാറ്റ കാറിന്റെ ബില്‍ഡ് ക്വാളിറ്റി തെളിയിക്കുന്ന ഏറ്റവും പുതിയ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

മഹാരാഷ്ട്രയില്‍ നിന്നുള്ള സംഭവം പ്രതീക് സിംഗ് ആണ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുള്ളത്. അമിതഭാരം കയറ്റിയ ടാറ്റ ടിയാഗോ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഭാഗ്യം കൊണ്ട് കാറിലുണ്ടായിരുന്ന ആറുപേരും പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. ടിയാഗോ കാറിന്റെ ഉടമ തന്നെ ഈ സംഭവം യൂട്യൂബറുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ചിത്രങ്ങളടക്കം അദ്ദേഹം അയച്ചുകൊടുത്ത ശേഷം സംഭവിച്ച കാര്യം വിശദീകരിക്കുകയായിരുന്നു.

tata tiago falls from bridge

തന്റെ പക്കലുണ്ടായിരുന്ന ടിയാഗോ കാര്‍ 2019 മോഡലായിരുന്നുവെന്നും അതില്‍ എയര്‍ബാഗുകള്‍ ഇല്ലായിരുന്നുവെന്നുമാണ് ഉടമ പറയുന്നത്. ടാറ്റ കാറിന്റെ ബില്‍ഡ് ക്വാളിറ്റിയെ പ്രകീര്‍ത്തിച്ച കാറുടമ അതില്ലായിരുന്നുവെങ്കില്‍ താനും സഹോദരന്‍മാരും ഇന്ന് ജീവനോടെ ഇരിക്കില്ലായിരുന്നുവെന്നാണ് പറയുന്നത്. ചെറുതും കരുത്തുറ്റതുമായ ഹാച്ച്ബാക്ക് നിര്‍മ്മിച്ചതിന് അദ്ദേഹം ടാറ്റ മോട്ടോര്‍സിന് നന്ദി പറഞ്ഞു.

അഞ്ച് സഹോദരന്‍മാര്‍ക്കൊപ്പം ടിയാഗോ കാറില്‍ ചിക്കല്‍ധാര വനമേഖലയിലൂടെ യാത്ര ചെവേയായിരുന്നു അപകടമെന്നാണ് ഉടമ പറയുന്നത്. മഴ പെയ്തുകൊണ്ടിരുന്നതിനാല്‍ വണ്ടിയോടിച്ചയാള്‍ക്ക് പെട്ടെന്ന് ഒരു വളവ് കാണാന്‍ പറ്റാതെയായി. കാറില്‍ അധികഭാരമുള്ളതിനാല്‍ നിയന്ത്രണം വിട്ട് പാലത്തില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. പാലത്തിന് താഴെ ഒരു ചെറിയ അരുവി ഒഴുകുന്നുണ്ടായിരുന്നു. അരുവിയിലെ പാറക്കെട്ടിന് അടുത്തായി കാര്‍ തലകീഴായി വീണ്കിടക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

tata tiago falls from bridge

അമിത വേഗത്തിലാണോ കാര്‍ ഓടിച്ചിരുന്നതെന്നതോ അല്ലെങ്കില്‍ കാഴ്ച മറഞ്ഞതോ ആണോ അപകടകാരണമെന്ന് വ്യക്തമല്ല. ഏതായാലും കാര്‍ മറിഞ്ഞ് കിടക്കുന്ന ചിത്രങ്ങളില്‍ വീലുകള്‍ അപ്രത്യക്ഷമായതായി കാണാം. മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന കാറിന്റെ ബോണറ്റിനും ബമ്പറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മാത്രമല്ല ടിയാഗോയുടെ പില്ലറും റൂഫും വീഴ്ചയുടെ ആഘാതത്തില്‍ തകരറിലായിട്ടുണ്ട്. കാറിന്റെ കിടപ്പ് കണ്ടാല്‍ വണ്ടിയില്‍ ഉണ്ടായിരുന്നവര്‍ രക്ഷപെട്ടെന്ന തോന്നുന്നില്ലെന്നാണ് ചില നെറ്റിസണ്‍സ് കമന്റിടുന്നത്.

കാറിന്റെ അവസ്ഥ പരിതാപകരമാണെങ്കിലും അതിനകത്തുണ്ടായിരുന്ന ആറുപേരും രക്ഷപെട്ടത് ആശ്വാസമായി. അപകടത്തില്‍ തകര്‍ന്ന കാര്‍ ക്രെയിന്‍ ഉപയോഗിച്ചാണ് മാറ്റിയത്. ടിയാഗോ ഇന്ത്യന്‍ വിപണിയില്‍ ടാറ്റയുടെ എന്‍ട്രി ലെവല്‍ കാറാണ്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നായ ടിയാഗോ വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിരുന്നു.

tata tiago falls from bridge

ഇതിന്റെ ഉയര്‍ന്ന കരുത്തുള്ള സ്റ്റീല്‍ ഘടന ആഘാത ഊര്‍ജ്ജത്തെ ആഗിരണം ചെയ്യുകയും അപകട സമയത്ത് രൂപഭേദം വരുത്താതെ പാസഞ്ചര്‍-ക്യാബിന്‍ സംരക്ഷിക്കുകയും ചെയ്യുന്നു. 2 എയര്‍ബാഗുകള്‍, ചൈല്‍ഡ് ലോക്ക്, ക്രോം റിംഗ് ഉള്ള ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഡീഫോഗറോട് കൂടിയ റിയര്‍ വൈപ്പര്‍, ഇബിഡിയും കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോളുമുള്ള എബിഎസ്, ഫോളോ മീ ഹോം ലാമ്പുകള്‍ അടക്കമുള്ള സേഫ്റ്റി ഫീച്ചറുകള്‍ കാറിലുണ്ട്.

ഇവിടെ അപകടം പരിശോധിക്കുമ്പോള്‍ ടാറ്റയുടെ ബില്‍ഡ് ക്വാളിറ്റി മാത്രമല്ല ഭാഗ്യം കൊണ്ട് കൂടിയാണ് അത്യാഹിതങ്ങള്‍ ഒന്നും സംഭവിക്കാതിരുന്നതെന്നേ പറയാന്‍ സാധിക്കൂ. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പ്രത്യേകം ജാഗ്രത പാലിക്കണണം. കാരണം വഴിയില്‍ പതുങ്ങിയിരിക്കുന്ന അപകടങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍പെട്ടെന്ന് വരില്ല. ഇവിടെ ഡ്രൈവര്‍ക്ക് വളവ് ശ്രദ്ധയില്‍ പെടാതെ പോയി.

അതുപോലെ മഴക്കാലത്ത് റോഡില്‍ കുഴികളും മറ്റ് തടസങ്ങളുമെല്ലാം കാണും. അതീവ ശ്രദ്ധയോടെ വളയം പിടിച്ചില്ലെങ്കില്‍ ഇത്തരം സംഗതികള്‍ വലിയ അപകടങ്ങള്‍ സൃഷ്ടിച്ചേക്കാം. മഴക്കാലത്ത് റോഡുകള്‍ നനഞ്ഞിരിക്കുകയായിരിക്കും. അതുകൊണ്ട് തന്നെ വാഹനങ്ങളുടെ ട്രാക്ഷന്‍ നഷ്ടപ്പെടുന്നതും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. അതുകൊണ്ട് കാറിന് നല്ല ബില്‍ഡ് ക്വാളിറ്റിയുണ്ടെന്ന കാര്യം മാത്രം നോക്കാതെ ഡ്രൈവിംഗില്‍ കൂടി കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ഏവരും ശ്രദ്ധിക്കുക.

More from DriveSpark

Article Published On: Tuesday, February 20, 2024, 13:48 [IST]
English summary
Tata tiago lost control and fell off a bridge 6 occupants survived without injuries
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X