വില കുറവാണേലും സേഫ്റ്റി പക്കാ! വീണ്ടും ജീവന്‍ രക്ഷിച്ച് ടാറ്റയുടെ കുഞ്ഞന്‍ കാര്‍
പ്രീമിയം കാറായാലും ശരി ബജറ്റ് കാറായാലും ശരി സേഫ്റ്റിയുടെ കാര്യത്തില്‍ യാതൊരു കോംപ്രമൈസുമില്ലെന്ന നിലപാടുകാരാണ് ടാറ്റ മോട്ടോര്‍സ്. അതുകൊണ്ട് തന്നെ സേഫ്റ്റി പരിഗണിക്കുന്ന ഉപഭോക്താക്കളുടെ ആദ്യ ചോയ്‌സുകളില്‍ ഒന്നാണ് ടാറ്റ കാറുകള്‍. ബില്‍ഡ് ക്വാളിറ്റി കൊണ്ട് ടാറ്റ കാര്‍ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതിന്റെ മറ്റൊരു ഉദാഹരണം കൂടി ഇപ്പോള്‍ നമ്മുടെ മുന്നിലുണ്ട്.
ടാറ്റയുടെ എന്‍ട്രി ലെവല്‍ വാഹനമായ ടിയാഗോ ആണ് ഇവിടെ ഹീറോ. കോവിഡ് മഹാമാരിക്ക് ശേഷം പൊതുഗതാഗത സംവിധാനങ്ങളെ ഉപയോഗപ്പെടുത്താന്‍ പേടിച്ച് നിരവധി ആളുകള്‍ വാഹനങ്ങള്‍ വാങ്ങിത്തുടങ്ങിയിരുന്നു. നിരത്തില്‍ വാഹനങ്ങളുടെ എണ്ണം കൂടുന്നതിന് അനുസൃതമായി തന്നെ അപകടങ്ങളുടെ എണ്ണവും ഉയര്‍ന്നു. വളയം പിടിക്കുന്ന ഡ്രൈവര്‍മാരുടെ ധൃതിയും അശ്രദ്ധയുമെല്ലാമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകാറുള്ളത്. ഈ കാരണം കൊണ്ടാണ് ആളുകള്‍ മികച്ച സേഫ്റ്റി റേറ്റിംഗും ബില്‍ഡ് ക്വാളിറ്റിയുമുള്ള വാഹനങ്ങള്‍ തേടിപ്പോകുന്നത്.

ഇതിനോടകം തന്നെ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ഉരുക്കിന്റെ കരുത്ത് കൊണ്ട് നിരവധി ജീവന്‍ രക്ഷിച്ച ടാറ്റ സ്വന്തമായി ഒരു ഫാന്‍ബേസ് തന്നെ സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ അത്തരത്തിലൊരു പുതിയ വീഡിയോ ആണ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു വലിയ ട്രക്ക് വന്നിടിച്ചിട്ടും താന്‍ രക്ഷപ്പെട്ട വിവരം ടാറ്റ ടിയാഗോ എന്‍ആര്‍ജിയുടെ ഡ്രൈവര്‍ തന്നെയാണ് യൂട്യൂബ് ചാനല്‍ അധികൃതരെ അറിയിച്ചത്. കാറില്‍ ഡാഷ്‌ക്യം ഉള്ളതിനാല്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ ലഭ്യമാണ്.
ഉത്തര്‍ പ്രദേശിലെ സിദ്ധാര്‍ത്ഥ നഗര്‍ സ്വദേശിയായ വിപിന്‍ ചന്ദ്ര നിരാലയാണ് ചിത്രങ്ങളും വീഡിയോസും യൂട്യൂബ് വേ്‌ലാഗര്‍ക്ക് അയച്ചുകൊടുത്തത്. വീഡിയോ അനുസരിച്ച് ടിയാഗോ ഒരു രണ്ടുവരി പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഹൈവേ നനഞ്ഞിരിക്കുന്നതിനാല്‍ പ്രദേശത്ത് മഴ പെയ്തതായി തോന്നുന്നു. വീഡിയോയുടെ തുടക്കത്തില്‍ ഒരു ലോക്കല്‍ ബസ് പിന്നില്‍ വരുന്ന വാഹനങ്ങളുടെ കാഴ്ച മറക്കുന്ന രുതിയില്‍ റോഡിന്റെ വശത്ത് അശ്രദ്ധമായി നിര്‍ത്തിയിരിക്കുന്നത് കാണാം.

ടിയാഗോ ബസിന്റെ എതിര്‍ ലൈനില്‍ അടുത്തെത്തിയപ്പോള്‍ പെട്ടെന്ന് ഒരു മിനി ട്രക്ക് അതിനെ മറികടക്കാന്‍ ശ്രമിച്ചു. സമയോചിതമായി ഇടപെട്ട് ടിയാഗോ ഡ്രൈവര്‍ ബ്രേക്ക് അമര്‍ത്തിയതിനാല്‍ അപകടമൊന്നും സംഭവിച്ചില്ല. പിക്കപ്പ് ട്രക്കിന് പിന്നാലെ യുപി പൊലീസിന്റെ ടാറ്റ സുമോ കാര്‍ വരുന്നുണ്ടായിരുന്നു. ബസ് റോഡില്‍ നിര്‍ത്തിയത് കണ്ട് സുമോ ഡ്രൈവര്‍ വേഗത കുറച്ചെങ്കിലും ട്രക്ക് ഡ്രൈവര്‍ അത് പ്രതീക്ഷിച്ചില്ല.
ടാറ്റ സുമോയുടെ പിന്‍ഭാഗത്ത് ഇടിക്കാതിരിക്കാനുള്ള ശ്രമത്തില്‍ ട്രക്ക് ഡ്രൈവറും ബ്രേക്ക് അമര്‍ത്തി ട്രക്ക് തെന്നിമാറി എതിരെ വന്ന ടാറ്റ ടിയാഗോ എന്‍ആര്‍ജിയില്‍ ഇടിക്കുകയായിരുന്നു. ട്രക്ക് ടിയാഗോയുടെ ഡ്രൈവര്‍ സൈഡ് ഡോറിലാണ് ഇടിച്ചത്. കാറിന്റെ വിന്‍ഡോ തല്‍ക്ഷണം തകര്‍ന്നു. ഡ്രൈവറുടെ വശത്തെ ഡോറിനും വിന്‍ഡോക്കും മാത്രമാണ് കേടുപാടുകള്‍ സംഭവിച്ചതെന്ന് ഉടമ വേ്‌ലാഗര്‍ക്ക് അയച്ച മെയിലില്‍ പറയുന്നു.

വണ്ടി കൃത്യസമയത്ത് ചവിട്ടി നിര്‍ത്തിയതിനാല്‍ റോഡ് സൈഡിലൂടെ സൈക്കിളില്‍ വരികയായിരുന്ന വയോധികനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ട് ജീവനുകളാണ് ഇവിടെ രക്ഷപെട്ടതെന്ന് പറയാം. കാറില്‍ എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന കാര്യം വ്യക്തമല്ല. വാഹനവുമായി നിരത്തിലെത്തുമ്പോള്‍ മറ്റ് റോഡ് ഉപയോക്താക്കളെ കൂടി പരിഗണിക്കണമെന്ന് ഊന്നി പറയുകയാണ് ഈ വീഡിയോ.
ഇവിടെ ബസ് ഡ്രൈവര്‍ റോഡരികില്‍ കുറച്ച് ഒതുക്കി നിര്‍ത്തിയിരുന്നെങ്കില്‍ ഈ അപകടം സംഭവിക്കില്ലായിരുന്നു. ജനങ്ങള്‍ സുരക്ഷിതമായ കാര്‍ തെരഞ്ഞെടുക്കുന്നതിന് ഉപകാരപ്പെടുമെന്ന് പറഞ്ഞാണ് ടിയാഗോ ഉടമയായ വിപിന്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ യൂട്യൂബര്‍ക്ക് അയച്ചുനല്‍കിയിരിക്കുന്നത്. ബജറ്റ് വിലയിലുള്ള ടാറ്റ കാറുകള്‍ വരെ മികച്ച സേഫ്റ്റി റേറ്റിംഗണുള്ളത്. മറ്റെല്ലാ ടാറ്റ കാറുകളെയും പോലെ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ മികച്ച സ്‌കോര്‍ നേടിയ ഒരു കാര്‍ കൂടിയാണ് ടിയാഗോ.

ടിയാഗോയും ടിഗോര്‍ സെഡാനും ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ഡ്യുവല്‍ എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ഇബിഡിയോട് കൂടിയ എബിഎസ്, കോര്‍ണറിംഗ് സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിവയാണ് ടാറ്റ ടിയാഗോയിലെ സേഫ്റ്റി ഫീച്ചറുകള്‍. 5.60 ലക്ഷം മുതല്‍ 8.20 ലക്ഷം രൂപ വരെയാണ് ടാറ്റ ടിയാഗോയുടെ എക്സ്ഷോറൂം വില വരുന്നത്.


Click it and Unblock the Notifications








