കൈ നിറയെ ഓഫറുകളും ആനുകൂല്യങ്ങളും; ഉത്സവ സീസണില്‍ വാങ്ങാവുന്ന മോഡലുകള്‍ ഇതാ
ഉത്സവ സീസണ്‍ അടുത്തതോടെ മോഡലുകളുടെ വില്‍പ്പന പ്രയോജനപ്പെടുത്താന്‍ കൈനിറയെ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍. എല്ലാ ഉത്സവകാലവും വാഹന നിര്‍മാതാക്കളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.

ഈ കാലഘട്ടത്തില്‍ മികച്ച വില്‍പ്പന നേടുന്നതിനും കൂടുതല്‍ ആളുകളെ ബ്രാന്‍ഡിലേക്ക് അടുപ്പിക്കുന്നതിനും വിപണിയില്‍ ഒന്നിലധികം ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു സ്വപ്ന കാര്‍ വാങ്ങുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്, ഇതുപോലുള്ള സമയങ്ങളും കാലങ്ങളും ആളുകളെ ഒരു പടി കൂടുതല്‍ അടുപ്പിക്കുന്നു. ഈ ഉത്സവ സീസണില്‍ കാറുകള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ചില മികച്ച മോഡലുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ടാറ്റ ടിയാഗോ
ഈ ലിസ്റ്റിലെ ആദ്യത്തെ കാര്‍ ടാറ്റ ടിയാഗോ ആണ്. നിര്‍മാതാവില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ ഓഫറും സെഗ്മെന്റിലെ ഏറ്റവും സുരക്ഷിതമായ കാറുമാണ് ഇത്. 4.7-7.05 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.

ഉത്സവ സീസണില്‍ 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും, 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അതിന്റെ സഹോദര പതിപ്പായ ടിഗോറും ഇതേ ഓഫറില്‍ ലഭ്യമാണ്.

ടാറ്റ ആള്‍ട്രോസ്
ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലാണ് ആള്‍ട്രോസ്. ഈ വര്‍ഷം DCA അവതരിപ്പിച്ചതോടെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 5.44-9.56 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില.

ഈ കാറിന് ഈ ഉത്സവസീസണില്‍ 10,000 രൂപയുടെ ക്യാഷ്ഡിസ്‌കൗണ്ടും, 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് ഇത് ബാധകമല്ല.

ടാറ്റ സഫാരി
പുതിയ തലമുറ സഫാരിക്ക് ലോഞ്ച് ചെയ്തത് മുതല്‍ ആവശ്യക്കാരേറെയാണ്. 14.99-23.18 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില. KZR ഒഴികെയുള്ള എല്ലാ വകഭേദങ്ങള്‍ക്കും ഈ ഉത്സവ സീസണിന് 40,000 രൂപയുടെ കിഴിവ് വാഗ്ദാനം ചെയ്യുന്നു.

എക്‌സ്‌ചേഞ്ചും 20,000 രൂപയും ഉള്‍പ്പെടെ KZR വേരിയന്റിന് 60,000 രൂപയുടെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. അതിന്റെ സഹോദര പതിപ്പായ ഹാരിയറും എക്സ്ചേഞ്ച് ബോണസിനൊപ്പം സമാനമായ 40,000 കിഴിവോടെ ലഭ്യമാണ്.

മാരുതി സുസുക്കി സിയാസ്
മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന എക്‌സിക്യൂട്ടീവ് സെഡാന്‍ ആണിത്. സഹോദര പതിപ്പുകളായ ബ്രെസ, എര്‍ട്ടിഗ, XL6 എന്നിവയുടെ അതേ എഞ്ചിനാണ് ഇതിനും കരുത്ത് നല്‍കുന്നത്.

8.99-11.98 ലക്ഷം രൂപ വരെയാണ് സിയാസിന്റെ എക്സ്‌ഷോറൂം വില. ഈ ഉത്സവ സീസണില്‍ 25,000 എക്സ്ചേഞ്ച് ബോണസും 5,000 കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഉള്‍പ്പെടെ 30,000 കിഴിവോടെ ലഭ്യമാണ്.

മാരുതി സുസുക്കി ഇഗ്‌നിസ്
ഈ ലിസ്റ്റിലെ അവസാനത്തെ കാര്‍ മറ്റൊരു ഹാച്ച്ബാക്ക്, ഇഗ്‌നിസ് ആണ്. 5.17-7.70 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില.

15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, മാനുവല്‍ വേരിയന്റുകള്‍ക്ക് മാത്രം 10,000 രൂപയുടെ മറ്റൊരു ക്യാഷ് ഡിസ്‌കൗണ്ട് എന്നിവയില്‍ 30,000 രൂപയുടെ സമാന കിഴിവോടെ ഇത് ലഭ്യമാണ്. ബലേനോ, XL6 പോലുള്ള മറ്റ് നെക്‌സ കാറുകള്‍ക്ക് ഈ ഉത്സവ സീസണില്‍ ഓഫറുകളൊന്നും ലഭ്യമല്ല.

ഹോണ്ട സിറ്റി (അഞ്ചാം തലമുറ)
ഈ പട്ടികയിലെ മറ്റൊരു സെഡാനാണ് ഹോണ്ട സിറ്റി. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം ആളുകള്‍ ആഗ്രഹിക്കുന്ന സെഡാനുകളില്‍ ഒന്നാണിത്. വര്‍ഷങ്ങളിലുടനീളം സെഗ്മെന്റില്‍ ഇതിന് കാര്യമായ സ്വാധീനമുണ്ട്.

ഈ ഉത്സവ സീസണില്‍ ഇത് 37,900 വരെ കിഴിവില്‍ ലഭ്യമാണ്. ഇത് 10,000 ക്യാഷ് കിഴിവ് അല്ലെങ്കില്‍ 10,900 വിലയുള്ള സൗജന്യ ആക്സസറികളായി വിഭജിക്കുന്നു. അതിനുപുറമെ, ഉപഭോക്താക്കള്‍ക്ക് ലോയല്‍റ്റി ബോണസും കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും 5,000 വീതം ലഭിക്കും. എക്സ്ചേഞ്ചില്‍ 7,000 എക്സ്ചേഞ്ച് ബോണസും 10,000 കിഴിവും ലഭ്യമാണ്.

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍
ഈ ലിസ്റ്റിലെ അവസാനത്തെ മോഡലാണ് ടൈഗൂണ്‍. എസ്‌യുവി സെഗ്മെന്റിലെ മികച്ച പ്രീമിയം ഓഫറുകളില്‍ ഒന്നാണിത്. കൂടാതെ ഫോക്‌സ്‌വാഗണ്‍ 80,000 വരെ കിഴിവുകള്‍ വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നു.

രണ്ട് TSI എഞ്ചിനുകള്‍, 1.0-ലിറ്റര്‍, 1.5-ലിറ്റര്‍ എന്നിവയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. അടിസ്ഥാന 1.0 ലിറ്റര്‍ കംഫര്‍ട്ട്‌ലൈന്‍ വേരിയന്റുകളില്‍ ഇത് 30,000 വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അതേ സമയം, ബാക്കിയുള്ള ട്രിമ്മുകള്‍ക്ക് 55,000 വരെ കിഴിവ് ലഭിക്കും.

എന്നാല്‍ 1.5 ലിറ്ററിന്റെ മാനുവല്‍ GT വേരിയന്റുകളില്‍ ഒരാള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. 80,000 കിഴിവോടെ ഈ വേരിയന്റ് വിപണിയില്‍ ലഭ്യമാണ്. അതേസമയം DSG വേരിയന്റുകള്‍ക്ക് 30,000 വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. അതേസമയം മുകളില്‍ പറഞ്ഞിരിക്കുന്ന ഓഫറുകളും ആനുകൂല്യങ്ങളും വിവിധ സംസ്ഥാനങ്ങളെയും വാഹനങ്ങളുടെ ലഭ്യതയും അനുസരിച്ച് വ്യത്യസ്തപ്പെടാം.


Click it and Unblock the Notifications








