ഈ ടിയാഗോ ഇവി NOT FOR SALE; ഓൾ വീൽ ഡ്രൈവിനെകുറിച്ച് ടാറ്റ പോലും ചിന്തിച്ചു കാണില്ല

ടാറ്റയുടെ ജനപ്രിയ ഹാച്ച്ബാക്കുകളിൽ വിപണിയിൽ എത്തിയപ്പോൾ മുതൽ മുന്നിലുണ്ടായിരുന്ന വാഹനമാണ് ടിയാഗോ. ഇലക്ട്രിക് മോഡൽ ഇറങ്ങിയപ്പോൾ മുതൽ പിന്നെ ടാറ്റയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം. ഇപ്പോൾ ടാറ്റ ഇവികളിൽ മുന്നിലുണ്ട് എങ്കിൽ അതിൽ പ്രധാന പങ്കു വഹിച്ചത് ഈ കുഞ്ഞനാണ് എന്ന് സമ്മതിക്കാതെ വയ്യ.ടാറ്റ ടിയാഗോയുടെ ഒരു ഓൾ വീൽ ഡ്രൈവ് വേർഷൻ നിങ്ങളെ പരിചയപ്പെടുത്തുകയാണ്. ടാറ്റ അവതരിപ്പിക്കുന്നതാണെന്ന് വിചാരിച്ചെങ്കിൽ തെറ്റി. നോർത്ത്‌വേ മോട്ടോഴ്‌സിലെ വിദഗ്ദർ ആണ് ഓൾ വീൽ ഡ്രൈവ് പതിപ്പ് നിർമ്മിക്കുന്നത്. അവർ ഇതിനെ Tiago.EV റാലി എഡീഷൻ എന്നാണ് പേരിട്ടിരിക്കുന്നത്.

ഈ പ്രൊജക്റ്റിനെ സംബന്ധിച്ചിട്ടുളള ഒരു വീഡിയോ ആണ് യുട്യൂബിൽ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. വാഹനത്തിൻ്റെ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ. സ്റ്റോക്ക് വീലുകൾക്ക് പകരം പുതിയ അലോയ് വീലുകൾ ചേർത്തിട്ടുണ്ട്. മോൾഡ് ചെയ്ത് വാഹനത്തിൻ്റെ ഭാഗങ്ങൾ നിർമിക്കുകയും അത് വാഹനത്തിലേക്ക് ഘടിപ്പിക്കുകയുമാണ് ചെയ്യുന്നത്.

NOTE FOR SALE

അതോടൊപ്പം തന്നെ വാഹനത്തിൽ ഒരു വൈഡ് ബോഡി കിറ്റും നൽകിയിട്ടുണ്ട്. വളരെ മികച്ച രീതിയിൽ തന്നെയാണ് വാഹനം കാണപ്പെടുന്നത്. പ്രത്യേകം ഓർമിപ്പിക്കുന്ന ഒരു കാര്യം എന്താണെന്ന് വച്ചാൽ ഇതൊരു റാലി വേർഷനായിട്ടാണ് നിർമിച്ചിരിക്കുന്നത്. ഇതൊരു മോഡിഫിക്കേഷനായി തെറ്റിദ്ധരിച്ച് നിങ്ങൾ വണ്ടിപ്രാന്തൻമാർ തങ്ങളുടെ വാഹനത്തിൽ ഇതു പോലെ മോഡിഫിക്കേഷൻ ചെയ്താൽ എംവിഡി മാമൻമാർ വണ്ടി കൊണ്ടുപോകുമെന്ന കാര്യം മറക്കരുതേ.

താങ്ങാവുന്ന വില, മാന്യമായ റേഞ്ച്, 4 ഡോര്‍ കാറിന്റെ പ്രായോഗിക എന്നിവ കാരണമാണ് ടിയാഗോ ഇവി ഇത്രകണ്ട് ജനപ്രിയമായത്. 7.99 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില. XE, XT, XZ+, XZ+ ടെക് എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ഇവി വാങ്ങാം. ടീല്‍ ബ്ലൂ, ഡേടോണ ഗ്രേ, ട്രോപ്പിക്കല്‍ മിസ്റ്റ്, പ്രിസ്റ്റൈന്‍ വൈറ്റ്, മിഡ്‌നൈറ്റ് പ്ലം എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാം.

ടിയാഗോ ഇവി രണ്ട് ബാറ്ററി പാക്കുകളില്‍ ലഭ്യമാണ്. താഴ്ന്ന വേരിയന്റുകള്‍ക്ക് 250 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു 19.2 kWh ബാറ്ററി പായ്ക്ക് ലഭിക്കും. അതേസമയം വലിയ 24 kWh ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ ക്ലെയിം റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 74 bhp പവറും 114 Nm വരെ പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള PMS ഇലക്ട്രിക് മോട്ടോറാണ് ടിയാഗോ ഇവിയുടെ കരുത്ത്.

ഇലക്ട്രിക് കാറില്‍ രണ്ട് ഡ്രൈവിംഗ് മോഡുകള്‍ ലഭ്യമാണ്. വെറും 5.7 സെക്കന്‍ഡിനുള്ളില്‍ ഇവി 0- 60 kmph വേഗത കൈവരിക്കും. വീട്ടിലോ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനിലോ ഇത് എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാം. 7.2 kW എസി ചാര്‍ജിംഗ് സൗകര്യം വഴി 3 മണിക്കൂര്‍ 36 മിനിറ്റ് കൊണ്ട് ഫുള്‍ ചാര്‍ജ് ചെയ്യാം. ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ വെറും 57 മിനിറ്റിനുള്ളില്‍ 10-00 ശതമാനം വരെ ചാര്‍ജ് ചെയ്യാം.

NOTE FOR SALE

ടാറ്റ ടിയാഗോ ഇലക്ട്രിക് കാറില്‍ 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ്, ഓട്ടോ കാര്‍ പ്ലേ, 8 സ്പീക്കറുകള്‍ ഹര്‍മാന്‍ ഓഡിയോ സിസ്റ്റം, Z കണക്ട് ടെലിമാറ്റിക്‌സ് സിസ്റ്റം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഇബിഡിയുള്ള എബിഎസ്, 4 എയര്‍ബാഗുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയുള്ള ടിയാഗോ ഇവി കമ്പനിയുടെ അഭിപ്രായത്തില്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് ഹാച്ച്ബാക്കാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, April 3, 2025, 18:51 [IST]
English summary
Tata tiago with all wheel drive version by northway motors all things to know
കൂടുതല്‍... #auto news #car modification
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X