CNG കരുത്തിൽ മികച്ച കോംപാക്ട് സെഡാൻ ഏത്; Tata Tigor iCNG vs Hyundai Aura CNG
2020 -ന്റെ തുടക്കത്തിൽ, ഹ്യുണ്ടായി ഓറ കോംപാക്ട് സെഡാൻ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഇന്ത്യയിൽ അവതരിപ്പിച്ചു. കൂടാതെ, ലോവർ-സ്പെക്ക് S വേരിയന്റിൽ ഓറ ഒരു CNG ഓപ്ഷനും വാഗ്ദാനം ചെയ്തിരുന്നു.

ഇപ്പോഴിതാ, ടാറ്റ ടിഗോർ i-CNG രാജ്യത്ത് പുറത്തിറക്കിയതോടെ CNG കോംപാക്ട് സെഡാൻ വിഭാഗത്തിലെ മത്സരം ശക്തമായിരിക്കുകയാണ്. ഓറയിൽ നിന്ന് വ്യത്യസ്തമായി, ടോപ്പ്-സ്പെക്ക് XZ, XZ+ വേരിയന്റുകളിൽ ടിഗോർ ഒരു CNG ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു.
ടാറ്റ ടിഗോർ CNG -യും ഹ്യുണ്ടായി ഓറ CNG -യും തമ്മിലുള്ള പ്രധാന സവിശേഷത വ്യത്യാസങ്ങളെക്കുറിച്ച് നമുക്ക് പരിശോധിക്കാം -

എക്സ്റ്റീരിയർ
ICE പതിപ്പിനെ അപേക്ഷിച്ച് ടാറ്റ ടിഗോർ CNG -ക്ക് വലിയ സൗന്ദര്യവർധക മാറ്റങ്ങളൊന്നും ലഭിക്കുന്നില്ല. ലോഞ്ച് സമയത്ത്, ടാറ്റ മോട്ടോർസ് ടോപ്പ്-സ്പെക്ക് XZ+ വേരിയന്റിൽ ഒരു പുതിയ സെറ്റ് ഫീച്ചറുകളും അവതരിപ്പിച്ചു, ഇത് ഇപ്പോൾ ഓപ്ഷണൽ ഇൻഫിനിറ്റി ബ്ലാക്ക് റൂഫ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, 14 ഇഞ്ച് ഹൈപ്പർസ്റ്റൈൽ വീലുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

കൂടാതെ, നിലവിലുള്ള കളർ ഓപ്‌ഷനുകളായ ഡേടോണ ഗ്രേ, ഒപാൽ വൈറ്റ്, അരിസോണ ബ്ലൂ, പ്യുവർ സിൽവർ എന്നിവയ്‌ക്ക് പുറമേ, ടോപ്പ്-സ്പെക്ക് വേരിയന്റും പുതിയ മാഗ്നറ്റിക് റെഡ് കളർ ഓപ്ഷനിൽ ലഭ്യമാണ്.

ട്വിൻ ബൂമറാംഗ് ഡിആർഎല്ലുകളുമായി വരുന്ന പ്രീമിയം സാറ്റിൻ സിൽവർ റേഡിയേറ്റർ ഗ്രില്ല് സറൗണ്ട് ഫീച്ചർ ചെയ്യുന്ന പരമ്പരാഗത ഫാമിലി ഫേസാണ് ഹ്യുണ്ടായി ഓറ വഹിക്കുന്നത്. CNG പതിപ്പ് ലോവർ-സ്പെക്ക് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതിനാൽ ഫുൾ വീൽ കവറുള്ള 14 ഇഞ്ച് സ്റ്റീൽ വീലുകളാണ് ഇതിന് ലഭിക്കുന്നത്.

ത്രീ ഡയമെൻഷൽ ഔട്ടർ ലെൻസും സ്‌പോർട്ടി ബമ്പർ ഡിസൈനുമുള്ള ഡിസ്റ്റിംഗ്റ്റീവ് Z- ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പ് ഡിസൈനാണ് പിൻ പ്രൊഫൈലിനെ ഹൈലൈറ്റ് ചെയ്യുന്നത്. ട്രങ്ക് ലിഡിലെ ക്രോം സ്ട്രിപ്പ് ഗാർണിഷ് വാഹനത്തിന്റെ സ്‌പോർട്ടി ആകർഷണം വർധിപ്പിക്കുന്നു.

ഇന്റീരിയർ
ടോപ്പ്-സ്പെക്ക് ടാറ്റ ടിഗോർ CNG -ക്ക് പ്രീമിയം ഡ്യുവൽ-ടോൺ ബ്ലാക്ക്, ബീജ് തീം, മുന്നിലും പിന്നിലും ക്രോം ഇൻസൈഡ് ഡോർ ഹാൻഡിലുകൾ, കളർ കോർഡിനേറ്റഡ് എസി വെന്റുകൾ (അരിസോണ ബ്ലൂ, മാഗ്നറ്റിക് റെഡ് കളർ ഓപ്ഷനുകൾക്ക് മാത്രം), 7.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് എന്നിവ ലഭിക്കുന്നു.

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും അടങ്ങുന്ന ഹർമാന്റെ സിസ്റ്റം, പ്രീമിയം നിറ്റഡ് റൂഫ് ലൈനർ, ഫാബ്രിക്-ലൈനഡ് റിയർ ഡോർ ആംറെസ്റ്റ് എന്നിവയും അതിലേറെയും വാഹനത്തിൽ വരുന്നു.

ഹ്യുണ്ടായി ഓറയുടെ ഇന്റീരിയർ ഗ്രാൻഡ് i10 നിയോസിൽ നിന്ന് പകർത്തിയതാണ്. ഓറയുടെ CNG പതിപ്പിന് ഡ്യുവൽ-ടോൺ ഗ്രേ അപ്ഹോൾസ്റ്ററി, ക്രമീകരിക്കാവുന്ന പിൻസീറ്റ് ഹെഡ്‌റെസ്റ്റുകൾ, കപ്പ് ഹോൾഡറോടുകൂടിയ പിൻ സെന്റർ ആംറെസ്റ്റ്, ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റർ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVM -കൾ, സ്റ്റിയറിംഗ് മൗണ്ടഡ് ബ്ലൂടൂത്ത് ഓഡിയോ കൺട്രോളുകളോട് കൂടിയ ടു ഡിൻ ഇന്റഗ്രേറ്റഡ് ഓഡിയോ സിസ്റ്റം തുടങ്ങിയ മിതമായ സവിശേഷതകളും ലഭിക്കുന്നു.

എഞ്ചിൻ
നിലവിലുള്ള 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ടാറ്റ ടിഗോർ i-CNG -ക്ക് കരുത്തേകുന്നത്, ഇത് 6,000 rpm -ൽ 72 bhp കരുത്തും 3,500 rpm -ൽ 95 Nm torque ഉം സൃഷ്ടിക്കുന്നു. CNG പതിപ്പ് അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ യൂണിറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നു.

സുരക്ഷയുടെ കാര്യത്തിൽ, വാഹനം ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ABS + EBD, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, റിവേർസ് പാർക്കിംഗ് സെൻസറുകൾ, സ്പീഡ് അലർട്ടുകൾ എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യുന്നു.

6,000 rpm -ൽ 68 bhp കരുത്തും 4,000 rpm -ൽ 95.2 Nm torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റർ പെട്രോൾ എൻജിനാണ് ഹ്യുണ്ടായി ഓറ CNG -ക്ക് കരുത്തേകുന്നത്. ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.

സുരക്ഷയുടെ കാര്യത്തിൽ, EBD, ISOFIX, ഹെഡ്‌ലാമ്പ് എസ്‌കോർട്ട് ഫംഗ്‌ഷൻ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ, ഡേ & നൈറ്റ് IRVM എന്നിവയ്‌ക്കൊപ്പം ABS സംവിധാനവും ഓറ വാഗ്ദാനം ചെയ്യുന്നു.

കൺക്ലൂഷൻ
ടാറ്റ ടിഗോർ XZ, ഹ്യുണ്ടായി ഓറ S വേരിയന്റുകൾക്ക് ഏറെക്കുറെ സമാനമായ വിലയാണ്. പ്രകടനത്തിന്റെ കാര്യത്തിൽ ടിഗോർ CNG കൂടുതൽ പോയിന്റുകൾ സ്കോർ ചെയ്യുന്നു. കൂടാതെ, ടിഗോർ ടോപ്പ്-സ്പെക്ക് XZ+ വേരിയന്റിൽ CNG ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു.

ഹ്യുണ്ടായി ഓറയും അതിന്റെ സെഗ്‌മെന്റിൽ മാന്യമായി സജ്ജീകരിച്ചിരിക്കുന്ന ഒരു ഓപ്ഷനാണ്. അതിനാൽ, വ്യക്തിഗത മുൻഗണനകളെ ആശ്രയിച്ച്, ഉപഭോക്താക്കൾക്ക് ഈ മോഡലുകളിൽ ഏതെങ്കിലും തെരഞ്ഞെടുക്കാം.


Click it and Unblock the Notifications








