ടാറ്റ ആൾട്രോസും ഹെക്സയും കൂട്ടിയിടിച്ചു; യാത്രക്കാരുടെ അവസ്ഥ കണ്ടോ, സംഭവിച്ചതിങ്ങനെ

രാജ്യത്തെ ജനപ്രിയ ബ്രാൻഡും മൂന്നാം സ്ഥാനത്ത് നിൽക്കുന്നതുമായി വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്. ബിൽഡ് ക്വാളിറ്റിയിൽ ജനങ്ങളുടെ മനസ് കവർന്നവരാണ് ടാറ്റ. ഉദാഹരണത്തിന് എത്ര എത്ര അപകടങ്ങൾ. യാത്രക്കാർക്ക് ഒരു പോറൽ പോലും സംഭവിക്കാതെ രക്ഷപ്പെട്ട നിരവധി സംഭവങ്ങളുണ്ട്. പുതിയതായി ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ ടാറ്റയുടെ രണ്ട് വാഹനങ്ങളാണ കൂട്ടിയിടിച്ചിരിക്കുന്നത്. ആൾട്രോസും ഹെക്സയും. കൂടുതൽ വിവരങ്ങളറിയാൻ തുടർന്നു വായിക്കുക.

ഹൈവേകളിലും റോഡുകളിലും അലഞ്ഞു തിരിയുന്ന മൃഗങ്ങൾ പലപ്പോഴും ഡ്രൈവറുമാരുടെ പേടി സ്വപ്നമാണ്. ബൈക്ക് റൈഡറുമാർ പലപ്പോഴും വഴിയിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായ കുറുകെ ചാടുകയും വാഹനത്തിൽ നിന്ന് തെന്നി വീണ് അപകടം പറ്റുന്നത് പലപ്പോഴും നമ്മൾ കാണുന്നതും കേൾക്കുന്നതുമാണ്. ബൈക്ക് റൈഡറുമാരെ പോലെ കാറുകളും വെട്ടിച്ച് മാറ്റുകയോ സഡൻ ബ്രേക്ക് ഇടുകയോ ചെയ്യുമ്പോൾ അപകടങ്ങൾ ഉണ്ടായേക്കാം.

ടാറ്റ ആൾട്രോസും ഹെക്സയും കൂട്ടിയിടിച്ചു; യാത്രക്കാരുടെ അവസ്ഥ കണ്ടോ, സംഭവിച്ചതിങ്ങനെ

ടാറ്റ ആൾട്രോസിന്റെ ഉടമ നായയെ രക്ഷിക്കാൻ സഡൻ ബ്രേക്ക് ചവിട്ടുകയും ടാറ്റ ഹെക്‌സയിൽ ഇടിക്കുകയും ചെയ്ത സംഭവമാണ് ഇപ്പോൾ പറഞ്ഞത്.
2023 മാർച്ചിൽ വാങ്ങിയ പുതിയ കാറാണിത്. വാഹനം മണിക്കൂറിൽ 90 കി.മീ വേഗതയിൽ ഓടിക്കൊണ്ടിരിക്കെ, ഹൈവേയിൽ പെട്ടെന്ന് ഒരു നായ വാഹനത്തിന് മുന്നിൽ വന്നുവെന്നും നായയെ രക്ഷിക്കാനായി പെട്ടെന്ന് ബ്രേക്ക് പിടിച്ചതാണ് എന്നാണ് ആൾട്രോസ് ഉടമ പറയുന്നത്. എന്നാൽ, ഹൈവേയിൽ ആൾട്രോസിൻ്റെ പിന്നിൽ ഉണ്ടായിരുന്ന ടാറ്റ ഹെക്‌സയുടെ ഡ്രൈവർക്ക് ബ്രേക്ക് ചവിട്ടാൻ കഴിയാതെ ആൾട്രോസിൽ ഇടിക്കുകയായിരുന്നു.

പെട്ടെന്നുളള ഇടിയിൽ ആൾട്രോസ് നിയന്ത്രണം വിട്ട് മറിയുകയും ഗാർഡ്‌റെയിലുകളിൽ ചെന്ന് ഇടിച്ചു നിൽക്കുകയും ചെയ്യുകയായിരുന്നു എന്നാണ് അവിടെ കണ്ടുനിന്നവർ പറഞ്ഞത്. ആൾട്രോസിന്റെ ബിൽഡ് ക്വാളിറ്റിയിൽ ഉടമ വളരെ സന്തോഷവാനാണെന്നും തനിക്ക് ഒരു പോറൽ പോലും ഉണ്ടായിട്ടില്ലെന്നുമാണ് പറഞ്ഞത്. പിന്നിൽ നിന്നുള്ള ആഘാതത്തിൽ പിൻസീറ്റിലിരുന്ന ഏതൊരു യാത്രക്കാർക്കും പരിക്കേൽക്കാമായിരുന്നുവെന്നും അദ്ദേഹം പരാമർശിക്കുന്നു.

ടാറ്റ ആൾട്രോസും ഹെക്സയും കൂട്ടിയിടിച്ചു; യാത്രക്കാരുടെ അവസ്ഥ കണ്ടോ, സംഭവിച്ചതിങ്ങനെ

ഇത്രയും അപകടം പറ്റിയിട്ടും ആൾട്രോസിൻ്റെ രൂപം കണ്ടാൽ മനസിലാകും അപകടത്തിൻ്റെ വ്യാപ്തി. ഇതാദ്യമായിട്ടല്ല ടാറ്റ തങ്ങളുടെ വാഹനത്തിൻ്റെ ബിൽഡ് ക്വാളിറ്റി തെളിയിക്കുന്നത്. ആൾട്രോസിൻ്റെ വിശദാംശങ്ങിലേക്ക് നോക്കുകയാണെങ്കിൽ വളരെ ജനപ്രിയ മോഡലാണ് ഇത്. പെട്രോളിലും ഡീസലിലും അത് പോലെ തന്നെ ഇപ്പോൾ സിഎൻജിയിലും വണ്ടി ലഭിക്കുമെന്നതാണ് പ്രത്യേകത.

നിലവിൽ നമ്മുടെ വിപണിയിലുള്ള ഏറ്റവും മികച്ച ഹാച്ച്ബാക്കുകളിൽ ഒന്നാണ് ടാറ്റയുടെ ആൾട്രോസ്. പെട്രോള്‍ മോഡലില്‍ നിന്നും കാര്യമായ വ്യത്യാസങ്ങള്‍ ഒറ്റ നോട്ടത്തില്‍ സിഎന്‍ജി മോഡലിനില്ല. പിന്‍ഭാഗത്തെ iCNG ബാഡ്ജ് മാത്രമാണ് പുറത്ത് ആകെയുള്ള വ്യത്യാസം. വണ്ടിയോടിക്കുമ്പോൾ ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നതെന്ന് അറിയാനുള്ള സെൻട്രൽ കൺസോളിലെ പുതിയ സിഎൻജി ബട്ടണാണ് അകത്തളത്തെ ആകെയുള്ള മാറ്റം.

ടാങ്കുകൾ പരസ്പരം സമാന്തരമായി ക്രമീകരിച്ചിരിക്കുന്നു എന്നതാണ് പ്രത്യേകത. അതുകൊണ്ട് തന്നെ ലഗേജുകൾ വയ്ക്കാനുളള 210 ലിറ്റർ സ്പേസ് അത് പോലെ തന്നെ കമ്പനി നില നിർത്തിയിട്ടുണ്ട്. പക്ഷേ ആൾട്രോസിന്റെ പെട്രോൾ, ഡീസൽ പതിപ്പുകളിലേതു പോലെ 345 ലിറ്റർ ശേഷി ഇതിനില്ല കേട്ടോ. പകരം 210 ലിറ്റർ ബൂട്ട്സ്പേസ് യാത്രക്കാർക്ക് ഉപയോഗപ്പെടുത്താനാവും. സിഎൻജി ടാങ്കുകൾ അണ്ടർഫ്ലോർ സ്റ്റോറേജ് ഏരിയയിൽ സ്ഥാപിച്ചതിനാലാണ് ഈ നേട്ടം കൈവരിക്കാനായത്.

ആറു മോഡലുകളിലാണ് ടാറ്റ ആള്‍ട്രോസ് സിഎന്‍ജി വിപണിയിലേക്കെത്തുക. ബേസ് മോഡലായ എക്‌സ്ഇക്ക് 7.55 ലക്ഷം രൂപയാണെങ്കില്‍ ടോപ്പ് വേരിന്റിന് 10.55 ലക്ഷം രൂപയാണ് മുടക്കേണ്ടി വരുന്നത്. എന്തായാലും മാരുതി ബലോനോ സിഎൻജിക്കും ടൊയോട്ട ഗ്ലാൻസ സിഎൻജിക്കും ബദലാവാൻ ടാറ്റ ആൾട്രോസ് ഐ-സിഎൻജിക്കാവുമെന്ന് ഉറപ്പാണ്.

നിലവിലെ ആൾട്രോസിന് 1.2 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ, 1.2 ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. ആദ്യത്തെ NA യൂണിറ്റിന് 86 bhp പവറിൽ 113 Nm torque വരെയാണ് ഉത്പാദിപ്പിക്കാനാവുന്നത്. അതേസമയം ഡീസലിന് 90 bhp kരുത്തിൽ ഏകദേശം 200 Nm torque നിർമിക്കാനാണാവുന്നത്.

ഇനി ടർബോ പെട്രോൾ മോഡലിലേക്ക് നോക്കിയാൽ 109 bhp കരുത്തിൽ 140 Nm torque ആണ് വികസിപ്പിക്കുന്നത്. എല്ലാ എഞ്ചിൻ ഓപ്ഷനുകളും 5-സ്പീഡ് മാനുവലുമായി വരുമ്പോൾ NA പെട്രോൾ പതിപ്പിൽ മാത്രം 6 സ്പീഡ് ഡിസിഎ ഓട്ടോമാറ്റിക് ഓപ്ഷണലായി ടാറ്റ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതേസമയം മൈലേജ് ഹൈലൈറ്റായതിനാൽ വരാനിരിക്കുന്ന സിഎൻജി പതിപ്പിന് 74 bhp പവറിൽ 103 Nm torque വരെ നൽകാനാവും.

More from DriveSpark

Article Published On: Wednesday, September 27, 2023, 14:00 [IST]
English summary
Tatas build quality again proved altroz hit by hexa viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X