വികെ സിങ്ങിന് കോഴ വാഗ്ദാനം ചെയ്തില്ലെന്ന് റ്റാട്ര

പ്രസ്തുത വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ലൈസന്‍സ് റ്റാട്രയ്ക്ക് മാത്രമാണ് രാജ്യത്തുള്ളതെന്ന് ബിഇഎംഎല്‍ ചെയര്‍മാന്‍ വിആര്‍എസ് നടരാജന്‍ അറിയിച്ചു. ഈ ലൈസന്‍സിലാണ് ബിഇഎംഎല്‍ ട്രക്കുകള്‍ നിര്‍മിക്കുന്നത്. സാഹചര്യം സൈന്യത്തിന് കോഴ കൊടുക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റ്റാട്രയ്ക്കു വേണ്ടി ലോബീയിംഗ് നടത്തുകയായിരുന്നു തേജീന്ദര്‍ സിങ് എന്നാണ് വി കെ സിങ് ആരോപിച്ചത്. ആര്‍മി തലവന്‍റെ വയസ്സ് സംബന്ധിച്ച വിഷയത്തില്‍ പ്രതിരോധ മന്ത്രാലയം പ്രതികൂല നിലപാടെടുത്തിതിന്‍റെ പിന്നാലെയാണ് ആരോപണങ്ങള്‍ വന്നത്.
റ്റാട്ര ഒരു ചെക്ക് റിപ്പബ്ലിക് കമ്പനിയാണ്. ബിഇഎംഎല്‍ നിര്‍മിക്കുന്ന ട്രക്കുകള്‍ക്ക് ചില പ്രധാന ഘടകഭാഗങ്ങള്‍ നല്‍കുന്നത് റ്റാട്രയാണ്.


Click it and Unblock the Notifications








