വണ്ടിപ്രാന്തൻമാരുടെ പോക്കറ്റ് കീറുന്ന ബജറ്റോ; ഇവികൾക്ക് നികുതി 10 ശതമാനം ആക്കി സംസ്ഥാന ബജറ്റ്
യൂണിയൻ ബജറ്റിന് ശേഷം സംസ്ഥാന ബജറ്റിൽ വാഹന പ്രേമികൾക്കും ഇവിയെടുക്കാൻ താൽപ്പര്യപ്പെടുന്നവർക്കും തലയ്ക്ക് അടി കിട്ടിയ പോലെ ആയിരിക്കുകയാണ്. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ രജിസ്‌ട്രേഷൻ പുതുക്കാൻ വാഹനങ്ങൾക്ക് 50 ശതമാനം നികുതികൂട്ടിയിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങൾക്ക് 10 ശതമാനവും നികുതി ആക്കി. 15 വർഷം പഴക്കമുള്ള സ്വകാര്യവാഹനങ്ങൾക്ക് ഇപ്പോൾ നിലവിലെ റോഡ് നികുതിയുടെ പകുതിത്തുകകൂടി അടയ്ക്കേണ്ടി വരുമെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. 15 വർഷത്തിനുശേഷം ഒരോ അഞ്ചുവർഷത്തേക്കാണ് സ്വകാര്യവാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നത്.
കേരളത്തിലെ നിരക്കുകളിലേക്ക് നോക്കിയാൽ ടൂവിലറുകൾക്ക് അഞ്ചുവർഷത്തേക്ക് ഈടാക്കുന്ന നികുതി തുക എന്ന് പറയുന്നത് 900 രൂപയാണ്. പകുതി വർധനവ് എന്ന് പറയുമ്പോൾ 450 രൂപ വർധിപ്പിക്കാനാണ് സാധ്യത. 750 കിലോഗ്രാമിൽ താഴെ ഭാരമുള്ള ഇടത്തരം കാറുകൾക്ക് 6400 രൂപയും 750 മുതൽ 1500 കിലോവരെ ഭാരമുള്ള കാറുകൾക്ക് 8600 രൂപയുമാണ് നിലവിലെ നികുതി. 1500 കിലോയ്ക്കു മുകളിൽ ഭാരമുള്ളവയ്ക്ക് 10,800 രൂപയുമാണ്. ഇനി ഇതിലെല്ലാം 50 ശതമാനം വർധനയുണ്ടാകും.

പുത്തൻ വാഹനങ്ങളുടെ വിൽപ്പന വർധിപ്പിക്കുവാനുളള പദ്ധതിയായിട്ടാണ് ഇതിനെ കാണാൻ സാധിക്കുന്നത്. ഹരിത നയത്തെ പിന്തുണയ്ക്കുന്നുണ്ട് എന്ന സർക്കാർ പറയുന്നുണ്ട് എങ്കിലും ഇപ്പോൾ 10 ശതമാനമാണ് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിശ്ചയിച്ചിരിക്കുന്നത്. നിങ്ങളുടെ വാഹനം സ്ക്രാപ്പിൽ നൽകാനുളള സമയം ആയെങ്കിൽ https://vscrap.parivahan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഒരു ഫോം പൂരിപ്പിച്ചാൽ മാത്രം മതി. ബാക്കി നടപടികൾ ഉദ്യോഗസ്ഥർ കൈകൊള്ളും.
വളരെപ്പെട്ടെന്ന് തന്നെ ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതും ഇലക്ട്രിക്ക് വാഹന വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതുമൊക്കെ വായു മലിനീകരണത്തിനെതിരെ പോരാടുന്നതിന് വേണ്ടിയാണ്. 15 വർഷത്തില്‍ അധികം പഴക്കമുള്ള എല്ലാ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളും 2023 ഏപ്രില്‍ മാസത്തോടെ ഒഴിവാക്കിയിരുന്നു.

2021 ഓഗസ്റ്റിൽ സ്‍ക്രാപ്പിംഗ് നയം അവതരിപ്പിച്ചുകൊണ്ട് അയോഗ്യവും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കാനും സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും ഈ നയം സഹായിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 20 വർഷത്തില്‍ അധികം പഴക്കമുള്ള വ്യക്തിഗത വാഹനങ്ങളും 15 വർഷത്തില്‍ അധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും നിരത്തിൽ തുടരണമെങ്കിൽ ഫിറ്റ്‌നസ് പരിശോധന നടത്തണമെന്നാണ് ഈ നിയമം.
ഫിറ്റ്നസ് സർട്ടിഫിക്കേഷൻ നേടുന്നതിൽ പരാജയപ്പെടുകയോ അനുയോജ്യമല്ലെന്ന് കണ്ടെത്തുകയോ ചെയ്താൽ, വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും. പഴയ വാഹനങ്ങൾ ഒഴിവാക്കി വാങ്ങുന്ന വാഹനങ്ങൾക്ക് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും (യുടി) റോഡ് നികുതിയിൽ 25 ശതമാനം വരെ നികുതി ഇളവ് നൽകുമെന്ന് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കുന്നു. 100 ബില്യണിലധികം രൂപയുടെ (1.3 ബില്യൺ ഡോളർ) പുതിയ നിക്ഷേപം ആകർഷിക്കാനും ലോഹങ്ങൾക്കായി രാജ്യം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് തടയാനും പദ്ധതി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

രജിസ്‌ട്രേഡ് വെഹിക്കിൾ സ്‌ക്രാപ്പിംഗ് ഫെസിലിറ്റിക്ക് (ആർവിഎസ്‌എഫ്) ആവശ്യമായ സൈബർ സുരക്ഷാ സർട്ടിഫിക്കേഷനുകൾ ആവശ്യമില്ലെന്നാണ് റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്. വാഹനങ്ങൾ സ്‌ക്രാപ്പുചെയ്യുന്നതിന് മുമ്പ് ലോക്കൽ പോലീസുമായി വാഹനങ്ങളുടെ റെക്കോർഡ് പരിശോധിക്കാൻ ആർവിഎസ്‌എഫിന് ആവശ്യമില്ലെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. രജിസ്ട്രേഷൻ റദ്ദാക്കൽ പ്രക്രിയ ഇപ്പോൾ കൂടുതൽ ലളിതമാക്കുകയും ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








