അടിച്ചു പൂസാണോ നിങ്ങൾ; ഈ രാജ്യത്ത് ആണെങ്കിൽ ഫ്രീ ടാക്സിയുണ്ട്
മദ്യപിച്ച് വാഹനമോടിച്ചാൽ നമ്മുടെ രാജ്യത്തുളള ശിക്ഷകളെല്ലാം നിങ്ങൾക്ക് അറിയാമായിരിക്കുമല്ലോ, ചിലരെയെങ്കിലും രണ്ട് എണ്ണം അടിച്ച് പൊലീസ് മാമൻമാർ പൊക്കിയിട്ടും ഉണ്ടാകും, സ്വാഭാവികം സാരമില്ല. എന്നാൽ നിങ്ങൾ അടിച്ചു പൂസായാൽ കൊണ്ടുവിടാൻ സർക്കാർ ടാക്സി നൽകുകയാണെങ്കിലോ. അത് കൊള്ളാമല്ലോ എന്നല്ലേ നിങ്ങളുടെ മനസിൽ ഇപ്പോൾ തോന്നിയത്. കൈയിലുളള കാശിന് കള്ളുകുടിച്ചിട്ട് വീട്ടിൽ പോകാൻ കാശില്ലാത്ത അവസ്ഥ വന്നാൽ നിങ്ങൾ ഈ രാജ്യത്ത് ആണെങ്കിൽ പേടിക്കേണ്ട.
അതേത് രാജ്യമാണെന്ന് അറിയാൻ താൽപ്പര്യമുണ്ടെന്ന് അറിയാം, അധികം സസ്പെൻസ് തരുന്നില്ല ആ രാജ്യം ഇറ്റലിയാണ്. രാജ്യത്തെ പ്രധാനപ്പെട്ട 6 നിശാക്ലബിലായിരിക്കും പദ്ധതിയുടെ തുടക്കം. അതിനു ശേഷം മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ഉദ്ദേശം. മദ്യപിച്ച് വാഹനമോടിച്ച് രാജ്യത്ത് നിരവധി അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സംവിധാനം സർക്കാർ ഒരുക്കുന്നത്.

സ്വദേശികൾക്ക് മാത്രമല്ല വിദേശികൾക്കും ഈ സംവിധാനം വളരെ പ്രയോജനപ്പെടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. നമ്മുടെ കേരളത്തിലും ഇതുപോലെയുളള സംവിധാനങ്ങൾ എത്തിച്ചാൽ വളരെ നല്ലതായിരുന്നു. ഒന്നാമതെ കേരളത്തിൽ ഇപ്പോൾ എഐ ക്യാമറകളുടെ ബഹളമാണ് എന്ന് അറിയാമല്ലോ. നിയമലംഘനങ്ങളുടെ എണ്ണം കുറയ്ക്കാൻ AI ക്യാമറകൾ സഹായിച്ചിട്ടുണ്ട്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള ദേശീയ, സംസ്ഥാന പാതകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കാൻ കേരള സർക്കാർ തീരുമാനിച്ചത്.
റോഡപകടങ്ങളും നിയമലംഘനങ്ങളും കുറയ്ക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ പുതിയ സംവിധാനം യഥാർത്ഥത്തിൽ ഒരു മാറ്റമുണ്ടാക്കി എന്ന് തന്നെയാണ് ഇതിലൂടെ വന്നിരിക്കുന്ന ഗുണം എന്ന് പറയുന്നത്. പിഴയെ ഭയന്നാണ് മിക്കവരും നിയമങ്ങളും വേഗപരിധികളും പാലിക്കുന്നത് തന്നെ. ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 726 എഐ ക്യാമറകളാണ് സ്ഥാപിച്ചത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ദേശീയ പാതകളിലും ഹൈ റെസല്യൂഷൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. 232 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ നിക്ഷേപിച്ചിരിക്കുന്നത്. എങ്കിലും വഴിയാത്രക്കാരന് ക്യാമറ തെറ്റായി പിഴ ചുമത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത് വളരെ വിവാദവുമായിരുന്നു. ഒരു ചലാൻ നൽകുന്നതിന് മുമ്പ് ചിത്രങ്ങൾ നേരിട്ട് പരിശോധിക്കാൻ സർക്കാർ ഇപ്പോൾ ജില്ലാ കൺട്രോൾ റൂമുകളിൽ എഎംവിഐമാരെ നിയോഗിച്ചിട്ടുണ്ട്.
ക്യാമറകളിൽ പതിഞ്ഞ നിയമലംഘനങ്ങൾ തിരുവനന്തപുരത്തുള്ള ഒരു പ്രധാന ഡേറ്റാ സെന്ററിലേക്കാണ് അയക്കുന്നത്. എല്ലാ ജില്ലകളിലും സബ് ഡാറ്റാ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഡാറ്റാ സെന്റർ ഹബ്ബിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള വിവരങ്ങൾ ലഭിക്കുന്നു. ഡാറ്റ ലഭിച്ച ശേഷം, ചിത്രങ്ങൾ കൃത്യമായി അടുക്കി ലൊക്കേഷൻ അനുസരിച്ച്, അവ അതാത് പ്രദേശങ്ങളിലേക്ക് കൈമാറുകയാണ് പതിവ്.
കെൽട്രോൺ ആയിരുന്നു കേരളത്തിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകളുടെ പരിപാലനചുമതലകളെല്ലാം. പക്ഷേ എഐ ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം നിരവധി ക്യാമറകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. വലിയ ഭാരവാഹനങ്ങൾ തട്ടുകയും എല്ലാം കാരണം ക്യാമറകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. പക്ഷേ എന്നാൽ വാഹനങ്ങൾ ഇടിച്ച് ക്യാമറകൾക്ക് സംഭവിക്കുന്ന കേടുപാടുകൾക്ക് വാഹനത്തിൻ്റെ ഉടമസ്ഥനിൽ നിന്ന് ഈടാക്കാനാണ് എംവിഡി ഉദ്യോഗസ്ഥൻമാർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
സംസ്ഥാനത്തെ നിരത്തുകളില്‍ 726 എ.ഐ. ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. വണ്ടി ഇടിച്ചും മറ്റും ജില്ലകളില്‍ രണ്ടുമുതല്‍ നാലുവരെ ക്യാമറകള്‍ തകരാറിലാണ്. കണ്ണൂര്‍ ജില്ലയില്‍ 50 എ.ഐ. ക്യാമറകളുളളതിൽ 46 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്. വണ്ടി ഇടിച്ച് തകരാറിലായത് ഉള്‍പ്പെടെ നാല് ക്യാമറകള്‍ പ്രവൃത്തിക്കുന്നില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എറണാകുളത്ത് 64-ല്‍ രണ്ടും കാസര്‍കോട് 48-ല്‍ രണ്ടെണ്ണവും തകരാറിലാണ്. തകരാറിലായ ക്യാമറകള്‍ അറ്റകുറ്റപ്പണി ഇത് വരേയും ചെയ്തിട്ടില്ല.
പിഴ വിവരങ്ങളിലേക്ക് നോക്കിയാൽ നോ പാർക്കിംഗിന് 250 രൂപ, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, മൊബൈൽ ഉപയോഗിച്ചാൽ 2000 രൂപ എന്നിങ്ങനെയാണ്. അതേസമയം റെഡ് ലൈറ്റും ട്രാഫിക്കും മറികടന്നാൽ ശിക്ഷ കോടതിക്ക് തീരുമാനിക്കാം. നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതമകും നിർമ്മിത ബുദ്ധി ക്യാമറകളിൽ പതിയുക.


Click it and Unblock the Notifications








