ക്യൂ നില്‍ക്കുന്നത് സെലിബ്രിറ്റികളും കോടീശ്വരന്‍മാരും! മഹീന്ദ്ര XEV 9e വാങ്ങിയ പ്രമുഖനെ അറിയുമോ?
മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവികളായ XEV 9e, BE 6 എന്നീ മോഡലുകള്‍ക്ക് ബുക്കിംഗ് ആരംഭിച്ച അന്ന് മുതല്‍ മികച്ച സ്വീകരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ബുക്കിംഗ് പ്രക്രിയ ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ 30,179 പേര്‍ ഈ കാറുകള്‍ ബുക്ക് ചെയ്തു. ഇതില്‍ 15,000-ത്തിലധികം ബുക്കിംഗുകള്‍ XEV 9e മോഡലിനായിരുന്നു. മഹീന്ദ്രയുടെ ഈ ഇലക്ട്രിക് കാര്‍ മോഡലിന് ഇന്ത്യയിലെ സെലിബ്രിറ്റികള്‍ക്കും ബിസിനസുകാര്‍ക്കും ഇടയില്‍ വളരെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മഹീന്ദ്രയുടെ മുന്‍ സിഇഒ പവന്‍ ഗോയങ്കയും 'ഇന്ത്യന്‍ ടെസ്‌ലകളില്‍' ഒന്ന് വാങ്ങിയിരുന്നു.
ഇപ്പോള്‍ ടെക് മഹീന്ദ്രയുടെ മുന്‍ സിഇഒ സിപി ഗുരുനാനി മഹീന്ദ്ര XEV 9e ഇലക്ട്രിക് കാര്‍ വാങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഇത് സ്ഥിരീകരിക്കുന്ന ഒരു പോസ്റ്റ് അദ്ദേഹം തന്റെ എക്‌സ് അക്കൗണ്ടിലൂടെ പങ്കിട്ടു. താന്‍ ഓഫീസിലേക്ക് പോയത് ഒരു നെബുല ബ്ലൂ XEV 9E കാറിലാണ് എന്നാണ് അദ്ദേഹം തന്റെ പോസ്റ്റില്‍ പറയുന്നത്. ആ കാറില്‍ സഞ്ചരിക്കുന്നതിന്റെ ഒരു വീഡിയോയും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.

അദ്ദേഹത്തിന്റെ ആദ്യത്തെ ഇലക്ട്രിക് കാര്‍ മോഡലാണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ഇതേ കാര്‍ ഡെലിവറിയെടുത്തിരുന്നു. മഹീന്ദ്ര XEV 9e 21.9 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വില്‍പ്പനക്കെത്തുന്നത്. ടോപ് സ്‌പെക് വേരിയന്റിന് 30.50 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്. താല്‍പര്യമുള്ളവര്‍ക്ക് 21000 രൂപ നല്‍കി ബുക്ക് ചെയ്യാം.
മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് INGLO പ്ലാറ്റ്ഫോമിലാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നത്. വലിയ ക്യാബിന്‍ സ്പെയ്സ്, സ്റ്റെബിലിറ്റി, മികച്ച ഹാന്‍ഡ്ലിംഗ് ശേഷി എന്നിവ വാഗ്ദാനം ചെയ്യുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് INGLO പ്ലാറ്റ്ഫോം. കൂടാതെ അള്‍ട്രാ-ഹൈ-സ്‌ട്രെങ്ത് ബോറോണ്‍ സ്റ്റീല്‍ ഫ്രെയിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നതെന്നാണ് മഹീന്ദ്ര പറയുന്നത്.

മഹീന്ദ്ര XEV 9e ഒരു കൂപ്പെ എസ്‌യുവി ശൈലിയിലാണ് വരുന്നത്. വാഹനത്തിന്റെ വീതിയില്‍ വ്യാപിച്ചുകിടക്കുന്ന ത്രികോണാകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പുകളും എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും മുന്‍വശത്തെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നു. ഇതിന്റെ കൂപ്പെ പോലുള്ള രൂപഘടനയിലേക്ക് ഇന്‍വേര്‍ട്ടഡ് L-ആകൃതിയിലുള്ള കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളും സ്ലീക്ക് എല്‍ഇഡി ടെയില്‍ലൈറ്റുകളും ഇഴുകിച്ചേരുന്നുമുണ്ട്.
ഇന്‍ഫോടെയ്ന്‍മെന്റ്, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കോ-ഡ്രൈവര്‍ എന്റര്‍ട്രെയിന്‍മെന്റ് എന്നിവയ്ക്കായി ട്രിപ്പിള്‍ 12.3 ഇഞ്ച് സ്‌ക്രീന്‍, പനോരമിക് ഗ്ലാസ് റൂഫ്, പ്രീമിയം സൗണ്ട് സിസ്റ്റം, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍ വയര്‍ലെസ് ഫോണ്‍ ചാര്‍ജറുകള്‍, കണക്റ്റഡ് കാര്‍ ടെക് എന്നിവയടക്കം പ്രീമിയം ഫീച്ചറുകള്‍ പായ്ക്ക് ചെയ്തിട്ടുള്ള ക്യാബിനാണ് ഇതിന് ലഭിക്കുന്നത്.
ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഫുള്‍ മാര്‍ക്ക് നേടിയ ആദ്യത്തെ കാറാണ് ഇത്. ക്രാഷ് ടെസ്റ്റില്‍ മഹീന്ദ്ര XEV 9e മൊത്തത്തില്‍ 5-സ്റ്റാര്‍ റേറ്റിംഗ് നേടി. ലെവല്‍ 2 ADAS, 360-ഡിഗ്രി ക്യാമറ, ESP, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ തുടങ്ങിയവയാണ് കാറില്‍ വരുന്ന മറ്റ് സേഫ്റ്റി ഫീച്ചറുകള്‍.
XEV 9e ഇവി 59 kWh, 79 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് വിപണിയില്‍ എത്തുന്നത്. മെച്ചപ്പെട്ട തെര്‍മല്‍ സംരക്ഷണത്തിനും ഈടുതലിനും പേരുകേട്ട ലിഥിയം ഇരുമ്പ് ഫോസ്‌ഫേറ്റ് (LFP) ബാറ്ററി പായ്ക്കുകളാണ് ഇവ. 59 kWh പതിപ്പ് 228 bhp പവറും 380 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
അതേസമയം 79 kWh പതിപ്പ് 282 bhp പവറും 380 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ചെറിയ ബാറ്ററി പായ്ക്ക് 535 കിലോമീറ്ററും വലുത് 682 കിലോമീറ്ററും വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 175 kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ വെറും 20 മിനിറ്റിനുള്ളില്‍ 20-80 ശതമാനം ചാര്‍ജ് കൈവരിക്കാനും ഇലക്ട്രിക് എസ്‌യുവിക്കാവും.
എസ്‌യുവി നിലവില്‍ RWD കോണ്‍ഫിഗറേഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഡ്യുവല്‍-മോട്ടോര്‍ AWD സജ്ജീകരണം ഭാവിയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയില്‍ നിന്നും ലോകരാജ്യങ്ങളിലേക്ക് അയക്കാന്‍ പാകത്തിന് മഹീന്ദ്ര നിര്‍മിച്ച ന്യൂജെന്‍ ഇവികള്‍ രാജ്യത്തെ നിരവധി പ്രമുഖരുടെ ശ്രദ്ധ കവര്‍ന്നിരിക്കുകയാണ്. ടെക് മഹീന്ദ്രയുടെ മുന്‍ സിഇഒയെ പോലെ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖര്‍ ഇത് വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








