Tejas ഫൈറ്റർ ജെറ്റ് അപകടം; എയർഫോഴ്സ് നടപടികൾ എന്തൊക്കെയെന്ന് അറിയാമോ

ദുബായിൽ വ്യോമാഭ്യാസപ്രകടനത്തിനിടെ ഇന്ന് ഇന്ത്യൻ എയർഫോഴ്സിൻ്റെ ഫൈറ്റർ ജെറ്റായ തേജസ് തകർന്നുവീണതും പൈലറ്റ് വീരമൃത്യു വരിച്ചതും എല്ലാവരേയും നടുക്കിയ സംഭവമായിരുന്നു. നവംബർ 17-ന് ആരംഭിച്ച എയർഷോയിൽ ഒറ്റയ്ക്കുള്ള പ്രകടനം നടത്തുകയായിരുന്നു ഇന്ത്യയുടെ അഭിമാന യുദ്ധവിമാനമായ തേജസ്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്(HAL) നിർമിച്ച തേജസ് ജെറ്റ്, ദുബായ് എയർ ഷോയിൽ സ്ഥിരമായി പങ്കെടുക്കാറുള്ളതാണ്. ഒരു രാജ്യത്തിൻ്റെ ഫൈറ്റർ ജെറ്റ് മറ്റൊരു രാജ്യത്ത് വച്ചോ അല്ലാതെയോ തകർന്നു വീണാലുള്ള അനന്തരനടപടികൾ എന്തൊക്കെയാണ് എന്നാണ് ഈ ലേഖനത്തിലൂടെ വിശദമായി പങ്കുവയ്ക്കുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

യുദ്ധവിമാനം തകർന്നു വീണാൽ ദേശീയ സുരക്ഷ, വിമാനസുരക്ഷ, രക്ഷാപ്രവർത്തനം, സാങ്കേതിക അന്വേഷണങ്ങൾ, പ്രദേശീയ സുരക്ഷാ നിയന്ത്രണം എന്നിവയെല്ലാം ഉൾപ്പെടുന്ന വളരെ ക്രമബദ്ധമായ നടപടികളാണ് നടക്കുന്നത്. തകർച്ചയെക്കുറിച്ച് വിവരം കിട്ടുന്ന ഉടൻ വായുസേനയുടെ പ്രതിരോധ വിഭാഗം, സിവിൽ ഡിഫൻസ്, ഫയർ ഫോഴ്സ്, ആംബുലൻസ്, പോലീസ് എന്നീ വിഭാഗങ്ങൾ സ്ഥലത്ത് പെട്ടെന്ന് തന്നെ എത്തും. പൈലറ്റുകൾക്ക് അപകടസമയത്ത് ഇജക്ട് ചെയ്തു ഇറങ്ങിയിട്ടുണ്ടോ എന്നത് പരിശോധിച്ച് ഉടൻ രക്ഷാപ്രവർത്തനം നടത്തും.

Tejas Fighter Jet Crash After Effects Procedures

അതിനൊപ്പം തന്നെ പ്രദേശം സംരക്ഷണ മേഖലയാക്കി പ്രഖ്യാപിക്കുകയും, പൊതു ജനങ്ങളെ പരമാവധി അകറ്റി നിർത്തുകയും ചെയ്യും. പ്രദേശം വേഗത്തിൽ സീൽ ചെയ്ത് നിയന്ത്രണം ഏറ്റെടുക്കും. അപകടസ്ഥലത്ത് ആയുധങ്ങൾ, സ്ഫോടക വസ്തുക്കൾ, രഹസ്യ ഉപകരണങ്ങൾ തുടങ്ങിയവ ഉണ്ടായേക്കാം അത് കൊണ്ട് തന്നെ പോലീസ്/ആർമി/എയർഫോഴ്സ് കോർഡൻ ഓഫ് ഏരിയ സൃഷ്ടിക്കും. ആ സമയത്ത് ആരും ചിത്രമെടുക്കാനോ ഡ്രോൺ ഉപയോഗിക്കുന്നതോ നിരോധിക്കും

ആദ്യം നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷമാണ് കോർട്ട് ഓഫ് എൻക്വയറി നടത്തുന്നത്. ഇന്ത്യൻ എയർഫോഴ്സിൽ ഓരോ വിമാനം തകർന്നാലും കോർട്ട് ഓഫ് എൻക്വയറി നിർബന്ധമാണ്. അപകടത്തിൻ്റെ കാരണം പൈലറ്റിൻ്റെ ഭാഗത്ത് നിന്ന് വന്ന പിഴവാണോ, യന്ത്രതകരാറാണോ, അതോ കാലാവസ്ഥ മാറ്റമാണോ അപകടത്തിലേക്ക് നയിച്ചതെന്നാണ് പരിശോധിക്കുന്നത്.

Tejas Fighter Jet Crash After Effects Procedures

കൊമേഴ്ഷ്യൽ വിമാനങ്ങൾക്ക് ബ്ലാക്ക് ബോക്സ് പോലെ തന്നെ യുദ്ധവിമാനങ്ങൾക്കും ഡാറ്റ റെക്കോർഡ് സംവിധാനങ്ങളുണ്ട്. അവ ശേഖരിച്ച് വിശകലനം ചെയ്യും. അപകടസ്ഥലത്ത് നിന്ന് ലഭിക്കുന്ന അവശിഷ്ടങ്ങളെല്ലാം തന്നെ സുരക്ഷിതമായി എയർഫോഴ്സ് ബേസിലേക്ക് കൊണ്ടുപോകുന്നതാണ് നടപടി. ജനങ്ങളെ തെറ്റായ വിവരങ്ങൾ നിന്നു സംരക്ഷിക്കാൻ സേന തന്നെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടുന്നതാണ്. പൈലറ്റ് മരണപ്പെടുകയോ പരിക്ക് പറ്റുകയോ ചെയ്താൽ കുടുംബത്തെ ആദ്യം അറിയിച്ച ശേഷം മാത്രമേ വാർത്ത പുറത്തു വരൂ.

അപകടത്തിൽ പൈലറ്റ് മരണപ്പെട്ടാൽ കുടുംബത്തിന് ആവശ്യമായ സഹായങ്ങളും അത് പോലെ തന്നെ വെൽഫയർ സ്കീം വഴി കുടുംബാംഗങ്ങൾക്ക് എല്ലാ വിധ സഹായങ്ങളും ഉറപ്പാക്കുകയും ചെയ്യും.ഇന്ത്യൻ വ്യോമസേനയുടെ സ്വപ്നവും അഭിമാനവുമായ HAL Tejas (തേജസ്) രാജ്യത്തെ തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച അത്യാധുനിക ലൈറ്റ് കൊമ്പാറ്റ് എയർക്രാഫ്റ്റ് (LCA) ആണ്. വർഷങ്ങളായി ഇന്ത്യയുടെ പ്രതിരോധ രംഗത്ത് വിദേശ ആശ്രയം കുറച്ച് സ്വയംപര്യാപ്തത നേടാൻ സഹായിച്ച ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ് തേജസ്.

Tejas Fighter Jet Crash After Effects Procedures

തേജസിനായി ശ്രീലങ്ക, മലേഷ്യ, ഈജിപ്ത്, അർജന്റീന തുടങ്ങി നിരവധി രാജ്യങ്ങൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവ്, മികച്ച പെർഫോമൻസ് എന്നിവയൊക്കെയാണ് തേജസിൻ്റെ കയറ്റുമതി സാധ്യതകൾ ഉയർത്തുന്ന പ്രത്യേകതകൾ. സത്യത്തിൽ മിഗ്-29 ജെറ്റിന് പകരക്കാരനാകാൻ വരെ പ്രാപ്തിയുളളതാണ്. ഭാവിയിൽ Mk1A, Mk2, Naval Tejas എന്നിവയെത്തുമ്പോൾ, ഇന്ത്യയുടെ വ്യോമശക്തി കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, November 21, 2025, 19:22 [IST]
English summary
Tejas fighter jet crash after effects procedures explained in malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X