ഒരു എപ്പിസോഡിന് 6 ലക്ഷം വാങ്ങുന്ന സുന്ദരി! കരൺ കുന്ദ്രയുടെ കാമുകി വന്നിറങ്ങിയ ആഡംബര കാർ കണ്ടോ

ഹിന്ദി സീരിയലുകൾക്ക് എപ്പോഴും ആരാധകരുണ്ട്, വെറും വിനോദത്തിന് മാത്രമല്ല പലപ്പോഴും ഭാഷ പഠിക്കാനും ഇതൊക്കെ സഹായിക്കാറുണ്ട് എന്നതാണ് ഗുണം. പേടിപ്പെടുത്തുന്നതാണെങ്കിലും ചെറുപ്പക്കാരുടെ പ്രിയപ്പെട്ട സീരിയലാണ് നാഗിൻ. 2015 മുതൽ തുടങ്ങിയ സീരിയലിൻ്റെ ആറാമത്തെ സീസൺ ആണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഹിന്ദി ടെലിവിഷനിലും മറാത്തി സിനിമകളിലും നിറഞ്ഞു നിൽക്കുന്നത താരമാണ് തേജസ്വി പ്രകാശ് വയങ്കങ്കർ. നാഗിൻ 6 എന്ന സീരിയലിൽ താരം മൂന്ന് കഥാപാത്രങ്ങളാണ് അവതരിപ്പിക്കുന്നത്. താരത്തിൻ്റെ പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരം തൻ്റെ ആഡംബര എസ്‌യുവിയിൽ വന്നിറങ്ങുന്നത് ആണ് വീഡിയോയിൽ.

താരത്തിൻ്റെ പക്കലിരിക്കുന്നത് പഴയ മോഡൽ Q7 ആണ്.ഔഡി തങ്ങളുടെ പുതിയ മോഡൽ അവതരിപ്പിച്ചിരുന്നു. താരത്തിൻ്റെ പക്കലുളള മോഡലുമായി താരതമ്യം ചെയ്താൽ പുത്തൻ എസ്‌യുവിയിൽ റീഡിസൈൻ ചെയ്‌ത മുൻവശമായിരിക്കും ഏറ്റവും ശ്രദ്ധേയം. നിലവിലെ മോഡലിലെ തിരശ്ചീന സ്ലാറ്റുകൾക്ക് പകരമായി ഒക്ടഗണൽ ഫ്രണ്ട് ഗ്രില്ലാണ് പ്രധാന ആകർഷണം. ഗ്രില്ലിലെ പുതിയതും വലുതുമായ മെഷിന് സാറ്റിൻ സിൽവർ ഫിനിഷ് കമ്പനി കൊടുത്തിരിക്കുന്നത് പ്രീമിയംനെസ് ഉയർത്താൻ സഹായിച്ചിട്ടുണ്ട്.

Tejasswi Prakash spotted in audi q7

പുതിയ ലോവർ സെൻട്രൽ എയർ ഇൻടേക്കും സൈഡ് എയർ കർട്ടനുകളും സഹിതം മുന്നിലേയും പിന്നിലേയും ബമ്പറുകളും കമ്പനി പരിഷ്‌ക്കരിച്ചിരിച്ചിട്ടുണ്ട്. വശക്കാഴ്ച്ചയിൽ പുതിയ അലോയ് വീൽ ഡിസൈനായിരിക്കും മുന്നിട്ട് നിൽക്കുക. സഖീർ ഗോൾഡ്, വൈറ്റോമോ ബ്ലൂ, മൈത്തോസ് ബ്ലാക്ക്, സമുറായി ഗ്രേ, ഗ്ലേസിയർ വൈറ്റ് എന്നിവയുൾപ്പെടെ അഞ്ച് കളർ ഓപ്ഷനുകളോടെയാണ് 2025 ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റ് വാഗ്ദാനം ചെയ്യുക. അലുമിനിയം റൂഫ് റെയിലുകൾ, പാർക്ക് അസിസ്റ്റും കോൺട്രാസ്റ്റ് സ്റ്റിച്ചിംഗുമുള്ള റിയർവ്യൂ ക്യാമറ എന്നിവയാണ് ലക്ഷ്വറി എസ്‌യുവിയുടെ മറ്റ് സവിശേഷതകൾ.

ക്യാബിൻ ലേഔട്ട് മാറ്റമില്ലാതെ തുടരുന്നുണ്ട് എങ്കിലും സെഡാർ ബ്രൗൺ, സൈഗ ബീജ് ഇന്റീരിയർ കളർ ഓപ്ഷനുകൾ ഉപയോഗിച്ച് പുതുമ കൊണ്ടുവരും. അതോടൊപ്പം തന്നെ ആമസോൺ മ്യൂസിക്, സ്‌പോട്ടിഫൈ തുടങ്ങിയ തേർഡ്-പാർട്ടി ആപ്പുകളെ പിന്തുണയ്‌ക്കുന്ന അപ്‌ഡേറ്റ് ചെയ്‌ത ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും പുതിയ Q7 -ൽ ലഭിച്ചിട്ടുണ്ട്.

Tejasswi Prakash spotted in audi q7

വെർച്വൽ കോക്ക്പിറ്റ് ഇൻസ്ട്രുമെൻ്റ് കൺസോളിൽ ADAS സ്യൂട്ടിൻ്റെ ഭാഗമായുള്ള മാറ്റങ്ങളുമുണ്ട്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, 19-സ്പീക്കർ ബാംഗ് ആൻഡ് ഒലുഫ്‌സെൻ സൗണ്ട് സിസ്റ്റം, കിക്ക് സെൻസറുള്ള പവർഡ് ടെയിൽഗേറ്റ്, ഇലക്‌ട്രോണിക് ഫോൾഡിംഗ് തേർഡ് റോ സീറ്റുകൾ, എയർ ക്വാളിറ്റി കൺട്രോൾ എന്നിവ പോലുള്ള കിടിലൻ ഫീച്ചറുകളും എസ്‌യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സുരക്ഷയുടെ കാര്യത്തിൽ പുതിയ Q7 ഫെയ്‌സ്‌ലിഫ്റ്റിൽ എട്ട് എയർബാഗുകൾ, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, ഇബിഡി ഉള്ള എബിഎസ് എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. 3.0 ലിറ്റർ V6 ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പുതിയ Q7 എസ്‌യുവിയുടെ ഹൃദയം. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന എഞ്ചിന് 335 bhp പവറിൽ പരമാവധി 500 Nm torque വരെ നൽകാനാവും.

Tejasswi Prakash spotted in audi q7

മെച്ചപ്പെട്ട കാര്യക്ഷമതയ്ക്കായി 48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി പെട്രോൾ എഞ്ചിൻ ജോടിയാക്കിയിട്ടുമുണ്ട്. പെർഫോമൻസിലേക്ക് നോക്കിയാൽ 5.6 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​kmph വരെ വേഗത കൈവരിക്കാനും പരമാവധി 250 കി.മീ. വേഗത കൈവരിക്കാനും വണ്ടിക്കാവും. വാഹനത്തിൻ്റെ വിലയിലേക്ക് വരികയാണെങ്കിൽ രണ്ട് വേരിയൻ്റിലാണ് ലഭ്യമാകുക. പ്രീമിയം പ്ലസ് എന്ന വേരിയൻ്റിന് 88.66 ലക്ഷവും ടെക്നോളജി എന്ന വേരിയൻ്റിന് 97.81 ലക്ഷവുമാണ്.എക്സ്ഷോറൂം വിലയാണ് പറഞ്ഞിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, June 5, 2025, 10:57 [IST]
English summary
Tejasswi prakash spotted in audi q7 with stunning look video goes viral
കൂടുതല്‍... #auto news #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X