സിനിമ നടനല്ല, ഫെറാറിയില്‍ ചാരിനില്‍ക്കുന്നത് എംഎല്‍എയാണ്! ഗരാജിലുള്ള മറ്റ് കാറുകള്‍ കണ്ടാല്‍ വാപൊളിക്കും

സാമൂഹിക സേവകരാണ് രാഷ്ട്രീയക്കാരെങ്കിലും രാഷ്ട്രീയം ഒരു തൊഴിലായി സ്വീകരിച്ചവരായിരുന്നു പണ്ട് കൂടുതലും. എന്നാല്‍ ഇന്ന് കഥ മാറി. പത്താം ക്ലാസും ഗുസ്തിയുള്ളവര്‍ക്ക് പകരം ഉയര്‍ന്ന ബിരുദമുള്ള യുവാക്കളാണ് ആധുനിക കാലത്ത് രാഷ്ട്രനിര്‍മാണത്തിനിറങ്ങുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമെ വരുമാനമാര്‍ഗമായി പല ബിസിനസുകളും കൈകാര്യം ചെയ്യുന്നവരുടെ എണ്ണവും ഇന്ന് വളരെ കൂടുതലാണ്.

അതുകൊണ്ടുതന്നെ ലക്ഷറി ലൈഫ്‌സ്‌റ്റൈല്‍ മുന്നോട്ട് കൊണ്ടുപോകുന്ന ചിലരെയും അക്കൂട്ടത്തില്‍ കാണാം. അവരില്‍ പലര്‍ക്കും വില കൂടിയ കാറുകളും സ്വന്തമായുണ്ട്. ഇന്ത്യയില്‍ ശ്രദ്ധേയമായ കാര്‍ ശേഖരമുള്ള യുവ രാഷ്ട്രീയക്കാരില്‍ ഒരാളാണ് രോഹിത് മൈനപ്പള്ളി. തെലങ്കാനയിലെ മേദക് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് രോഹിത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എമാരില്‍ ഒരാളായ രോഹിത്തിന്റെ ഗരാജിലെ കിടിലന്‍ കാറുകളെ കുറിച്ചുള്ള ഒരു വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അത് വിശദമായി നോക്കാം.

rohit mynapally car collection

ഫെറാറി 488 സ്‌പൈഡര്‍: ഇന്ത്യയില്‍ സൂപ്പര്‍ കാര്‍ ഉടമയായ വിരലില്‍ എണ്ണാവുന്ന രാഷ്ട്രീയക്കാരില്‍ ഒന്നാണ് രോഹിത്. ഫെറാറിയുടെ പോപ്പുലറായ റെഡ് ഷെയ്ഡിലുള്ള കാറാണ് എംഎല്‍എയുടെ കൈവശമുള്ളത്. 661 bhp പവറും 760 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 3.9 ലിറ്റര്‍ V8 എഞ്ചിന്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്നു. ഏകദേശം 4.4 കോടി രൂപ എക്‌സ്‌ഷോറൂം വില വന്ന ഈ ഫെറാറി മോഡലാണ് രോഹിത്തിന്റെ ഗരാജിലെ ഏറ്റവും വിലപിടിപ്പുള്ള മോഡല്‍.

മെര്‍സിഡീസ് മെയ്ബാക്ക് S 560: ജര്‍മന്‍ ആഡംബര ബ്രാന്‍ഡില്‍ നിന്നുള്ള മെയ്ബാക്ക് S560 ആഡംബര സെഡാന്‍ മുന്‍ തലമുറ W222 മോഡലാണ് രോഹിത്തിന്റെ കൈവശമുള്ളത്. ഡോക്ടര്‍ കൂടിയായ രോഹിത്ത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ കാര്‍ സ്വന്തമാക്കിയത്. ബ്ലാക്ക് കളറിലുള്ള കാറാണ് ഇദ്ദേഹത്തിനുള്ളത്.

rohit mynapally car collection

469 bhp പവറും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ V8 ബൈടര്‍ബോ എഞ്ചിനാണ് ഈ മെര്‍സിഡീസ് മോഡലിന്റെ ഹൃദയം. സുഖകരമായ യാത്രക്കായി നിരവധി ലക്ഷ്വറി ഫീച്ചറുകളും ഈ കാറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 2.5 കോടി രൂപയാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില.

ഹമ്മര്‍ H2: രോഹിത്തിന്റെ അടുത്ത കാറായി വീഡിയോയില്‍ പരിചയപ്പെടുത്തുന്നത് ഹമ്മര്‍ H2 ആണ്. ഈ അമേരിക്കന്‍ എസ്‌യുവി ഇന്ത്യയില്‍ ഔദ്യോഗികമായി വില്‍പ്പനക്കെത്തിയിട്ടില്ല. എന്നിരുന്നാലും ഇത് ഇന്ത്യയിലെത്തിച്ച് ഉപയോഗിക്കുന്നവര്‍ ഒത്തിരിയുണ്ട്. രോഹിത്തിന് കറുപ്പ് കളറിനോടുള്ള ഇഷ്ടം പ്രകടമാക്കി ഹമ്മറും ബ്ലാക്ക് കളറിലാണ് ഫനിഷ് ചെയ്തിരിക്കുന്നത്. 3.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഏകദേശം 80 ലക്ഷം രൂപയാണ് ഇതിന്റെ വില വരുന്നത്.

rohit mynapally car collection

മെര്‍സിഡീസ് G63 AMG: സെലിബ്രിറ്റികളുടെ ഇഷ്ടവാഹനമായ മെര്‍സിഡീസ് ബെന്‍സ് G63 AMG-യുടെ മുന്‍തലമുറ പതിപ്പും ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. 544 bhp പവറും 760 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 5.5 ലിറ്റര്‍ V8 ബൈ-ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. രണ്ട് കോടി രൂപയില്‍ താഴെയായിരുന്നു ഈ എസ്‌യുവിയുടെ വില.

ടൊയോട്ട വെല്‍ഫയര്‍: യാത്രാസുഖത്തിന് പേരുകേട്ട ടൊയോട്ട മോഡലുകളില്‍ ഒന്നാണ് വെല്‍ഫെയര്‍. ഈ കാറും സെലിബ്രിറ്റികള്‍ക്ക് വളരെ ഇഷ്ടമാണ്. കഴിഞ്ഞ വര്‍ഷം ഈ കാര്‍ ഇന്ത്യയില്‍ മുഖംമിനുക്കി എത്തിയിരുന്നു. രാഷ്ട്രീയക്കാരുടെയും സിനിമാക്കാരുടെയും പ്രിയപ്പെട്ട എക്‌സിക്യൂട്ടീവ് എംപിവിയും രോഹിത്തിന്റെ ഗരാജിന്റെ ഗമ കൂട്ടുന്നു. സ്‌ട്രോംഗ് ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 2.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന്റെ കരുത്ത്. ഒരു കോടിയിലധികം രൂപയാണ് ഈ ടൊയോട്ട കാര്‍ സ്വന്തമാക്കാനായി മുടക്കേണ്ടത്.

rohit mynapally car collection

മെര്‍സിഡീസ് GL 350 CDI: കോണ്‍ഗ്രസ് എംഎല്‍എയുടെ കാര്‍ ശേഖരത്തിലുള്ള മറ്റൊരു മെര്‍സിഡീസ് മോഡലാണ് GL 350 CDI. 258 bhp പവറും 619 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാര്‍ ശേഷിയുള്ള 3.0 ലിറ്റര്‍ V6 ടര്‍ബോ-ഡീസല്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ജര്‍മന്‍ ആഡംബര ബ്രാന്‍ഡില്‍ നിന്നുള്ള ഈ എസ്‌യുവിക്ക് ഏകദേശം 1 കോടി രൂപയാണ് വില വരുന്നത്.

GMC സിയറ: രോഹിത്തിന്റെ ഗരാജിലുള്ള മറ്റൊരു ശ്രദ്ധേയ വാഹനം ഒരു ലക്ഷ്വറി പിക്കപ്പ് ട്രക്കാണ്. ജിഎംസി സിയറ ഡെനാലി 2500 HD ഇദ്ദേഹം ഇറക്കുമതി ചെയ്തതാണോ എന്ന കാര്യം വ്യക്തമല്ല. 6.6 ലിറ്റര്‍ V8 ഡീസല്‍ എഞ്ചിനാണ് GMC സിയറ ഡെനാലിക്ക് കരുത്തേകുന്നത്. വാങ്ങിയതാണെങ്കിലും ഇറക്കുമതി ചെയ്തതാണെങ്കിലും അമേരിക്കയില്‍ നിന്നുള്ള ഈ വാഹനം സ്വന്തമാക്കാന്‍ രോഹിത്ത് ലക്ഷങ്ങള്‍ ഒരുപാട് മുടക്കിയിട്ടുണ്ടാകും.

rohit mynapally car collection

ഇതുവരെ പറഞ്ഞ വാഹനങ്ങള്‍ക്ക് പുറമെ ഫോര്‍ഡ് എന്‍ഡവര്‍, കിയ കാര്‍ണിവല്‍, പഴയ തലമുറ ഓഡി Q7, റേഞ്ച് റോവര്‍ വോഗ് തുടങ്ങിയ കാറുകളും രോഹിത്തിന്റെ ഉടമസ്ഥതയിലുണ്ട്. 26-കാരനായ രോഹിത്ത് മുന്‍ ബിആര്‍എസ് എംഎല്‍എയും നിലവില്‍ മല്‍കാജ്ഗിരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നിയമസഭ സമാജികനുമായ മൈനപ്പള്ളി ഹനുമന്ത് റാവുവിന്റെ മകനാണ്. തെലുങ്കാന തലസ്ഥാനമായ ഹൈദരാബാദില്‍ വലിയ സ്വാധീനമുള്ള കുടുംബമാണ് രോഹിത്തിന്‍േറത്.

More from DriveSpark

Article Published On: Friday, March 15, 2024, 16:44 [IST]
English summary
Telangana mla rohit mynapally car collection from maybach s560 to gmc sierra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X