സാരിയുടുത്ത് സ്‌റ്റൈലായി ബെക്ക് ഓടിക്കാന്‍ പറ്റില്ലെന്നാരാ പറഞ്ഞേ! ഈ വീഡിയോ കണ്ട് തീരുമാനിക്കാം
ഇന്നത്തെ 5G യുഗത്തില്‍ സോഷ്യല്‍ മീഡിയ ഓരോരുത്തരിലും ചെലുത്തുന്ന സ്വാധീനം നമ്മള്‍ ഓരോ ദിവസവും കണ്ട് അനുഭവിക്കുകയാണ്. കുഞ്ഞ് കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയയും ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത സംഗതികളില്‍ ഒന്നായി മാറിയിരിക്കുകയാണ്. കോവിഡ് കാലത്തെ അടച്ച് പൂട്ടലാണ് ഇതിന് വലിയൊരു പരിധി വരെ കാരണമായതെന്ന് നമുക്ക് പറയാം.
അക്കാലത്ത് ആളുകള്‍ക്ക് സമയം കളയാനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്ന് മൊബൈല്‍ ഫോണില്‍ കുത്തിക്കൊണ്ടിരിക്കല്‍ തന്നെയായിരുന്നു. അതിനാല്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇന്‍സ്റ്റഗ്രാം റീല്‍സും യൂട്യൂബ് ഷോര്‍ട്‌സുമെല്ലാം സ്ഥിരമായി കാണാന്‍ തുടങ്ങി. കോവിഡ് കാലത്ത് ഉയര്‍ന്നുവന്ന യൂട്യൂബേര്‍സിന്റെയും ഇന്‍ഫ്‌ലുവന്‍സേഴ്‌സിന്റെയും എണ്ണം വളരെ കൂടുതലാണ്. കൂടുതല്‍ ഫോളോവേഴ്‌സിനെയും സബ്‌സ്‌ക്രൈബേഴ്‌സിനെയും ലഭിക്കാനായി വ്യത്യസ്തമായ കണ്ടന്റുകള്‍ സൃഷ്ടിക്കാനായി പരക്കം പായുകയാണ് അവര്‍ ഇന്ന്.

നൂതനവും വ്യത്യസ്തവുമായ ആശയങ്ങളുള്ള വീഡിയോകള്‍ക്കാണ് ഇന്ന് ഡിമാന്‍ഡ്. യുവാക്കളുടെ വിഹാരകേന്ദ്രമായ ഇന്‍സ്റ്റഗ്രാമില്‍ ജനപ്രിയരായി നിലനില്‍ക്കാന്‍ വറൈറ്റി കണ്ടന്റുകള്‍ പങ്കുവെക്കേണ്ടത് അത്യാവശ്യമാണ്. അതിനായി ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ആരും പരീക്ഷിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ വരെ ചെയ്യും. അങ്ങനെ തന്റെ വീഡിയോക്ക് റീച്ച് കൂട്ടാനും വരുമാനം നേടാനുമാണ് ഇന്‍ഫ്‌ലുവന്‍സേഴ്‌സിന്റെ ശ്രമം. മാത്രമല്ല തങ്ങളുടെ ജീവിത പരിസരത്ത് നിന്നുള്ള വ്യത്യസ്തങ്ങളായ വീഡിയോസും പങ്കുവെക്കാന്‍ ശ്രമിക്കും.
മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്ന ഒത്തിരി സ്ത്രീകളെ നാം കണ്ടിട്ടുണ്ടാകും. എന്നാല്‍ അവരില്‍ ഭൂരിഭാഗവും ജീന്‍സും ടോപ്പുമോ അല്ലെങ്കില്‍ ചുരിദാരോ ആയിരിക്കും ധരിച്ചിരിക്കുക. പ്രോ റൈഡര്‍മാര്‍ റൈഡിംഗ് ഗിയര്‍ എല്ലാം ധരിച്ച് സെറ്റപ്പിലായിരിക്കും സവാരി നടത്തുക. എന്നാല്‍ ഇന്നും പലര്‍ക്കും ഒരു സ്ത്രീ സാരിയുടുത്ത് ബൈക്ക് ഓടിക്കുന്നത് സങ്കല്‍പ്പിക്കാന്‍ സാധിക്കില്ല. നെറ്റിസണ്‍സിനെ അമ്പരപ്പിച്ച് കൊണ്ട് തെലങ്കാന സ്വദേശിനി ഇളംനീല സാരിയില്‍ യമഹ MT-15 സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്ക് ഓടിക്കുന്ന വീഡിയോ ആണിപ്പോള്‍ വൈറല്‍.

ജെട്ടി ബൈക്കര്‍ ഗേള്‍സിന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മെയ് അഞ്ചിന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 40 ലക്ഷം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. ഏകദേശം 3.5 ലക്ഷം പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാനായി സാരിയുടുത്ത് ബൈക്ക് ഓടിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ മുഖം വ്യക്തമായി കാണുന്നതിന് വേണ്ടി ഹെല്‍മെറ്റ് ധരിക്കുന്നത് കുറവാണ്.
എന്നാല്‍ തെലങ്കാനയില്‍ നിന്നുളള ഈ പെണ്‍കുട്ടി വീഡിയോയുടെ തുടക്കം മുതലേ ഹെല്‍മെറ്റ് ധരിച്ച് ട്രാഫിക് നിയമം പാലിച്ച് കൊണ്ട് കൂടിയാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചത്. ഹെല്‍മറ്റ് ധരിച്ച് യുവതി യമഹ MT-15 ബൈക്കില്‍ സിഗ്‌നലില്‍ നില്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണാന്‍ സാധിക്കുക. ബൈക്ക് ഓടിക്കുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് വളരെ കൂടുതലാണെങ്കിലും ആ കാഴ്ച ഇന്നും പലരും അത്ഭുതത്തോടെ നോക്കും. അതുതന്നെ ഇവിടെയും സംഭവിച്ചു.

MT-15 ബൈക്കുമായി സാരിയുടുത്ത യുവതി സിഗ്‌നലില്‍ നില്‍ക്കുന്നത് കണ്ട് ചുറ്റുമുള്ള ചിലര്‍ അമ്പരപ്പോടെ നോക്കുന്നത് വീഡിയോയില്‍ കാണാം. സിഗ്‌നലില്‍ പച്ച ലൈറ്റ് മിന്നിയതോടെ യുവതി ബൈക്ക് അവിടുന്ന് ഓടിച്ച് പോയി. ചില സ്ഥലങ്ങളില്‍ യുവതി റിലാക്‌സ് ചെയ്യാനായി ഒറ്റക്കൈ കൊണ്ട് വാഹനമോടിക്കുന്നത് വീഡിയോയില്‍ കാണാം. ഈ സ്ത്രീയുടെ ബൈക്കിന് സമീപത്തെ ബൈക്കില്‍ സഞ്ചരിച്ചിരുന്നവരാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
യുവതിയുടെ പരിചയക്കാര്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് തോന്നുന്നത്. സംഭവം വറൈറ്റിയാണെങ്കിലും സാരിയുടുത്ത് സ്‌കൂട്ടര്‍ ഓടിക്കുന്നത് പോലെ അത്ര എളുപ്പവും സുരക്ഷിതവുമല്ല സാരിയുടുത്ത് ബൈക്ക് ഓടിക്കുന്നത്. ബൈക്ക് ഓടിക്കുമ്പോള്‍ കാറ്റില്‍ സാരിത്തുമ്പ് ചെയിനിലോ കറങ്ങുന്ന വീലിലോ കുടുങ്ങിയാല്‍ പ്രശ്‌നമാകുമെന്ന് പറയേണ്ടതില്ലെല്ലോ. അത്തരം അപകടങ്ങള്‍ മരണത്തിലേക്ക് വരെ നയിച്ചേക്കാം.

അതുകൊണ്ട് സാരിയുടുത്ത് ബൈക്ക് ഓടിക്കുമ്പോള്‍ അധിക ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. മറ്റൊരു കാര്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ കണ്ടന്റ് സൃഷ്ടിക്കാന്‍ വേണ്ടി വേണ്ടത്ര പരിചയമില്ലെങ്കില്‍ സാരിയുടുത്ത് ബൈക്ക് ഓടിക്കാനൊന്നും ശ്രമിക്കാതിരിക്കുക. ഇവിടെ തെലങ്കാന സ്വദേശിനി ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നുവെന്നത് അഭിനന്ദനാര്‍ഹമാണ്.


Click it and Unblock the Notifications








