നടിയാണ് പക്ഷേ സിനിമയിലല്ല, കോടിയിലധികം വാര്‍ഷിക വരുമാനമുള്ള സുന്ദരി ലക്ഷങ്ങള്‍ പൊടിച്ച് കാര്‍ വാങ്ങി

ഹിന്ദി സീരിയല്‍ അഭിനേതാക്കള്‍ ഇപ്പോള്‍ പുത്തന്‍ കാറുകള്‍ വാങ്ങുന്ന തിരക്കിലാണെന്നാണ് തോന്നുന്നത്. കഴിഞ്ഞ ദിവസമാണ് നടി ദിഷ പാര്‍മറും ഭര്‍ത്താവ് രാഹുൽ വൈദ്യയും ചേര്‍ന്ന് പുത്തന്‍ റേഞ്ച് റോവര്‍ LWB പതിപ്പ് വാങ്ങിയത്. സീ ടിവിയില്‍ ഏകതാ കപൂറിന്റെ 'കുണ്ഡലി ഭാഗ്യ' എന്ന സീരിയലിലൂടെ പ്രശസ്തയായ നടിയാണ് അദ്രിജ റോയ്. പ്രൊഫഷണല്‍ രംഗത്ത് അനുദിനം പുതിയ നാഴികക്കല്ലുകള്‍ നേടിക്കൊണ്ടിരിക്കുന്ന നടി തന്റെ വ്യക്തിജീവിതത്തിലെ ദീര്‍ഘകാല സ്വപ്‌നം സാക്ഷാത്കരിച്ചു. സ്വന്തമായി ഒരു കാര്‍ വാങ്ങണമെന്ന ഏറെ നാളത്തെ ആഗ്രഹം നടി പൂര്‍ത്തീകരിച്ചു. താരം സ്വന്തമാക്കിയ കാറിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.

2016-ല്‍ ബംഗാളി സീരീസുകളിലൂടെ ടെലിവിഷന്‍ അരങ്ങേറ്റം കുറിച്ച അദ്രിജ 2023-ല്‍ 'ദുര്‍ഗ ഔര്‍ ചാരു' എന്ന സീരിയലിലൂടെയാണ് ഹിന്ദി മിനി സ്‌ക്രീനിലേക്ക് കലെടുത്ത് വെച്ചത്. ഈ സീരിയലില്‍ റാച്ചി ശര്‍മ്മയ്ക്കൊപ്പം നായികയായി. ഷോ അത്ര മികച്ച പ്രകടനം കാഴ്ചവെക്കാതെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ നിര്‍ത്തി. തൊട്ടുപിന്നാലെ സായ് കേതന്‍ റാവുവിനൊപ്പം സ്റ്റാര്‍ പ്ലസിലെ 'ഇംലി' എന്ന സീരിയലില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം അദ്രിജയെ തേടിയെത്തി. അത് വലിയ ബ്രേക്കായി.

adrija roy bmw x1

ഇപ്പോള്‍ സീ ടീവിയിലെ കുണ്ഡലി ഭാഗ്യ എന്ന സീരിയലില്‍ ഡോ. പല്‍കി ഖുരാന എന്ന കഥാപാത്രത്തിലൂടെ ഹിന്ദി ടിവി പ്രേക്ഷകരുടെ മനംകവര്‍ന്നു. ഒരാഴ്ച മുമ്പാണ് അദ്രിജ പുതിയ ബിഎംഡബ്ല്യു X1 വാങ്ങിയത്. പുത്തന്‍ കാറിനൊപ്പം പകര്‍ത്തിയ ചിത്രങ്ങള്‍ നടി തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. താന്‍ എപ്പോഴും ഒരു ആഡംബര കാര്‍ വാങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെന്നും മാതാപിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സ്‌നേഹമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് നടി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ടിവി സീരിയലുകളെ കൂടാതെ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചും നടി പണം സമ്പാദിക്കുന്നുണ്ട്. അദ്രിജ റോയ് ഒരു സീരിയല്‍ എപ്പിസോഡിന് 30000 മുതല്‍ 40000 രൂപ വരെ പ്രതിഫലം വാങ്ങുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവര്‍ക്ക് 1 കോടി രൂപ വാര്‍ഷിക വരുമാനമുള്ളതായാണ് സൂചന. പുത്തന്‍ ബിഎംഡബ്ല്യു കൂടാതെ ഒരു ഹ്യുണ്ടായി വെര്‍ണ കാറും അദ്രിജയുടെ പക്കലുണ്ട്.

adrija roy bmw x1

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു മൂന്നാം തലമുറ X1 എസ്‌യുവി കഴിഞ്ഞ വര്‍ഷം മെയിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 49.50 ലക്ഷം മുതല്‍ 52.50 ലക്ഷം രൂപ വരെയാണ് ഈ കാറിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. മുന്‍ തലമുറ പതിപ്പുകളില്‍ എന്ന പോലെ ബിഎംഡബ്ല്യു X1 എസ്‌യുവി പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ഓഫര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഓള്‍-വീല്‍ ഡ്രൈവ് ഇല്ലെന്നതാണ് മാറ്റം.

മെര്‍സിഡീസ് ബെന്‍സ് GLA എസ്‌യുവിയുടെ എതിരാളി sDrive 18i M സ്‌പോര്‍ട്, sDrive 18d M സ്‌പോര്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു. 134 bhp പവറും 230 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ ആണ് sDrive 18i M സ്പോര്‍ട്ടിന് കരുത്ത് പകരുന്നത്. ഡീസല്‍ എഞ്ചിനാകട്ടെ 147 bhp പവറും 360 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

adrija roy bmw x1

ഈ രണ്ട് എഞ്ചിനുകളും 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനുമായി ഇണചേര്‍ന്ന് ഫ്രണ്ട് വീലുകളിലേക്ക് പവര്‍ അയയ്ക്കുന്നു. എസ്‌യുവിയുടെ പെട്രോള്‍ പതിപ്പ് വെറും 9.2 സെക്കന്‍ഡില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മറിച്ച് ഡീസല്‍ പതിപ്പിന് ഈ വേഗത കൈവരിക്കാന്‍ വെറും 8.9 സെക്കന്‍ഡ് സമയം മാത്രം മതി. എസ്‌യുവിയുടെ പെട്രോള്‍ പതിപ്പ് ലിറ്ററിന് 16.3 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ബിഎംഡബ്ല്യു പറയുന്നത്.

ഡീസല്‍ പതിപ്പ് ARAI സാക്ഷ്യപ്പെടുത്തിയ 20.37 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുവെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. പുതിയ തലമുറ ബിഎംഡബ്ല്യു X1 എസ്‌യുവിയുടെ അകത്ത് ഡാഷ്ബോര്‍ഡില്‍ സിംഗിള്‍-പീസ് കര്‍വ് ഡിസ്പ്ലേയും വലതുവശത്ത് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇടതുവശത്ത് 14.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും സജ്ജീകരിച്ചിരിക്കുന്നു.

കൂടാതെ, ആക്ടീവ് ഫ്രണ്ട് സീറ്റുകള്‍, ഹര്‍മന്‍-കാര്‍ഡന്‍ 12-സ്പീക്കര്‍ ഓഡിയോ സിസ്റ്റം, പാര്‍ക്കിംഗ് അസിസ്റ്റന്റ്, വലിയ പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയയടക്കം നിരവധി ഫീച്ചറുകളും ഈ കാറിന് ലഭിക്കുന്നു. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, കണക്റ്റഡ് കാര്‍ ടെക്, ADAS ഫീച്ചറുകള്‍, അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഓട്ടോമാറ്റിക് ടെയില്‍ഗേറ്റ് ഓപ്പറേഷന്‍, പാര്‍ക്കിംഗ് അസിസ്റ്റ് ഫീച്ചര്‍ എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട നിര തന്നെ എസ്‌യുവിയില്‍ കാണാം.

More from DriveSpark

Article Published On: Wednesday, August 7, 2024, 11:14 [IST]
English summary
Television actress adrija roy buys new bmw x1 worth rs 65 lakh all details here
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X