സേഫ്റ്റി മുഖ്യമെന്ന് സെലിബ്രിറ്റികളും! ടാറ്റയുടെ '5 സ്റ്റാർ' എസ്‌യുവി സ്വന്തമാക്കിയ നടനെ മനസ്സിലായോ?

ഇന്നത്തെ കാലത്ത് സെലിബ്രിറ്റികള്‍ കാറുകള്‍ വാങ്ങുന്നത് അത്ര പുതുമ നിറഞ്ഞ കാര്യമല്ല. പല സെലിബ്രിറ്റികളും ഉടുപ്പ് മാറുംപോലെ വാഹനങ്ങള്‍ മാറ്റുന്നത് കാണാം. എന്നാല്‍ ഇന്ന് യുവതാരങ്ങളും സീരിയല്‍ താരങ്ങളും വരെ വാഹനങ്ങള്‍ വാങ്ങിക്കുട്ടുന്ന തിരക്കിലാണ്. ഇപ്പോള്‍ ബിഗ്‌ബോസ് താരവും ടോളിവുഡിലെ വളര്‍ന്ന് വരുന്ന യുവതാരവുമായ അമര്‍ദീപ് ഒരു പുത്തന്‍ കാര്‍ വാങ്ങിയിരിക്കുകയാണ്. അതിന്റെ വിശേഷങ്ങള്‍ വായിക്കാം.

തെലുഗു ബിഗ് ബോസിന്റെ ഏഴാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്ന നടന്‍ അമര്‍ദീപ് ഷോയില്‍ റണ്ണര്‍ അപ്പ് ആയി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2023 ഡിസംബറില്‍ നടന്ന ഫിനാലെക്ക് പിന്നാലെ ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോസിന് മുന്നില്‍ വെച്ച് അമര്‍ദീപിന്റെ കാര്‍ അക്രമികള്‍ നശിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഷോയില്‍ വിജയിയായ വ്യക്തിയുടെ ആരാധകരാണ് അന്ന് അമര്‍ദീപിന്റെ കാര്‍ നശിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

actor amardeep tata safari

എന്നാല്‍ ഇപ്പോള്‍ ഏതാനം മാസങ്ങള്‍ കഴിയുമ്പോള്‍ പുത്തന്‍ കാര്‍ തന്റെ ഗരാജില്‍ എത്തിച്ചിരിക്കുകയാണ് താരം. അമര്‍ദീപിനെ കുറിച്ച് പറയുമ്പോള്‍ തെലുഗു സിനിമ ലോകത്തിലെ വളര്‍ന്നുവരുന്ന നടനാണ് അമര്‍ദീപ്. അടുത്തകാലത്തായി പുറത്തിറങ്ങിയ രാജു കാരി കിഡ്നാപ്പ്, രവദം, അഭിലാഷ തുടങ്ങിയ ചിത്രങ്ങളിലൂടെ അമര്‍ദീപ് പ്രേക്ഷകപ്രീതി നേടിയിരുന്നു. അഭിനേത്രി കൂടിയായ തേജസ്വിനിയാണ് അമര്‍ദീപിന്റെ ഭാര്യ.

ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സിന്റെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയായ സഫാരിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. അമര്‍ദീപ് ഭാര്യ തേജസ്വിനിക്കൊപ്പം കാര്‍ ഷോറൂമിലെത്തി കേക്ക് മുറിച്ച് താന്‍ ബുക്ക് ചെയ്തിരുന്ന സഫാരി കാര്‍ ഡെലിവറി എടുത്തു. തേജസ്വിനി തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയില്‍ തേജസ്വിനി ഷോറൂമില്‍ നിന്ന് സഫാരി കാര്‍ ഓടിച്ച് പോകുന്നത് കാണാം.

actor amardeep tata safari

കറുത്ത നിറത്തിലുള്ള ടാറ്റ സഫാരി കാറാണ് അമര്‍ദീപ് തെരഞ്ഞെടുത്തിരിക്കുന്നത്. 16.19 ലക്ഷം മുതല്‍ 27.34 ലക്ഷം രൂപ ടാറ്റ സഫാരി എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്. എന്നാല്‍ നടന്‍ അമര്‍ദീപ് ടാറ്റ സഫാരിയുടെ ഏത് വേരിയന്റാണ് വാങ്ങിയതെന്ന് കൃത്യമായി ഞങ്ങള്‍ക്ക് അറിയില്ല. കണ്ടിട്ട് ഇതൊരു 7 സീറ്റര്‍ പതിപ്പാണെന്നാണ് തോന്നുന്നത്.

ഇന്ത്യക്കാര്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നാമമാണ് ടാറ്റ സഫാരി. 1998-ലാണ് ടാറ്റ മോട്ടോര്‍സ് ആദ്യത്തെ സഫാരി കാര്‍ പുറത്തിറക്കിയത്. വിപണിയില്‍ വമ്പന്‍ ഹിറ്റായ ടാറ്റ സഫാരി കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പനി നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം 2020-ല്‍ പുതിയ എസ്‌യുവി പുറത്തിറക്കിയപ്പോള്‍ അതിന് സര്‍പ്രൈസായി ടാറ്റ സഫാരി മോണിക്കര്‍ സമ്മാനിക്കുകയായിരുന്നു.

actor amardeep tata safari

ടാറ്റയുടെ ജനപ്രിയ എസ്‌യുവിയായ ഹാരിയറിന്റെ മൂന്നുവരി പതിപ്പാണ് സഫാരി. മികച്ച രൂപകല്‍പ്പനയും വിപുലമായ ഫീച്ചര്‍ ലിസ്റ്റും ഈ കാറിനുണ്ട്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാര്‍ മോഡലുകളില്‍ ഒന്ന് കൂടിയാണ് ടാറ്റ സഫാരി. കഴിഞ്ഞ വര്‍ഷം ഒത്തിരി അപ്‌ഡേറ്റുകളോടെ ടാറ്റ സഫാരിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയില്‍ എത്തിച്ചിരുന്നു. നടന്‍ അമര്‍ദീപും സഫാരി ഫെയ്‌സ്‌ലിഫ്റ്റാണ് സ്വന്തമാക്കിയിരിക്കുന്നത്.

അടുത്തിടെ ഇന്ത്യ അവതരിപ്പിച്ച കാര്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാമായ ഭാരത് NCAP-ല്‍ ടാറ്റ സഫാരിയും ഹാരിയറും 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റില്‍ പരീക്ഷിക്കപ്പെട്ട ആദ്യ കാറുകളായ ഹാരിയറും സഫാരിയും എ പ്ലസുമായാണ് തിരിച്ചിറങ്ങിയത്. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ടാറ്റ സഫാരിക്ക് കരുത്തേകുന്നത്. ഈ ഡീസല്‍ എഞ്ചിന്‍ 167.6 bhp പവറും 350 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ഇണചേര്‍ക്കുകയും ചെയ്യുന്നു. ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നിങ്ങനെ മൂന്ന് ഡ്രൈാ് മോഡുകളും കാറിന് ലഭിക്കുന്നു. പൊതുജനങ്ങള്‍ മാത്രമല്ല സെലിബ്രിറ്റികള്‍ വരെ ഇപ്പോള്‍ സേഫ്റ്റിക്ക് പ്രാധാന്യം നല്‍കുന്നുവെന്ന് നമുക്ക് ഈ സംഭവത്തില്‍ നിന്ന് മനസ്സിലാക്കാം. പലരും ലക്ഷങ്ങള്‍ വില മതിക്കുന്ന ആഡംബര കാറുകള്‍ക്ക് പിറകെ പോകുമ്പോള്‍ അമര്‍ദീപ് ഏറ്റവും സുരക്ഷിതമായ ടാറ്റയുടെ കാര്‍ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.

More from DriveSpark

Article Published On: Tuesday, May 14, 2024, 10:38 [IST]
English summary
Telugu actor amardeep bought new tata safari all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X