ഷൂട്ടിങ്ങ് സെറ്റിലേക്ക് എത്താൻ ഇനി 20 ലക്ഷത്തിൻ്റെ ഹയാബൂസ! ഹർഷയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ

തെലുങ്ക് സിനിമ താരങ്ങൾക്കിടയിൽ തൻ്റേതായ ഒരു ഇടം സൃഷ്ടിച്ച വ്യക്തിയാണ് ഹർഷ ചെമുഡു. വിവ ഹർഷ എന്നറിയപ്പെടുന്ന ഹർഷ ചെമുഡു തെലുങ്ക് സിനിമയിലെ സ്ഥിര സാന്നിധ്യമാണ്. യൂട്യൂബിൽ വൈറലായ വിവ എന്ന വെബ് സീരീസിലൂടെയാണ് അദ്ദേഹം തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്, അത കൊണ്ട് തന്നെ വിവ ഹർഷ എന്നാണ് താരം അറിയപ്പെടുന്നത്. ഏതൊരു ചെറുപ്പക്കാരനെ പോലെ തന്നെ ഇദ്ദേഹത്തിനും വാഹനങ്ങളോടുളള കമ്പത്തിൽ ഒട്ടും കുറവില്ല. താരം ഇപ്പോൾ പുതിയ ഒരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. എല്ലാ യുവാക്കളുടേയും ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ട് ഈ ബൈക്കിന്. ഏത് വാഹനമാണെന്നറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ബൈക്കിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ 1998 ല്‍ ജര്‍മ്മനിയിലെ ഇന്റര്‍മോട്ട് ഷോയില്‍ വെച്ചാണ് ഹയാബൂസ ആദ്യമായി അവതരിപ്പിച്ചത്. 25 വർഷത്തിൻ്റെ ആനിവേഴ്സറി എഡീഷൻ പുറത്തിറക്കിയിരുന്നു സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ 80,000 രൂപ അധികം മുടക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് ആനിവേഴ്സറി സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. 16.90 ലക്ഷം രൂപയാണ് ഹയാബൂസ സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ എക്‌സ്‌ഷോറൂം വില.

harsha chemudu new Suzuki Hayabusa

ആനിവേഴ്‌സറി എഡിഷനില്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലിനെ അപേക്ഷിച്ച് ചില്ലറ കോസ്‌മെറ്റിക് അപ്ഗ്രേഡുകളും സുസുക്കി നല്‍കിയിട്ടുണ്ട്. ഓറഞ്ച്, ബ്ലാക്ക് ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീമിലാണ് സ്പെഷ്യല്‍ എഡിഷന്‍ മോട്ടോര്‍സൈക്കിള്‍ വരുന്നത്. സുസുക്കി ഹയാബൂസയുടെ 25-ാം ആനിവേഴ്‌സറി സെലിബ്രേഷന്‍ പതിപ്പില്‍ ആനോഡൈസ്ഡ് ഗോള്‍ഡന്‍ ഡ്രൈവ് ചെയിനും ഫ്രണ്ട് ഇന്നര്‍ ഡിസ്‌ക് റോട്ടറുകളും അവതരിപ്പിക്കുന്നു. 25-ാം വാര്‍ഷിക ലോഗോ മഫ്‌ലറില്‍ കൊത്തിവെച്ചിട്ടുണ്ട്.

ഫ്യുവല്‍ ടാങ്കില്‍ പുതിയ 3D സുസുക്കി എംബ്ലവും കാണാം. ഈ സെലിബ്രേറ്ററി പതിപ്പില്‍ സിംഗിള്‍-സീറ്റ് ടെയില്‍ കൗള്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. അതേസമയം, സ്പെഷ്യല്‍ എഡിഷന്‍ മോഡലിന് മെക്കാനിക്കല്‍ അപ്ഡേറ്റുകളൊന്നും ലഭിക്കുന്നില്ല. 9,700 rpmല്‍ 190 bhp പവറും 7,000 rpm-ല്‍ 142 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്ത അതേ 1,340 സിസി ഇന്‍-ലൈന്‍ ഫോര്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് ഡിഒഎച്ച്സി എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം.

എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. സുസുക്കി ഇന്റലിജന്റ് റൈഡ് സിസ്റ്റം (S.I.R.S.) സജ്ജീകരിച്ചിട്ടാണ് ഹയാബൂസ വരുന്നത്. ഇതില്‍ ഒരു ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റവും ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്ററും ഉള്‍പ്പെടുന്നു. 2016ല്‍ സുസുക്കി ഇന്ത്യയില്‍ ഹയബൂസയുടെ പ്രാദേശിക അസംബ്ലി ആരംഭിച്ചിരുന്നു. വമ്പന്‍ ഡിമാന്‍ഡ് കണക്കിലെടുത്ത് രണ്ടാം തലമുറ മോഡല്‍ ഇപ്പോഴും ഉല്‍പ്പാദനത്തില്‍ തുടരുന്ന അവസാന വിപണികളിലൊന്നാണ് ഇന്ത്യ.

ഇന്ത്യയില്‍ സുസുക്കിയുടെ മുന്‍നിര ഓഫറായ ഹയബൂസക്ക് നിലവില്‍ നേരിട്ടുള്ള എതിരാളികളില്ല. എങ്കിലും ഈ വില നിലവാരത്തില്‍ കവസാക്കി നിഞ്ച ZX-10R എതിരാളിയായി കണക്കാക്കപ്പെടുന്നവയാണ്. ഹർഷ ചെമുഡുവിൻ്റെ സമൂഹമാധ്യമത്തിലെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സത്യം പറഞ്ഞാൽ ഈ വിലയ്ക്ക് ഒരു എസ്‌യുവി സ്വന്തമാക്കാൻ സാധിക്കും.

harsha chemudu new Suzuki Hayabusa

സുസുക്കിയുടെ ചില ടൂവീലർ മോഡലുകൾക്ക് വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സുസുക്കി ബൈക്കുകൾ വാങ്ങാനെത്തുന്നവർക്ക് ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ഇൻസെൻ്റീവുകൾ, എക്സ്റ്റൻഡഡ് വാറണ്ടി ഓപ്ഷനുകളാണ് കമ്പനി നൽകുന്നത്. സുസുക്കി വി-സ്ട്രോം SX വാങ്ങാൻ എത്തുന്നവർക്ക് നിലവിൽ 6,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറിനൊപ്പം 10,000 രൂപ വരെ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്താം.

ഇതേ ഓഫർ ജിക്‌സർ, ജിക്‌സർ SF മോഡലുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കും ലഭ്യമാവും. കൂടാതെ ജിക്‌സർ 250, ജിക്‌സർ SF 250 എന്നിവയ്ക്ക് 20,000 രൂപ വരെ ക്യാഷ്ബാക്കിന് അർഹതയുണ്ട്. എല്ലാ മോട്ടോർസൈക്കിളുകളും 10 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയോടെയാണ് വരുന്നത്. നിലവിൽ ബ്രാൻഡിന്റെ നിരയിലെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ബൈക്കാണ് വി-സ്ട്രോം SX അഡ്വഞ്ചർ. ഇതിന് ഇന്ത്യയിൽ 2.11 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

harsha chemudu new Suzuki Hayabusa

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, December 12, 2024, 13:30 [IST]
English summary
Telugu actor harsha chemudu brings home new suzuki hayabusa video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X