ദക്ഷിണേന്ത്യയിലെ ഏറ്റവും ധനികനായ നടന്‍, 3500 കോടി ആസ്തി! ലൈസന്‍സ് പുതുക്കാനെത്തിയത് ലെക്‌സസില്‍

ബാഹുബലി, പുഷ്പ, സലാര്‍, കല്‍ക്കി എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൂടെ നിലവില്‍ ബോളിവുഡിന് ഒപ്പമോ അല്ലെങ്കില്‍ അതിനേക്കാള്‍ മുകളിലോ നില്‍ക്കുന്ന ഫിലിം ഇന്‍ഡസ്ട്രിയാണ് ടോളിവുഡ്. ഇന്നത്തെ തലമുറയില്‍ പ്രഭാസ്, അല്ലു അര്‍ജുന്‍, രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, മഹേഷ് ബാബു എന്ന് തുടങ്ങിയ താരങ്ങളെ മലയാളികള്‍ക്കടക്കം സുപരിചിതമാണ്. എന്നാല്‍ ഒരുകാലത്ത് ചിരഞ്ജീവിക്കൊപ്പം ടോളിവുഡ് ഭരിച്ചിരുന്ന നടനാണ് അക്കിനേനി നാഗാര്‍ജുന. 2K കിഡ്‌സിന് ചിലപ്പോള്‍ ഇദ്ദേഹത്തെ മനസ്സിലായിക്കൊള്ളണമെന്നില്ല. 'കിംഗ്' എന്ന് ആരാധകര്‍ വിളിക്കുന്ന നാഗാര്‍ജുന തെലുങ്കിലെ ഇതിഹാസ താരം അക്കിനേനി നാഗേശ്വര റാവുവിന്‍െ മകനാണ്. നാഗാര്‍ജുനയുടെ മക്കളായ നാഗചൈതന്യയും അക്കിനേനി അഖിലും തെലുങ്കിലെ പ്രമുഖരായ യുവതാരങ്ങളുമാണ്.

ഒരുകാലത്ത് മലയാളികള്‍ക്ക് പ്രിയങ്കരിയായിരുന്ന അമലയാണ് നാഗാര്‍ജുനയുടെ രണ്ടാമത്തെ ഭാര്യ. യുവതാരങ്ങളുടെ ഉയര്‍ച്ചക്കിടെ സമീപകാലത്തായി നാഗാര്‍ജുനയുടെ പ്രഭാവത്തിന് ചെറിയ മങ്ങലേറ്റെങ്കിലും സൂപ്പര്‍ സ്റ്റാര്‍ രജനിയുടെ 'കൂലി' എന്ന ചിത്രത്തിലൂടെ വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നാഗാര്‍ജുന. 65-ാം വയസ്സിലും മികച്ച കരിസ്മയും ഫിറ്റ്നസും കാത്തുസൂക്ഷിക്കുന്ന നാഗാര്‍ജുന പടത്തിലൂടെ ഞെട്ടിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

nagarjuna arrvies in lexus lm 350h at rto

സമ്പത്തിന്റെ കാര്യമെടുത്താല്‍ താരം പല ബോളിവുഡ് താരങ്ങളെയും പിന്തള്ളുന്നതായി നമുക്ക് കാണാം. നിലവില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നനായ നടനാണ് നാഗാര്‍ജുന. മണികണ്‍ട്രോളിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നാഗാര്‍ജുനയുടെ ആസ്തി 3572 കോടി രൂപയാണ്. ഷാരൂഖ് ഖാനും ജൂഹി ചൗളയ്ക്കും പിന്നില്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ അഭിനേതാക്കളില്‍ ഒരാളായി നാഗാര്‍ജുന മാറുന്നു.

ബോളിവുഡിലെ പ്രമുഖരായ അമിതാഭ് ബച്ചന്‍ (3200 കോടി), ഹൃതിക് റോഷന്‍ (3100 കോടി), സല്‍മാന്‍ ഖാന്‍ (2900 കോടി), അക്ഷയ് കുമാര്‍ (2700 കോടി), ആമിര്‍ ഖാന്‍ (1900 കോടി) എന്നിവരേക്കാള്‍ സ്വത്തുണ്ട് തെലുഗു താരത്തിന്. അഭിനയത്തിലൂടെ മാത്രമല്ല, റിയല്‍ എസ്റ്റേറ്റ്, സ്പോര്‍ട്സ് ഫ്രാഞ്ചൈസികള്‍ എന്നിവ കൂടാതെ മറ്റ് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളിലൂടെയും നാഗാര്‍ജുന സമ്പത്ത് വര്‍ധിപ്പിക്കുന്നു. ടോളിവുഡിലെ ഏറ്റവും വലിയ നിര്‍മ്മാണ സ്ഥാപനങ്ങളില്‍ ഒന്നായ അന്നപൂര്‍ണ സ്റ്റുഡിയോയുടെ ഉടമയാണ് നാഗാര്‍ജുന.

nagarjuna arrvies in lexus lm 350h at rto

റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണ സ്ഥാപനമായ N3 റിയല്‍റ്റി എന്റര്‍പ്രൈസസും അദ്ദേഹത്തിനുണ്ട്. മൂന്ന് സ്‌പോര്‍ട്‌സ് ഫ്രാഞ്ചൈസികള്‍ കൂടാതെ ഒരു സ്വകാര്യ ജെറ്റ്, അര ഡസനിലധികം ആഡംബര കാറുകള്‍ തുടങ്ങിയവ നാഗാര്‍ജുനയ്ക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഎംഡബ്ല്യു 7-സീരീസ്, ഔഡി E7, റേഞ്ച് റോവര്‍ വോഗ്, ടൊയോട്ട വെല്‍ഫയര്‍, ബിഎംഡബ്ല്യു എം6 തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ അസൂയാവഹമായ മരാജിലെ ചില ആഡംബര കാറുകള്‍.

ഇത്രയും സമ്പത്തുള്ള നടനായിട്ട് കൂടി വളരെ സിമ്പിളായാണ് അദ്ദേഹം പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനായി അക്കിനേനി നാഗാര്‍ജുന ഖൈരതാബാദ് ആര്‍ടിഒ ഓഫീസ് സന്ദര്‍ശിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ലൈസന്‍സ് പുതുക്കലിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി രേഖകളില്‍ ഒപ്പിട്ട ശേഷം ഓഫീസ് വിടുന്നതിന് മുമ്പായി നടന്‍ ആര്‍ടിഒ ഉദ്യോഗസ്ഥരോടൊപ്പം കുറച്ച് സമയം ചെലവഴിക്കുകയും അവരോടൊപ്പം സെല്‍ഫികള്‍ എടുക്കുകയും ചെയ്തു.

ആര്‍ടിഒ ഓഫീസിലേക്കുള്ള നാഗാര്‍ജുനയുടെ സന്ദര്‍ശനത്തെക്കുറിച്ച് അറിഞ്ഞ് അദ്ദേഹത്തിന്റെ ആരാധകരും അവിടെ എത്തി. നാഗാര്‍ജുന അവരോടൊപ്പം ഫോട്ടോകളും എടുത്തു. ലെക്സസിന്റെ പ്രീമിയം എംപിവിയായ LM 350h എന്ന മോഡലിലാണ് നാഗാര്‍ജുന ആര്‍ടി ഓഫീസില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷമാണ് നടന്‍ കോടികള്‍ പൊടിച്ച് സെലിബ്രിറ്റികള്‍ക്കിടയില്‍ ട്രെന്‍ഡിംഗ് ആയ പുത്തന്‍ പ്രീമിയം കാര്‍ ഗരാജില്‍ ചേര്‍ത്തത്. മകന്‍ നാഗചൈതന്യയ്ക്കും ഭാര്യ ശേഭിത ധുലിപാലയ്ക്കും നടന്‍ വിവാഹന സമ്മാനമായി നല്‍കിയതാണ് ഈ കാര്‍ എന്ന് പറയപ്പെടുന്നു.

ഈ കാറില്‍ ഒന്നിലേറെ തവണ നാഗാര്‍ജുനയെ പൊതുമധ്യത്തില്‍ കാണപ്പെട്ടിട്ടുണ്ട്. സ്റ്റൈലിഷും ആഡംബരപൂര്‍ണ്ണവുമായ വാഹനങ്ങളോടുള്ള നാഗാര്‍ജുനയുടെ താല്‍പ്പര്യമാണ് ഈ വാഹനങ്ങളില്‍ നിന്നെല്ലാം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മനോഹരമായ മെറൂണ്‍ നിറത്തിലാണ് നാഗാര്‍ജുനയുടെ LM 350h ഫിനിഷ് ചെയ്തിരിക്കുന്നത്. വിഐപി, അള്‍ട്രാ ലക്ഷ്വറി എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ ലെക്‌സ് LM 350h വാങ്ങാവുന്നതാണ്.

lexus lm 350h 4-seater

വിഐപി പതിപ്പ് 7 സീറ്ററാണ്. അള്‍ട്ര ലക്ഷ്വറി 4 സീറ്റര്‍ പതിപ്പാണ് നാഗാര്‍ജുന വാങ്ങിയത്. സിബിയു റൂട്ട് വഴിയാണ് എംപിവി ഇന്ത്യയില്‍ എത്തിക്കുന്നത്. സെവന്‍ സീറ്ററിന്റെ എക്സ്‌ഷോറൂം വില 2.1 കോടിയാണ്. അള്‍ട്രാ ലക്ഷ്വറി വേരിയന്റിന് 2.62 കോടിയാണ് എക്സ്‌ഷോറൂം വില. ഈ കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 3 കോടിയിലധികം ചെലവ് വരും.

ഒരു ഹൈബ്രിഡ് പവര്‍ട്രെയിനുമായാണ് ഈ ലക്ഷ്വറി മൂവര്‍ വരുന്നത്. 2.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 250 PS പവറും 239 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുാ സജ്ജീകരിച്ചിരിക്കുന്ന ഈ കാറിന് വെറും 8.7 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കാന്‍ സാധിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. മണിക്കൂറില്‍ 190 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. ADAS അടക്കം സേഫ്റ്റിയുടെ കാര്യത്തിലും ഈ മോഡല്‍ മികച്ച് നില്‍ക്കുന്നു.

lexus lm 350h interior

നിരവധി ആഡംബര സവിശേഷതകള്‍ നിറഞ്ഞ ഈ കാര്‍ ചലിക്കുന്ന കൊട്ടാരം എന്ന് പോലും ചിലര്‍ വിശേഷിപ്പിക്കാറുണ്ട്. ഫ്രണ്ട്, റിയര്‍ സീറ്റുകള്‍ തമ്മില്‍ വേര്‍തിരിക്കുന്ന പാര്‍ട്ടീഷന്‍ ആണ് കൂടുതല്‍ ആഡംബരപൂര്‍ണമായ 4-സീറ്റര്‍ പതിപ്പിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. യാത്രക്കാരുടെ മുന്‍ഗണന അനുസരിച്ച് ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യാന്‍ പറ്റുന്ന ഈ സൗകര്യം സ്വകാര്യത ഉറപ്പാക്കുന്നു.

ക്യാബനില്‍ വിനോദത്തിനായി 48 ഇഞ്ച് ടിവി, വിമാനത്തിലെ ഫസ്റ്റക്ലാസ് സ്യൂട്ടുകളോട് കിടപിടിക്കുന്ന സീറ്റുകള്‍, പ്രീമിയം 23-സ്പീക്കര്‍ സൗണ്ട് സിസ്റ്റം എന്നിവ ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഫോള്‍ഡ്-ഔട്ട് ടേബിളുകള്‍, ഹീറ്റഡ് ആംറെസ്റ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, മിനി ഫ്രിജ്, റിയര്‍ ഗ്ലോവ് ബോക്‌സുകള്‍, ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍, അംബല്ല ഹോള്‍ഡര്‍ എന്നീ അധിക സൗകര്യങ്ങളും കാറിലുണ്ട്.

ലെക്‌സസ് കൂടാതെ കഴിഞ്ഞ വര്‍ഷം തന്നെ നാഗാര്‍ജുന ഒരു ഇലക്ട്രിക് കാറും സ്വന്തമാക്കിയിരുന്നു. കൊറിയന്‍ കമ്പനിയായ കിയ പുറത്തിറക്കുന്ന ഇലക്ട്രിക് ക്രോസ്ഓവറായ EV6 ആയിരുന്നു അത്. കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റായി ഇറക്കുമതി ചെയ്യുന്ന കിയ EV6 രണ്ട് വേരിയന്റുകളില്‍ വാങ്ങാനാകും. സിംഗിള്‍, ഡ്യുവല്‍ മോട്ടോര്‍ സജ്ജീകരണവും ഇവിയില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

77.4kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കുമായി വരുന്ന ഇവിക്ക് പെര്‍മെനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോര്‍ കരുത്ത് പകരുന്നു. സിംഗിള്‍ മോട്ടോര്‍ റിയര്‍ വീല്‍ ഡ്രൈവ് ട്രിമ്മിന് 226 bhp പവറും 350 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുണ്ട്. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ EV6 വെറും 3.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കിയ അവകാശപ്പെടുന്നു. കിയ EV6ഇവിയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില 60.95 ലക്ഷം രൂപയാണ്.

More from DriveSpark

Article Published On: Tuesday, May 13, 2025, 15:01 [IST]
English summary
Telugu actor nagarjuna arrives in lexus lm 350h at rto for license renewal viral video
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X