ഇറങ്ങിയ പടമെല്ലാം പാൻ ഇന്ത്യൻ ലെവലിൽ ഹിറ്റാക്കിയ നടൻ, ഗാരേജിലുളളത് കോടികളുടെ ആഡംബര കാറുകൾ
തലക്കെട്ടിൽ വെറുതേ അതിശയോക്തിക്ക് പറയുന്നതല്ല കേട്ടോ. ഇതു വരെ ഇറങ്ങിയ പടമെല്ലാം പാൻ ഇന്ത്യൻ ലെവലിൽ തന്നെ ഹിറ്റാക്കിയ താരമാണ് ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുഗു സിനിമ ലോകത്തെ പകരംവെക്കാനില്ലാത്ത നാമവുമായ എന്‍ടി രാമറാവുവിന്റെ കൊച്ചുമകനായ ജൂനിയര്‍ എന്‍ടിആര്‍. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി മാറാൻ അദ്ദേഹത്തിന് അധികം സമയം വേണ്ടി വന്നില്ല. ഒരു ചിത്രത്തിന് 50 കോടി മുതല്‍ 100 കോടി വരെയാണ് പ്രതിഫലമെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമകൾ പോലെ തന്നെ അദ്ദേഹത്തിന് പ്രിയപ്പെട്ട ഒരു കാര്യമാണ് വാഹനങ്ങളോടുളള കമ്പം. അദ്ദേഹത്തിൻ്റെ ഗാരേജിൽ നിരവധി ആഡംബര വാഹനങ്ങളാണ് ഉളളത്.
മെര്‍സിഡീസ് ബെന്‍സ് GLS, ലംബോര്‍ഗിനി ഉറൂസ്, റേഞ്ച് റോവര്‍ വോഗ്, ബിഎംഡബ്ല്യു 7-സീരീസ്, പോര്‍ഷ 718 കായെന്‍ അത് കൂടാതെ ഏറ്റവും പുതിയതായി മെര്‍സിഡീസ് ബെന്‍സ് മെയ്ബാക്ക് S-ക്ലാസ് S 580 -യും കൂട്ടിചേർത്തിട്ടുണ്ട്. മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയുടെ മുന്‍നിര സെഡാന്‍ മോഡലായ മെയ്ബാക്ക് S580-ക്ക് 2.70 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

48V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റമുള്ള 4.0-ലിറ്റര്‍ V8 ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് ഈ മെര്‍സിഡീസ് സെഡാന്റെ ഹൃദയം. 496 bhp പവറും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 4MATIC ഓള്‍-വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡായി 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി നാല് വീലുകളിലേക്കും പവര്‍ അയക്കുന്നു.
താരത്തിൻ്റെ ഗാരേജിലെ ഏറ്റവും വിലകൂടിയ മറ്റൊരു മോഡലാണ് ലംബോർഗിനി ഉറൂസ്. 2018-ൽ ലോഞ്ച് ചെയ്‌ത ഉറൂസ് ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ ലംബോർഗിനിയിൽ നിന്നുള്ള ആദ്യത്തെ എസ്‌യുവിയാണ്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിൽ നിന്നുള്ള ആഡംബര എസ്‌യുവികളായ ഔഡി RSQ8, ബെന്റ്ലി ബെന്റേഗ, പോർഷ കയീൻ തുടങ്ങിയ മോഡലുകൾ പണികഴിപ്പിച്ചിരിക്കുന്ന അതേ പ്ലാറ്റ്‌ഫോമിലാണ് ലംബോർഗിനി ഉറൂസും നിർമിച്ചിരിക്കുന്നത്.
4.0 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് ഈ അത്യാഡംബര സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ ഹൃദയം. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരുന്ന എഞ്ചിന് 657 bhp കരുത്തിൽ പരമാവധി 850 Nm torque വരെ ഉത്പാദിപ്പിക്കാനാവും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് 3.3 സെക്കൻഡ് മാത്രം മതിയാവുമെന്നാണ് ലംബോർഗിനി പറയുന്നത്.
താരത്തിൻ്റെ ഗാരേജിൽ ആഡംബര എംപിവിയായ ടൊയോട്ട വെൽഫയറും സ്ഥാനം പിടിച്ചിട്ടുണ്ട്. ഹൈ, വിഐപി എക്സിക്യൂട്ടീവ് ലോഞ്ച് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വെല്‍ഫെയര്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്നത്. ഈ രണ്ട് വേരിയന്റുകളുടെയും വില യഥാക്രമം 1.39 കോടി രൂപയും 1.51 കോടി രൂപയുമാണ്. എക്സ്-ഷോറൂം വിലകളാണിത്. വെല്‍ഫയറിന് 4,995 mm നീളവും 1,850 mm വീതിയും 1,950 mm ഉയരവും 3,000 mm വീല്‍ബേസുമാണുള്ളത്.

കാറുകളിലെ കാരവാന്‍ എന്നറിയപ്പെടുന്ന വെല്‍ഫയറിന് 193 bhp പവറില്‍ പരമാവധി 240 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. ഇ-സിവിടി ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന വെല്‍ഫെയര്‍ ലിറ്ററിന് 19.28 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നും ടൊയോട്ട അവകാശപ്പെടുന്നു.
TNGA-K മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് ടൊയോട്ട പുതിയ വെല്‍ഫയര്‍ പണികഴിപ്പിച്ചിരിക്കുന്നത്. വലിയ സിക്‌സ് സ്ലാറ്റ് ഗ്രില്ലും സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളും ഉള്‍പ്പെടുന്ന എക്സ്റ്റീരിയര്‍ ആരേയും മോഹിപ്പിക്കും. എല്‍ഇഡി ഡിആര്‍എല്ലുകള്‍ ഹെഡ്‌ലാമ്പുകളുടെ താഴത്തെ ഭാഗത്തായി കൊടുത്തിരിക്കുന്നു. ഫ്രണ്ട് ബമ്പറിന്റെ വീതിയില്‍ പ്രവര്‍ത്തിക്കുന്ന യു ആകൃതിയിലുള്ള ക്രോം സ്ട്രിപ്പും പുതിയ എംപിവിയുടെ മൊഞ്ച് കൂട്ടുന്നു.

മധ്യ നിരയില്‍ സുഖപ്രദമായ ക്യാപ്റ്റന്‍ സീറ്റുകളുള്ളതിനാല്‍ യാത്രാ സുഖം ഗംഭീരമായിരിക്കും. സീറ്റുകള്‍ക്ക് വെന്റിലേഷന്‍, ഹീറ്റഡ് ഫങ്ഷനുകള്‍, മടക്കാനാവുന്ന ടേബിളുകള്‍, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജര്‍, എട്ട് തരത്തില്‍ പവര്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, അറുപതിലധികം ഫീച്ചറുകളുള്ള കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.
ഇതിനെല്ലാം പുറമേ ബിഎംഡബ്ല്യുവിൻ്റെ ഫ്ലാഗ്ഷിപ്പ് മോഡലായ 7 സീരിസും താരത്തിന് സ്വന്തമായിട്ടുണ്ട്. 1.84 കോടി രൂപയോളം എക്സ്ഷോറൂം വില വരുന്ന ബിഎംഡബ്ല്യു 740d M സ്പോർട്ടിന് ഇന്ത്യയിൽ ഏകദേശം 2.35 കോടി രൂപയോളമാണ് ഓൺ-റോഡ് വില വരുന്നതെന്നാണ് കണക്കുകൾ. ഏറ്റവും പുതിയ സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, സൗകര്യം, സുരക്ഷാ സൗകര്യങ്ങൾ എന്നിവയെല്ലാം സജ്ജീകരിച്ചിരിക്കുന്ന അത്യാഡംബര സെഡാൻ പകരം വെക്കാനില്ലാത്ത ആഡംബര സെഡാനുകളിൽ ഒന്നാണെന്ന് ഏവർക്കും അറിയാം.

ഡിസൈനിലേക്ക് നോക്കിയാൽ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈനും ചുറ്റും എൽഇഡി ലൈറ്റോടുകൂടിയ വലിയ കിഡ്‌നി ഗ്രില്ലുമാണ് ബിഎംഡബ്ല്യു 7 സീരീസിന് പൊലിമയേകുന്നത്. അസാധാരണമായ വലിപ്പമുള്ള ആഡംബര സെഡാനിൽ ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകളും 19 ഇഞ്ച് എയ്‌റോ ബ്ലേഡ്-സ്റ്റൈൽ അലോയ് വീലുകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്. പുറത്ത് നിന്നും കാണുന്നതിലും ലക്ഷ്വറിയാണ് കാറിന്റെ അകത്തളം.
ബിഎംഡബ്ല്യുവിന്റെ പുതിയ ഡ്യുവൽ കർവ്‌ഡ് ഡിസ്പ്ലേയാണ് ഇന്റീരിയറിനെ മനോഹരമാക്കുന്നത്. 14.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പിന്നിലെ യാത്രക്കാർക്കായി ബിൽറ്റ്-ഇൻ ആമസോൺ ഫയർ ടിവിയുള്ള 31.3 ഇഞ്ച് 8K റെസല്യൂഷൻ തിയറ്റർ സ്‌ക്രീൻ, ഇൻഫർമേഷൻ സിസ്റ്റം പ്രവർത്തിപ്പിക്കുന്നതിന് റിയർ ഡോറുകളിൽ 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീനുകൾ, ലോഞ്ച് സീറ്റിംഗ്, 36 ട്വീറ്ററുകളും സബ്‌വൂഫറും ഷേക്കറും ഉള്ള റേഞ്ച് സ്പീക്കറുകൾ തുടങ്ങിയ ഫീച്ചറുകളെല്ലാം 7 സീരീസിനെ കിടിലമാക്കുന്നുണ്ട്.
ബിഎംഡബ്ല്യുവിന്റെ CLAR പ്ലാറ്റ്‌ഫോമിന്റെ വളരെയധികം പരിഷ്‌ക്കരിച്ച പതിപ്പിലാണ് 7 സീരീസ് നിർമിച്ചിരിക്കുന്നത്. അഡാപ്റ്റീവ് എയർ സസ്‌പെൻഷനും ഇലക്ട്രോണിക് നിയന്ത്രിത ഡാംപറുകളും സ്റ്റാൻഡേർഡായി തന്നെ ലഭിക്കുന്നുണ്ട്. ടയറിലെ വായു പൂര്‍ണമായും നഷ്ടമായാല്‍ പോലും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ പ്രാപ്തമാക്കുന്ന പ്രത്യേക തരം ടയറുകളാണ് കാറിൽ കൊടുത്തിരിക്കുന്നത്.
3.0 ലിറ്റർ, ഇൻലൈൻ-6 സിലിണ്ടർ ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ബിഎംഡബ്ല്യു 7 സീരീസ് സെഡാന്റെ ഹൃദയം. ഓട്ടോമാറ്റിക് ട്രാൻസ്മിഷന്റേയും 48V ഇലക്ട്രിക് മോട്ടറിന്റേയും സഹായത്തോടെ 375.4 bhp കരുത്തിൽ പരമാവധി 520 Nm torque വരെ നിർമിക്കാനും കാറിനാവും. അസാധാരണമായ വലിപ്പം ഉണ്ടായിരുന്നിട്ടും 0-100 കിമീ/മണിക്കൂർ വേഗം വെറും 4.7 സെക്കൻഡിനുള്ളിൽ കൈവരിക്കാനും 7 സീരീസിനാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








