ഫെറാറി മുതൽ ട്രയംഫ് വരെ, തെലുങ്ക് സൂപ്പർസ്റ്റാറിൻ്റെ ഗാരേജിൻ്റെ വീഡിയോ വൈറൽ
തെലുങ്കിലെ സൂപ്പർസ്റ്റാറും മലയാളികൾക്ക് പ്രിയപ്പെട്ട നടനുമായ നാഗചൈതന്യയുടെ വാഹന കളക്ഷൻ കാണിക്കുന്ന അദ്ദേഹത്തിൻ്റെ ഗാരേജിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അമോൽ എന്ന വ്യക്തി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. ബിഎംഡബ്ല്യു എം2 സ്‌പോർട്‌സ് കാറിൻ്റെ ടെസ്റ്റ് ഡ്രൈവ് താരം ബുക്ക് ചെയ്യുകയും അതിൻ്റെ ടെസ്റ്റ് ഡ്രൈവിന് ശേഷം വാഹനം വീട്ടിലേക്ക് കയറി വരുന്നതാണ് വീഡിയോയിൽ കാണുന്നത്.
നടൻ്റെ ഗാരേജിൽ ഉള്ള കാറുകളുടെയും ബൈക്കുകളുടെയും ഒരു ദൃശ്യം വീഡിയോ നമുക്ക് നൽകുന്നു. ടൊയോട്ട വെൽഫയർ ലക്ഷ്വറി എംപിവി, ട്രയംഫ് ത്രക്‌സ്റ്റൺ മോട്ടോർസൈക്കിൾ, എംവി അഗസ്റ്റ എഫ്4, ബിഎംഡബ്ല്യു ആർ നൈൻ ടി തുടങ്ങിയ കാറുകൾ വീഡിയോയിൽ കാണാം. ഈ ബൈക്കുകൾക്ക് അടുത്തായി ഒരു ഫെരാരിയുണ്ട്, കൂടാതെ പഴയ തലമുറ പോർഷെ 911- ഉം കാണാം. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അദ്ദേഹത്തിൻ്റെ ആരാധകരുടെയും ഓട്ടോമൊബൈൽ പ്രേമികളുടെയും അഭിപ്രായങ്ങൾ കൊണ്ട് വീഡിയോയുടെ കമൻ്റ് സെക്ഷൻ നിറഞ്ഞിരിക്കുകയാണ്.

2018-ലാണ് നാഗ ചൈതന്യ ചുവപ്പ് നിറത്തിലുള്ള ഫെരാരി 488 GTB വാങ്ങിയത്. 3.9 ലിറ്റർ, ട്വിൻ-ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്, അത് പരമാവധി 670 Bhp കരുത്തും 760 Nm വൻ ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. 7-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ച് പിൻ ചക്രങ്ങളിലേക്ക് പവർ നൽകുന്നു. അതിന് ശേഷമാണ് ലോകത്തെ വാഹനപ്രേമികൾക്കിടയിലെ ഇഷ്ടവാഹനമായി പോർഷെ 911 സ്വന്തമാക്കിയത്.
അദ്ദേഹത്തിൻ്റെ പോർഷെയും ചുവപ്പ് നിറത്തിലുള്ള ഷേഡിൽ പൂർത്തിയാക്കിയത് കൊണ്ട് തന്നെ അദ്ദേഹത്തിന് ചുവപ്പ് നിറത്തോട് പ്രത്യേക ഇഷ്ടമുണ്ടെന്നാണ് തോന്നുന്നത്. 400 Ps ഉം 440 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.8 ലിറ്റർ എഞ്ചിനാണ് 911 Carrera S -ൻ്റെ എഞ്ചിൻ. മൂന്ന് ബൈക്കുകളാണ് അദ്ദേഹത്തിന് സ്വന്തമായിട്ടുളളത്.

MV Augusta F4 ആണ് ആദ്യത്തെ മോട്ടോർസൈക്കിൾ, 998 സിസി ഫോർ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്ന 2017 മോഡൽ മോട്ടോർസൈക്കിളാണിത്. ഈ മോട്ടോർസൈക്കിളിന് 192 Bhp 110 Nm ഉത്പാദിപ്പിക്കുന്നു, ഏകദേശം 27.83 ലക്ഷം രൂപയാണ് വില. നടൻ്റെ ഗാരേജിലെ മറ്റൊരു വിലകൂടിയ ബൈക്ക് BMW R Nine T ആണ്. 110 Ps ഉം 116 Nm പീക്ക് ടോർക്കും കരുത്തുളള 1170 സിസി ഇരട്ട സിലിണ്ടർ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. മോട്ടോർസൈക്കിളിന് ഏകദേശം 17-18 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.
ഈ വീഡിയോയിൽ കാണുന്ന മൂന്നാമത്തെ മോട്ടോർസൈക്കിൾ ഒരു ട്രയംഫ് ത്രക്‌സ്റ്റൺ R ആണ്. ചുവപ്പിൻ്റെയും കറുപ്പിൻ്റെയും ഇരട്ട-ടോൺ ഷേഡിലാണ് ഇത് പൂർത്തിയാക്കിയിരിക്കുന്നത്. 98 PS പവറും 112 NM പീക്ക് ടോർക്കും സൃഷ്ടിക്കുന്ന 1,200 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് മോട്ടോർസൈക്കിളിന് കരുത്തേകുന്നത്. 2016ൽ പുറത്തിറക്കിയപ്പോൾ മോട്ടോർസൈക്കിളിന് എക്‌സ് ഷോറൂം വില ഏകദേശം 10.9 ലക്ഷം രൂപയായിരുന്നു.

ഇത് കൂടാതെ, ഏകദേശം 1.5 കോടി രൂപ വിലവരുന്ന ആഡംബര എംപിവിയായ ടൊയോട്ട വെൽഫയർ പോലുള്ള കാറുകളും ഗാരേജിൽ ഉണ്ടായിരുന്നു. മനോഹരമായ വെള്ള നിറത്തിൽ തീർത്ത ടൊയോട്ട ഹൈലക്സ് പിക്കപ്പ് ട്രക്കാണ് വീഡിയോയിൽ കാണുന്ന മറ്റൊരു വാഹനം. ടൊയോട്ട ഹൈലക്സ് ആഗോളതലത്തില്‍ ഏറ്റവും വിശ്വസനീയവും മോടിയുള്ളതുമായ പിക്കപ്പ് ട്രക്കുകളില്‍ ഒന്നാണ്. 2021-ലാണ് ഹൈലക്‌സിന്റെ എട്ടാം തലമുറ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തിയത്. സ്റ്റാന്‍ഡേര്‍ഡ്, ഹൈ എന്നീ രണ്ട് പതിപ്പുകളിലായാണ് ഹൈലക്‌സ് ജാപ്പനീസ് ബ്രാന്‍ഡ് അവതരിപ്പിച്ചത്.
വൈറ്റ് പേള്‍, ഇമോഷണല്‍ റെഡ്, സൂപ്പര്‍ വൈറ്റ്, ഗ്രേ മെറ്റാലിക്, സില്‍വര്‍ മെറ്റാലിക് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ഹൈലക്‌സ് വാഗ്ദാനം ചെയ്യുന്നു. പരമാവധി 201 bhp പവറും 500 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 2.7 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ടൊയോട്ട ഹൈലക്സിന് തുടിപ്പേകുന്നത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കുന്നത്.

എല്ലാ ഹൈലക്‌സ് മോഡലുകളിലും 4-വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡ് ആയി വരുന്നു. ഫോര്‍ച്യൂണറില്‍ നിന്ന് വ്യത്യസ്തമായി ഹൈലക്‌സിന് ഒരു പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്ല. എല്‍ഇഡി ഫോഗ് ലാമ്പുകള്‍, 18 ഇഞ്ച് മള്‍ട്ടി-സ്പോക്ക് അലോയ് വീലുകള്‍, ഡോര്‍ ഹാന്‍ഡിലുകളിലും ടെയില്‍ഗേറ്റിലും ക്രോം ഫിനിഷുകള്‍ എന്നിങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.


Click it and Unblock the Notifications