3300 കോടിയുടെ ആസ്തി!അക്കിനേനി കുടുംബത്തിൻ്റെ നട്ടെല്ല്, ആർടിഒ ഓഫീസിൽ എത്തിയ താരത്തിനെ കണ്ടോ

പുത്തൻ വാഹനം വാങ്ങുന്നതിൽ സെലിബ്രിറ്റികളുടെ ഇടയിൽ തന്നെ ഒരു ആരോഗ്യപരമായ മത്സരം നടക്കുന്നുണ്ട് എന്ന് വേണം പറയാൻ. തെലുങ്ക് സിനിമ ഇൻടസ്ട്രിയിലെ സൂപ്പർ താരമാണ് നാഗാർജുന അക്കിനേനി. 3300 കോടിയുടെ ആസ്തിയുളള താരമാണ് അദ്ദേഹം. പുത്തൻ ആഡംബര വാഹനങ്ങൾ വാങ്ങുന്നതിൽ അദ്ദേഹവും ഒട്ടും പിന്നിലല്ല. ഏറ്റവും പുതിയതായി അദ്ദേഹം സ്വന്തമാക്കിയത് ഒരു ലക്ഷ്വറി എംപിവി വാങ്ങി ആണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വില കൂടിയ ലക്ഷ്വറി എംപിവിയായ ലെക്‌സസ് LM 350H എന്ന മോഡലാണ് നാഗാർജുന വാങ്ങിയത്. വാഹനത്തിൻ്റെ രജിസ്ട്രേഷൻ നടപടികൾക്ക് വേണ്ടി ആർടിഒ ഓഫീസിൽ എത്തുന്ന താരത്തിൻ്റെ വീഡിയോ വൈറലായിരിക്കുകയാണ്.

മെറൂൺ ഷേഡിലാണ് വാഹനത്തിൻ്റെ നിറം പൂർത്തിയാക്കിയിരിക്കുന്നത്. മതിയായ ഇടവും വായുസഞ്ചാരവും പ്രീമിയം ലുക്കും സമ്മാനിക്കുന്നതിനാല്‍ അധികം സെലിബ്രിറ്റികളും വൈറ്റ് ഇന്റീരിയറാണ് തെരഞ്ഞെടുക്കുന്നത്. ബ്ലാക്ക് ഇന്റീരിയര്‍ തീമിലും ഈ എംപിവി വാങ്ങാം. വിഐപി, അള്‍ട്രാ ലക്ഷ്വറി എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ ലെക്‌സ് LM 350h വാങ്ങാവുന്നതാണ്. വിഐപി പതിപ്പ് 7 സീറ്ററാണ്. എന്നാല്‍ അള്‍ട്ര ലക്ഷ്വറി 4 സീറ്റര്‍ പതിപ്പാണ് നാഗാർജുന വാങ്ങിയത്.

nagarjuna akkineni new vehicle

ഫ്രണ്ട്, റിയര്‍ സീറ്റുകള്‍ തമ്മില്‍ വേര്‍തിരിക്കുന്ന പാര്‍ട്ടീഷന്‍ ആണ് ഫോര്‍-സീറ്റര്‍ പതിപ്പിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. യാത്രക്കാരുടെ മുന്‍ഗണന അനുസരിച്ച് ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യാന്‍ പറ്റുന്ന ഈ സൗകര്യം സ്വകാര്യത ഉറപ്പാക്കുന്നു. ക്യാബനിനില്‍ വിനോദത്തിനായി 48 ഇഞ്ച് ടിവി, വിമാനത്തിലെ ഫസ്റ്റക്ലാസ് സ്യൂട്ടുകളോട് കിടപിടിക്കുന്ന സീറ്റുകള്‍, പ്രീമിയം 23-സ്പീക്കര്‍ സൗണ്ട് സിസ്റ്റം എന്നിവ ഇതില്‍ ഒരുക്കിയിട്ടുണ്ട്.

ഫോള്‍ഡ്-ഔട്ട് ടേബിളുകള്‍, ഹീറ്റഡ് ആംറെസ്റ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, മിനി ഫ്രിജ്, റിയര്‍ ഗ്ലോവ് ബോക്‌സുകള്‍, ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍, അംബല്ല ഹോള്‍ഡര്‍ എന്നീ അധിക സൗകര്യങ്ങളും കാറിലുണ്ട്. ഇതൊരു ഹൈബ്രിഡ് കാറാണെന്നതും ശ്രദ്ധേയമാണ്. ലെക്‌സസ് LM 350h- സജ്ജീകരിച്ചിരിക്കുന്ന 2.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 250 PS പവറും 239 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

nagarjuna akkineni new vehicle

കൂടാതെ, ലെക്‌സസ് LM 350H-ല്‍ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. വെറും 8.7 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. മണിക്കൂറില്‍ 190 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. ADAS സഹിതമാണ് വാഹനം എത്തുന്നത്. സിബിയു റൂട്ട് വഴിയാണ് എംപിവി ഇന്ത്യയില്‍ എത്തിക്കുന്നത്. സെവന്‍ സീറ്ററിന്റെ എക്സ്‌ഷോറൂം വില 2.1 കോടിയാണ്. അള്‍ട്രാ ലക്ഷ്വറി വേരിയന്റിന് 2.62 കോടിയാണ് എക്സ്‌ഷോറൂം വില. ഈ കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 3 കോടിയിലധികം ചെലവ് വരും.

കഴിഞ്ഞ വർഷമാണ് താരം കിയ ഇവി6 മോഡൽ സ്വന്തമാക്കിയത്. കിയയുടെ മുൻനിര ഓൾ-ഇലക്‌ട്രിക് ക്രോസ്ഓവർ, EV6 ആണ് ഇന്ത്യൻ വിപണിയിൽ കാർ നിർമ്മാതാവ് വാഗ്ദാനം ചെയ്യുന്ന ഏക ഇലക്ട്രിക് കാർ. കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റായാണ് (CBU) EV6 ഇറക്കുമതി ചെയ്തിരിക്കുന്നത്. കിയ EV6 രണ്ട് വേരിയൻ്റുകളിൽ വാഗ്ദാനം ചെയ്യുന്നു, കൂടാതെ സിംഗിൾ, ഡ്യുവൽ മോട്ടോർ സജ്ജീകരണവുമുണ്ട്.

nagarjuna akkineni new vehicle

77.4kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഈ കാറിലുണ്ട്, അത് സ്ഥിരമായ മാഗ്നറ്റ് സിൻക്രണസ് മോട്ടോറിനെ ശക്തിപ്പെടുത്തുന്നു. സിംഗിൾ മോട്ടോർ റിയർ വീൽ ഡ്രൈവ് ട്രിമ്മിന് 226 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും. EV6-ന് 0-ൽ നിന്ന് 100km/h വേഗത കൈവരിക്കാൻ വെറും 3.5 സെക്കൻഡ് മതി. Kia EV6 ൻ്റെ പ്രാരംഭ വില 60.95 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, November 30, 2024, 11:00 [IST]
English summary
Telugu superstar nagarjuna akkineni register his new vehicle video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X