ഇന്ത്യ വിടുകയാണോ?എന്നാൽ ഡ്രൈവിംഗ് ലൈസൻസും കൂടെ കരുതിക്കോള്ളൂ!
യാത്രകൾ അതെവിടെയായാലും ആസ്വാദ്യകരമാണ്. എന്നാൽ വിദേശയാത്രകളാണ് പലരുടേയും ജീവീതാഭിലാഷം. ഇനി വിദേശപര്യടനത്തിനായി ഒരുങ്ങുന്നുവെങ്കിൽ ആ രാജ്യത്തെ പബ്ലിക് ട്രാൻസ്പോർടിനെയോ ടാക്സിയെയോ ആശ്രയിക്കേണ്ടതായിട്ടില്ല പോക്കറ്റിൽ ഇന്ത്യൻ ലൈസൻസ് കരുതിയാൽ മാത്രം മതി.
അറ്റ്‌ലാന്റിക് ഓഷ്യൻ റോഡിന്റെ മനോഹാരിത ആസ്വദിക്കൂ
അത്തരത്തിൽ ഇന്ത്യൻ ലൈസൻസ് അനുവദനീയമായുള്ള ചില രാജ്യങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്. ഇന്ത്യയിൽ അതത് വാഹനങ്ങൾക്ക് ലഭ്യമായിട്ടുള്ള വാലീഡ് ലൈസൻസ് ആയിരിക്കണമെന്നുള്ള നിബന്ധനമാത്രമാണുള്ളത്. നിങ്ങൾ ഒരിക്കല്ലെങ്കിലും കരുതിയിട്ടുണ്ടോ ഇന്ത്യൻ ലൈസൻസ് വിദേശത്തും ഉപയോഗപ്പെടുത്താമെന്ന്?

ബ്രിട്ടൺ
യുകെയിൽ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസുപയോഗിച്ച് ഒരു വർഷത്തോളം വരെ ഡ്രൈവിംഗ് അനുവദനീയമാണ്. യുകെ ചുറ്റികറങ്ങണമെങ്കിൽ ഒരു കാർ വാടകയ്ക്കെടുത്താൽ മാത്രം മതി ലൈസൻസുണ്ടല്ലോ.

ആസ്ട്രേലിയ
ആസ്ട്രേലിയയിൽ തുടരുന്നിടത്തോളം കാലം ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാൽ നിങ്ങളുടെ പക്കൽ ഐഡിപി (ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ്) ഉണ്ടായിരിക്കുകയും പാസ്പോർട് ഇംഗ്ലീഷിലുമായിരിക്കണം എന്ന നിബന്ധനയുണ്ട്.

അമേരിക്ക
നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് ഇംഗ്ലീഷിൽ ആണെങ്കിൽ അമേരിക്കയിൽ ഒരു വർഷത്തോളം വരെ അതുപയോഗിക്കാവുന്നതാണ്. അതല്ല ലൈസൻസ് പ്രാദേശിക ഭാഷയിലാണെങ്കിൽ ഐഡിപി കൈയിൽ കരുതിയാലുംമതി.

ജർമ്മനി
ഇന്ത്യൻ ലൈസൻസ് ജർമ്മനിയിൽ ആറുമാസത്തോളം വരെ അനുവദനീയമാണ്. എന്നാൽ ഈ രാജ്യത്ത് അത് ഉപയോഗപ്പെടുത്തണമെങ്കിൽ എംബസിയിൽ നിന്ന് ലൈസൻസ് തർജ്ജമം ചെയ്യേണ്ടതായിട്ടുണ്ട്.

സ്വിസർലാന്റ്
ഈ മനോഹരമായ രാജ്യത്ത് ഒരു വർഷത്തോളം വരെ ഇന്ത്യൻ ലൈസൻസ് അനുവദനീയമാണ്. എന്നാൽ നിങ്ങളുടെ ലൈസൻസ് വാലീഡായിരിക്കണമെന്ന് മാത്രം.

മൗറീഷ്യസ്
ചെറിയ ദ്വീപ് സമൂഹങ്ങളുള്ള വളരെ മനോഹരമായ സ്ഥലമാണ് മൗറീഷ്യസ്. ഇന്ത്യൻ ലൈസൻസ് ഒരു വർഷത്തേക്കുപയോഗിക്കാനുള്ള അനുമതിയുണ്ടിവിടെ.

ന്യൂസിലാന്റ്
വാലീഡ് ഇന്ത്യൻ ലൈസൻസുപയോഗിച്ച് ഒരു വർഷംവരെ സാഹസിക പ്രവൃത്തികൾക്ക് പേരുകേട്ട നാടായ ന്യൂസിലാന്റിൽ നിങ്ങൾക്ക് സഞ്ചരിക്കാം.

ഫ്രാൻസ്
ലൈസൻസ് ഫ്രഞ്ചിലേക്ക് പരിഭാഷപ്പെടുത്തിയാൽ മാത്രമെ അന്യ രാജ്യ ലൈസൻസുകൾക്ക് ഇവിടെ പെർമിറ്റുള്ളൂ.

നോർവെ
വളരെ മനോഹരമായ സ്ഥലങ്ങളുള്ള രാജ്യമാണ് നോർവെ. എന്നാൽ മൂന്ന് മാസത്തോളമെ ഇവിടെ ലൈസൻസ് അനുവദനീയമുള്ളൂ.

സൗത്ത് ആഫ്രിക്ക
നിങ്ങളുടെ ലൈസൻസ് ഇംഗ്ലീഷിൽ ആണെങ്കിൽ ഒരു ബുദ്ധിമുട്ടുമില്ലാതെ ഈ രാജ്യംമൊത്തം ചുറ്റിസഞ്ചരിക്കാം.

യാത്ര ചെയ്യേണ്ടിയിരിക്കുന്ന 10 മികച്ച എയർപോർടുകൾ

ജീവിതത്തിൽ ഒരിക്കല്ലെങ്കിലും നടത്തേണ്ടിയിരിക്കുന്ന റോഡ് യാത്രകൾ


Click it and Unblock the Notifications








