ഭൂമിയെ തന്നെ വിഴുങ്ങിയേക്കും ഈ കരുത്തേറിയ മിസൈലുകൾ
രാജ്യങ്ങൾ തമ്മിലുള്ള ശത്രുത മുറുകുന്നതോടൊപ്പം ആണവശേഷിയുള്ള മിസൈലുകളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായിട്ടുണ്ട്. ഭൂമിയെ തന്നെ നശിപ്പിച്ച് കഴിയാൻ തക്കവണ്ണമുള്ള മിസൈലുകൾ ഇതിനകം തന്നെ നിർമിച്ച് കഴിഞ്ഞു. മൂന്നാം ലോകയുദ്ധം വരികയാണെങ്കിൽ ഭൂമിയെ തന്നെ പാടെ നശിപ്പിച്ചേക്കാവുന്ന മിസൈലുകളാണ് ഓരോ ലോക രാഷ്ട്രങ്ങളും കരുതിവച്ചിരിക്കുന്നത്. നോൺ പ്രോലിഫെറേഷൻ ട്രീറ്റിയിൽ (എൻപിടി) ഒപ്പുവെച്ച ന്യൂക്ലിയാർ സാങ്കേതികത ഉപയോഗപ്പെടുത്താൻ അധികാരമുള്ള അഞ്ച് ലോകരാഷ്ട്രങ്ങളാണ് അമേരിക്ക, ചൈന, റഷ്യ, ഫ്രാൻസ്.
ലോകത്തിന് മുന്നിൽ വെളിപ്പെടുത്താത്തയത്രയും ആണവായുധങ്ങളാണ് ഈ രാജ്യങ്ങൾക്കുള്ളത്. അതിൽ ഇന്ത്യ, പാകിസ്ഥാൻ, ഇസ്രായേൽ, സൗത്ത് സുദാൻ എന്നീ രാജ്യങ്ങളാണ് എൻപിടിയിൽ ഒപ്പു വെയ്ക്കാത്തത്. എൻപിടിയിൽ ഒപ്പുവെച്ചിട്ടുള്ള മറ്റ് ലോകരാഷ്ട്രങ്ങൾക്ക് ഈ ലോകത്തെ തന്നെ ഉന്മൂലം നശിപ്പിക്കാൻ ശേഷിയുള്ള മിസൈലുകൾ എപ്രകാരവും ഉപയോഗിക്കാനുള്ള അധികാരമുണ്ട്. ലോകത്തിന് തന്നെ ഭീഷണിയായിട്ടുള്ള കരുത്തേറിയ മിസൈലിനെ കുറിച്ചാണിവിടെ പരാമർശിച്ചിരിക്കുന്നത്.

ആർ-36എം2-ഐസിബിഎം സതാൻ (റഷ്യ)
16,000 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും കരുത്താർന്ന മിസൈലാണ് റഷ്യയുടെ ആർ 36 എം. 209,600കിലോഗ്രാം ഭാരമുള്ള ഈ മിസൈൽ തന്നെയാണ് ലോകത്തിൽ വച്ചേറ്റവും ഭാരം കൂടിയതും. ഒരു സെക്കന്റിൽ 7.9കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ലിക്വിഡ് റോക്കറ്റ് എൻജിനാണ് കരുത്തേകുന്നത്. അമേരിക്കൻ സൈന്യത്തിന് വലിയൊരു ഭീഷണി തന്നെയായിരുന്നു റഷ്യയുടെ സതാൻ മിസൈൽ.
Picture credit: Wiki Commons

ഡിഎഫ്-41, ഡോങ് ഫെംഗ്-41(ചൈന)
12,000കിലോമീറ്റർ മുതൽ 15,000കിലോമീറ്റർ ദൂരത്തേക്ക് വിക്ഷേപിക്കാവുന്ന മിസൈലുകളാണിവ. ത്രീ സ്റ്റേജ് സോളിഡ് ഫ്യുവൽ റോക്കറ്റ് എൻജിൻ കരുത്തേകുന്ന മിസൈലിന് 80,000കിലോഗ്രാം ഭാരമാണുള്ളത്. അമേരിക്കൻ മിനിട്ട്മാൻ മിസൈലുകളേക്കാൾ വളരെ കരുത്തേറിയതും സഞ്ചാര വേഗതയുള്ളതുമാണ് ചൈനയുടെ ഈ മിസൈൽ.
Picture credit: Anton Denisov / Sputnik

യുജിഎം-133 ട്രൈഡന്റ് II(യുഎസ്എ)
കടലിനടിത്തട്ടിൽ നിന്നും വിക്ഷേപിക്കാവുന്ന കരുത്തേറിയ മിസൈലാണിത്. അമേരിക്കൻ സൈന്യത്തിന് വേണ്ടി ലോക്ക് ഹീൽഡ് മാർടിൻ സ്പേസ് സിസ്റ്റമാണ് മിസൈൽ നിർമാതാക്കൾ. 59,000കിലോഗ്രാം ഭാരമുള്ള മിസൈലിന് മണിക്കൂറിൽ 29,020കിലോമീറ്റർ വേഗതയാണുള്ളത്.
Picture credit: Wiki Commons

ആർ-29ആർഎംയു സിനേവ(റഷ്യ)
റഷ്യൻ സൈന്യത്തിന്റെ മൂന്നാം തലമുറയിൽപ്പെട്ട സമുദ്രാന്തർഭാഗത്ത് നിന്ന് വിക്ഷേപിക്കാവുന്ന മിസൈലാണ് സിനേവ. റഷ്യൻ നാവികസേനയുടെ ഡെൽറ്റ IV ക്ലാസ് മുങ്ങിക്കപ്പലുകളാണ് ഈ മിസൊൽ വഹിക്കുന്നത്. 11,547കിലോമീറ്റർ ലക്ഷ്യമാക്കി വിക്ഷേപണം നടത്താൻ കഴിയുന്ന റഷ്യയുടെ സബ്മറൈൻ മിസൈലാണിത്. 40 ടൺ ഭാരവും 15 മീറ്റർ നീളവുമാണ് മിസൈലിനുള്ളത്.
Picture credit: The Richest

എൽജിഎം-30മിനിട്ട്മാൻ III(യുഎസ്എ)
അമേരിക്കൻ സൈന്യത്തിന്റെ സർവീസിലുള്ള കരയിൽ നിന്ന് വിക്ഷേപിക്കാവുന്ന ഒരേയൊരു ബ്ലാസ്റ്റിക് മിസൈലാണ് എൽജിഎം-30മിനിട്ട്മാൻ III. അമേരിക്കൻ സൈന്യത്തിനായി ബോയിംഗ് നിർമ്മിച്ചിട്ടുള്ള മിസൈലിന് 36,030കിലോഗ്രാം ഭാരവും 24,000km/h വേഗതയുമാണുള്ളത്.
Picture credit: marvellouswings

ആർഎസ് 24 യാർസ്(റഷ്യ)
2007 മെയ് 29ന് റഷ്യ പരീക്ഷിച്ച ആദ്യത്തെ തെർമോ ന്യൂക്ലിയാർ മിസൈലാണ് യാർസ്. റഷ്യയുടെ നിലവിലുള്ള ടോപോൾ-എം മിസൈലുകളേക്കാൾ ഭാരമേറിയതാണിത്. 40,000കിലോഗ്രാം ഭാരമാണ് തെർമോ ന്യൂക്ലിയാർ മിസൈലിനുള്ളത്.
Picture credit: Соколрус/Wiki Commons

ആർടി-2യുടിടികെഎച്ച് (റഷ്യ)
സോവിയറ്റ് യൂണിയന്റെ വിഘടനത്തിന് ശേഷം റഷ്യ ആദ്യമായി നിർമിച്ച ഇന്റർകോൺടിന്റൽ ബ്ലാസ്റ്റിക് മിസൈലാണിത്. 11,000കിലോമീറ്റർ ദൂരത്തേക്ക് വിക്ഷേപിക്കാവുന്ന ത്രീ സ്റ്റേജ് സോളിഡ് ഫ്യുവൽ റോക്കറ്റാണ് കരുത്തേകുന്നത്. 47,200കിലോഗ്രാം ഭാരവും 26,400കിലോമീറ്റർ വേഗതയുമാണ് മിസൈലിനുള്ളത്.
Picture credit: Vitaliy Ragulin/Wiki Commons

ഡിഎഫ്-31/31എ(ചൈന)
ത്രീ സ്റ്റേജ് സോളിഡ് ഫ്യുവൽ റോക്കറ്റ് എൻജിൻ കരുത്തേകുന്ന റോഡ് മാർഗം പ്രാവർത്തികമാക്കാവുന്ന നീളമേറിയ മിസൈലാണ് ഡോങ് ഫെങ്. ഏഴായിരം മുതൽ എണ്ണായിരത്തോളം ദൂരം ലക്ഷ്യമാക്കി വിക്ഷേപിക്കാവുന്ന മിസൈലിന് 42 ടൺ ഭാരമാണുള്ളത്.
Picture credit: IceUnshattered/Wiki Commons

എം51 എസ്എൽബിഎം (ഫ്രാൻസ്)
ഫ്രഞ്ച് നാവികസേനയുടെ സബ്മറൈൻ ബ്ലാസ്റ്റിക് മിസൈലാണിത്. 8,000മുതൽ 10,000 കിലോമീറ്റർ റേഞ്ചിൽ പ്രവർത്തിക്കുന്ന മിസൈലിന് ത്രീ സ്റ്റേജ് സോളിഡ് ഫ്യുവൽ റോക്കറ്റ് എൻജിനാണ് കരുത്തേകുന്നത്.
Picture credit: IceUnshattered/Wiki Commons

ആർഎസ്എം-56 ബുൽവ
റഷ്യൻ നാവികസേനയുടെ കടലിനടിയിൽ നിന്നും വിക്ഷേപിക്കാവുന്ന പുതിയതായി നിർമാണം നടത്തിയിട്ടുള്ള മിസൈലാണിത്. 10,000കിലോമീറ്റർ ബോറെ ക്ലാസ് ന്യൂക്ലിയാർ സബ്മറൈനുകളെ ലക്ഷ്യം വച്ച് പ്രവർത്തിക്കാൻ കഴിയുന്ന മിസൈലാണിത്.

- ഇന്ത്യയെ മറ്റ് 10 അയൽരാജ്യവുമായി ബന്ധിപ്പിക്കുന്ന ട്രെയിനുകൾ
- ഭാവി അമേരിക്കൻ പ്രസിണ്ടന്റിന്റെ പറക്കുന്ന കൊട്ടാരം


Click it and Unblock the Notifications








