ജാഗ്രത! മരണം മാടിവിളിക്കുന്ന പത്ത് പാതകൾ

By Praseetha

ദീർഘദൂരയാത്ര എന്നുപറഞ്ഞ് ചുറ്റാൻ ഇറങ്ങുമ്പോൾ ഞെട്ടിതരിച്ച് കണ്ണുകൾ ഇറുക്കി ഓടിച്ചു പോകേണ്ടതായിട്ടുള്ള ചില റോഡുകൾ ഉണ്ട് ലോകത്തിൽ. ഏത് പാതയിലും അപകടം പതിഞ്ഞിരിപ്പുണ്ട് ജാഗരൂകരാകാനെ നമ്മൾക്ക് കഴിയുകയുള്ളൂ. എന്നാൽ നമ്മുടെ ജാഗ്രതയെ കമ്പളിപ്പിക്കുന്ന ചില റോഡുകൾ ഉണ്ടായാലോ? അത്തരം ചില പാതകളെ ഇവിടെ പരിചയപ്പെടുത്തുന്നു.

റോഡ് നിയമത്തോടുള്ള നമ്മുടെ പുച്ഛത്തിന് 25 തെളിവുകള്‍-വായിക്കൂ

പലകാരണങ്ങൾ കൊണ്ടാണ് ഇത്തരം റോഡുകൾ അപകടകാരികളാകുന്നത്. മിക്കതിനും പരിഹാരം കാണുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. പിന്നെയുള്ള പരിഹാരം ആ വഴി തിരഞ്ഞെടുക്കരുത് എന്നുള്ളതാണ്. എന്തോക്കെ തന്നെയായാലും പ്രശ്നങ്ങൾ തരണം ചെയ്ത് മുന്നോട്ട് പോകുന്നതില്ലല്ലേ ഒരു ത്രില്ലുള്ളൂ.

പസാജ്-ഡി-ഗ്വെ (ഫ്രാൻസ്)

പസാജ്-ഡി-ഗ്വെ (ഫ്രാൻസ്)

ഫ്രാൻസ് തീരപ്രദേശത്തിലെ നോയിർമോട്ടിയർ ദ്വീപിനെ മെയിൻലാന്റ് ദ്വീപുമായി ബന്ധിപ്പിക്കുന്ന 4.3 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണിത്. ഒറ്റനോട്ടത്തിൽ തോന്നും ഓടിക്കാൻ തരക്കേടില്ലാത്ത റോഡാണെന്ന്. പെട്ടെന്ന് വേലിയേറ്റം വരുകയാണെങ്കിൽ കാര്യം കട്ടപൊക റോഡ് പെട്ടെന്നിവിടുന്ന് അപ്രത്യക്ഷമാകും. ദിവസത്തിൽ രണ്ട് തവണയാണ് ഇവിടെ വേലിയേറ്റങ്ങൾ നടക്കുന്നത്. ആ സമയം ഇതുവഴി കടന്നുപോകുന്ന വണ്ടികളും വെള്ളത്തിനടിയിലാകും. വെള്ളമിറങ്ങിയാൽ തന്നെ റോഡ് ഗതാഗതയോഗ്യമാകണമെങ്കിൽ വളരെ പാടാണ്. പായലും നനവും കാരണം റോഡ് പിന്നെ വഴുക്കലുള്ളതായി മാറും.

പാറ്റിയോപൗലോ-പെർഡികാകി റോഡ് (ഗ്രീക്ക്)

പാറ്റിയോപൗലോ-പെർഡികാകി റോഡ് (ഗ്രീക്ക്)

ഗ്രീക്കിലാണ് 23.5കിലോമീറ്റർ നീളമുള്ള വളഞ്ഞുപുളഞ്ഞ ഈ റോഡ് സ്ഥിതി ചെയ്യുന്നത്. തുടക്കത്തിൽ അത്ര മോശപ്പെട്ട പാതയല്ലെങ്കിലും പിന്നീടിത് കുണ്ടുംകുഴിയും നിറഞ്ഞതാണ്. മാത്രമല്ല റോഡിന് വീതി വളരെ കുറവായതിനാൽ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും ബുദ്ധിമുട്ടാണ്. വലിയ ട്രക്കുകളും ഇതുവഴു പതിവാണത്രെ. റോഡിന്റെ വശങ്ങളിൽ റേലുകൾ ഘടിപ്പിക്കാത്തതിനാൽ രാത്രിക്കാലങ്ങളിൽ വാഹനങ്ങൾ നേരെ കൊക്കയിലേക്ക് വീണ് അപകടങ്ങളും സംഭവിക്കാറുണ്ട്.

ലക്സർ-അൽ-ഹർഗാഡ റോഡ് (ഈജ്പിറ്റ്)

ലക്സർ-അൽ-ഹർഗാഡ റോഡ് (ഈജ്പിറ്റ്)

ഈജ്പിറ്റിലെ ലക്സറിനേയും ഹർഗാഡ പട്ടണത്തേയും ബന്ധിപ്പിക്കുന്ന പാതയാണിത്. വളരെ അപകടസാധ്യതയുള്ള റോഡെന്നുള്ള മുന്നറിയിപ്പ് കൂടി നൽകിയിട്ടുണ്ട് സമീപപ്രദേശത്തുള്ളവർ. മരുഭൂമിയിൽ കൂടി കടന്ന് പോകുന്നതിനാൽ വളരെ വിജനമാണ് ഈ പാതകൾ. ഒരു ബ്രേക്ക് ഡൗൺ സംഭവിച്ചാൽ കൂടി സഹായംതേടാൻ ആരെയും കിട്ടില്ല. രാത്രിക്കാലങ്ങളിലാകട്ടെ കൊള്ളക്കാരുടെ ശല്യവുമാണ് ഇവിടങ്ങളിൽ. എന്നാൽ രക്ഷയോർത്ത് ഹെഡ്‌ലൈറ്റില്ലാതെ ഓടിച്ചാൽ വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ച് അപകടങ്ങളും സംഭവിക്കുന്നത് പതിവാണ്.

ടറാക്കോ-ജോർജ് റോഡ് (തായിവാൻ)

ടറാക്കോ-ജോർജ് റോഡ് (തായിവാൻ)

തായിവാനിലെ ഹൈവേ നം8ന്റെ ഭാഗമാണ് ഈ റോഡ്. രാജ്യത്തെ ഏറ്റവും അപകടമേറിയ റോഡാണ് ടറാക്കോ-ജോർജ് റോഡ്. വീതികുറഞ്ഞ മലഞ്ചെരിവുകൾക്കിടയിലൂടെയുള്ള പാതയാണിത്. ഇടയ്ക്കിടെയുള്ള മലയിടിച്ചിൽ, ഭൂകമ്പം, മണ്ണൊലിപ്പ് എന്നിവയാണ് ഈ പാതയെ കൂടുതൽ അപകടകരമാക്കുന്നത്.

സ്കിപ്പേസ് കാനിയോൺ റോഡ് (ന്യൂസിലാന്റ്)

സ്കിപ്പേസ് കാനിയോൺ റോഡ് (ന്യൂസിലാന്റ്)

ന്യൂസിലാന്റിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായാണ് സ്കിപ്പേസ് കാനിയോൺ റോഡ് സ്ഥിതി ചെയ്യുന്നത്. അപകട സാധ്യതയുള്ള റോഡിന് വേണ്ടുന്ന എല്ലാ ഘടകങ്ങളും ഈ റോഡിനുണ്ടെന്ന് വേണം പറയാൻ. മലകളും കുന്നുകളും ഇടിച്ചാണ് റോഡുകൾ പണിതിട്ടുള്ളത്. തീരെ വീതിയില്ലാത്ത വളഞ്ഞപുളഞ്ഞ വഴിയാണിത്. എതിരെ വരുന്ന വാഹനങ്ങൾക്ക് വഴി കൊടുക്കണമെങ്കിൽ തന്നെ വീതി കൂടിയ സ്ഥലം നോക്കി ദീർഘ ദൂരം പിന്നിലേക്ക് പോകേണ്ടതുണ്ട്.

ഹൽസിമ ഹൈവേ (ഫിലിപ്പേൻസ്)

ഹൽസിമ ഹൈവേ (ഫിലിപ്പേൻസ്)

കടൽ നിരപ്പിൽ നിന്ന് ആയിരം കിലോമീറ്റർ ഉയരത്തിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. വേനൽക്കാലത്താണ് സുരക്ഷിതമായി വണ്ടിയോടിക്കാൻ കഴിയുക. അല്ലാത്തപ്പോൾ മഴയും മഞ്ഞ്‌വീഴ്ചയും കാരണം ഈ റോഡിലൂടെയുള്ള യാത്ര ദുസഹമായി തീരുന്നു. വീതി കുറഞ്ഞതിനാൽ വണ്ടികൾ കൂട്ടിമുട്ടിയും കൊക്കയിലേക്ക് മറിഞ്ഞും നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്.

ടിയാൻമെൻ മൗണ്ടേൻ റോഡ് (ചൈന)

ടിയാൻമെൻ മൗണ്ടേൻ റോഡ് (ചൈന)

പതിനൊന്ന് കിലോമീറ്റർ നീളമാണ് ഈ ചൈനീസ് റോഡിനുള്ളത്. മേൽപറഞ്ഞ റോഡുകളേക്കാൾ വീതിയുണ്ടെങ്കിലും 99 ഹെർപിൻ വളവുകളുണ്ടെന്നാണ് മറ്റൊരു പ്രത്യേകത. റോഡിന്റെ അരികലായി വരമ്പുകൾ പണിതിട്ടുണ്ടെങ്കിലും അമിത വേഗത അല്ലെങ്കിൽ പ്രകൃതി സൗന്ദര്യമാസ്വദിച്ചുള്ള ഓടിക്കല് കൂടുതൽ അപകടങ്ങളിലേക്ക് വഴിവെക്കും.

ഐർ ഹൈവേ(ഓസ്ട്രേലിയ)

ഐർ ഹൈവേ(ഓസ്ട്രേലിയ)

വീതികൂടിയ കേടുപാടുകളൊന്നുമില്ലാത്ത ഓസ്ട്രേലിയയിലെ ഈ സ്ട്രേറ്റ് റോഡ് അപകട പട്ടികയിൽ ഇടംതേടിയിട്ടുണ്ടെന്ന് വിശ്വസിക്കാൻ പാടാനാണ്. ഓസ്ട്രേലിയയിലെ ഒറ്റപ്പെട്ട വനപ്രദേശത്ത് കൂടെയാണ് ഈ പാത കടന്ന് പോകുന്നത്. കംഗാരുകളും മറ്റ് വന്യമൃഗങ്ങളും കുറുകെ ചാടിയാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നത്. നല്ല ഒറ്റ റോഡായിതാനാൽ മിക്കവരും വേഗതയിൽ പാടിച്ചുകൊണ്ടാണ് ഈവഴി പോകുന്നത്. വേഗതയും മൃഗങ്ങളുമാണ് അപകടങ്ങൾക്ക് കാരണം.

കാരകോറം ഹൈവേ (ചൈന-പാകിസ്ഥാൻ)

കാരകോറം ഹൈവേ (ചൈന-പാകിസ്ഥാൻ)

ചൈനയേയും പാകിസ്ഥാനേയും ബന്ധിപ്പിക്കാനായി മലകൾ ഇടിച്ചാണ് ഈ പാതയൊരുക്കിയിരിക്കുന്നത്. ചില സന്ദർഭങ്ങളിൽ കടുത്ത മൂടൽ മഞ്ഞും മഞ്ഞ് വീഴ്ചയുമാണ് യാത്ര ദുസഹമാണ്. കൂടാതെ തീവ്രവാദികൾ തമ്പടിച്ചതിനാൽ ഏത് സമയത്തും ആക്രമണം പ്രതീക്ഷിക്കാവുന്നതാണ്. തീർന്നില്ല ഇതോക്കെ സഹിച്ച് നിങ്ങൾക്ക് പോകാൻ കഴിഞ്ഞാലും ഹൈവേ കടൽനിരപ്പിൽ നിന്ന് വളരെ ഉയരത്തിലായതിനാൽ നിങ്ങൾക്ക് ശ്വസന ബുദ്ധിമുട്ടുണ്ടാകുമെന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.

സോജി-ലാ-പാസ് (ഇന്ത്യ)

സോജി-ലാ-പാസ് (ഇന്ത്യ)

ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് വാഹനം 3538 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് മറിയുക. ലഡാക്കിനേയും കാശ്മീരിനേയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. കാശ്മീരിലെ ലേയില്‍ നിന്നും ശ്രീനഗറിലേക്കുള്ള പാതയാണ് വളരെ ഇടുങ്ങിയ സോജി ലാ പാസ്.

കൂടുതൽ വായിക്കൂ

മരണം പതിഞ്ഞിരിക്കുന്ന പ്രേതബാധയുള്ള10 റോഡുകൾ

ജീവിതത്തിൽ ഒരിക്കല്ലെങ്കിലും നടത്തേണ്ടിയിരിക്കുന്ന റോഡ് യാത്രകൾ

More from DriveSpark

Article Published On: Friday, March 18, 2016, 14:02 [IST]
English summary
10 Roads You Would Never Want to Drive On
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X