ടെന്നിസ് താരങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍
നമ്മുടെ നാട്ടില്‍ ക്രിക്കറ്റിനോളം പ്രചാരമില്ലെങ്കിലും ടെന്നിസ് കളിക്ക് പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും വലിയ സ്ഥാനം ലഭിക്കാറുണ്ട്. ഇതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണ്? കുലീനരുടെ കളിയെന്ന ഖ്യാതി ഒരു കാണമായിരിക്കാം. കൊളോണിയല്‍ കാലത്തിന്റെ അവശേഷിപ്പുകളിലൊന്നായി നമ്മുടെ മനസ്സില്‍ ഊറിക്കിടക്കുന്നതു കൊണ്ടും ആയിരിക്കാം. സംഗതി എന്തായാലും മരിയ ഷറപ്പോവയെയും സെറീനയെയും നമ്മുടെ സാനിയയെയുമെല്ലാം രാവിലെത്തന്നെ ചൂട് ചായയ്‌ക്കൊപ്പം കാണാന്‍ കഴിയുന്നത് തികച്ചും സന്തോഷപ്രദമായ കാര്യമാണ്.
വാഹന താല്‍പര്യത്തിന്റെ കാര്യത്തില്‍ എല്ലാ സ്‌പോര്‍ട്‌സ് താരങ്ങളെയും പോലെയാണ് ടെന്നിസ് കളിക്കാരും. കുതിരശക്തിയും ചക്രവീര്യവുമേറിയ മൃഗങ്ങളെ അവര്‍ അതിയായി ഇഷ്ടപ്പെടുന്നു. ഇവിടെ ചില ടെന്നിസ് താരങ്ങളുടെ വാഹനങ്ങളെ പരിചയപ്പെടാം.

ആന്‍ഡി മുറേ

ആസ്റ്റണ്‍ മാര്‍ടിന്‍ വാന്‍ക്വിഷ് ആണ് ആന്‍ഡി മുറേയുടെ പക്കലുള്ളത്. ഫെരാരിയടക്കമുള്ള നിരവധി മറ്റ് വാഹനങ്ങളുടെ അദ്ദേഹത്തിന്റെ ഗാരേജിലുണ്ട്.

ബെര്‍നാഡ് റ്റോമിക്

ബിഎംഡബ്ല്യു എം1 ആണ് ഇദ്ദേഹത്തിന്റെ പക്കലുള്ളത്.

മരിയ ഷറപ്പോവ

മരിയയുടെ പക്കല്‍ ഒരു പോഷെ 911 ആണുള്ളത്.

മരിയ ഷറപ്പോവ

മരിയ ഷറപ്പോവ

നൊവാക് ജോക്കോവിക്

നൊവാക്കിന്റെ ഗാരേജില്‍ ഓഡി ആര്‍8 സ്‌പോര്‍ട്‌സ് കാര്‍ അയവെട്ടിക്കിടക്കുന്നു.

റാഫേല്‍ നദാല്‍

റോജര്‍ ഫെഡറര്‍
ഫെഡറര്‍ സ്വന്തമാക്കിയിരിക്കുന്നത് ഒരു മെഴ്‌സിഡിസ് ബെന്‍സ് എസ്എല്‍ആര്‍ എഎംജി റോഡ്‌സ്റ്റര്‍ ആണ്.

മെഴ്‌സിഡിസ് ബ്രാന്‍ഡ് അംബാസ്സഡറായ ഫെഡറര്‍ പ്രമോഷണല്‍ പരിപാടിയുടെ ഭാഗമായി എസ്എല്‍എസ് ഡ്രൈവ് ചെയ്യുന്നു.

സെറീന വില്യംസ്

സെറീനയുടെ പക്കലുള്ളത് റെയ്ഞ്ച് റോവര്‍ ഇവോക്കാണ്.


Click it and Unblock the Notifications








