ഈ ബസ് കരയിൽ മാത്രമല്ല വെള്ളത്തിലും ഓടും

By Praseetha

കരയിലും വെള്ളത്തിലും ഒരുപോലെ സഞ്ചാരയോഗ്യമായ ബസിനെ മുൻപ് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? എന്നാൽ ഇത്തരം ബസുകൾ വിദേശ രാജ്യങ്ങളിൽ ഇപ്പോൾ സർവസാധാരണമാണ്. രണ്ടാം ലോകയുദ്ധ കാലത്താണ് ഈ ആശയം ഉരുത്തിരിയുന്നത്. വൈവിധ്യം നിറഞ്ഞ പ്രദേശങ്ങളില്‍ യുദ്ധത്തിനായി നീങ്ങിയവര്‍ നേരിട്ട പ്രശ്‌നങ്ങളില്‍ നിന്നാണ് ഇത്തരമൊരു വാഹനം നിര്‍മിക്കാനുള്ള തീരുമാനം വരുന്നത്.

ഷാരൂഖ് നിർമിച്ചത് ബോളിവുഡിലെ ഏറ്റവും വിലയേറിയ വാനിറ്റി വാൻ

ഇന്ന് ആഡംബരതയുടെ ഭാഗമായിട്ടാണ് ഉപയോഗിക്കുന്നതെങ്കിലും അക്കാലങ്ങളിൽ കൂടുതലും രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടിയായിരുന്നു ഇത്തരം ഉഭയ വാഹനങ്ങളെ ആശ്രയിച്ചിരുന്നത്. കരയിലും വെള്ളത്തിലും ഓടിക്കാവുന്ന ആംഫിബിയസ് എന്ന ഗണത്തിൽപ്പെട്ടവയാണ് ഈ വാഹനങ്ങൾ.

ഈ ബസ് കരയിൽ മാത്രമല്ല വെള്ളത്തിലും ഓടും

അമേരിക്ക ആസ്ഥാനമായുള്ള കൂൾ ആംഫിബിയസ് മാനുഫാക്ച്ചറേസ് ഇന്റർനാഷണൽ എന്ന കമ്പനിയാണ് ടെറ വിന്റ് എന്ന ഈ ഉഭയ വാഹനത്തിന് രൂപംകൊടുത്തിരിക്കുന്നത്.

ഈ ബസ് കരയിൽ മാത്രമല്ല വെള്ളത്തിലും ഓടും

മണിക്കൂറിൽ 80 മൈൽ ദൂരമാണിതിന്റെ ഹൈവെ സ്പീഡെങ്കിൽ 7 നോട്ടാണ് വെള്ളത്തിലുള്ള വേഗത.

ഈ ബസ് കരയിൽ മാത്രമല്ല വെള്ളത്തിലും ഓടും

കരയിലും ജലത്തിലും സ്മൂത്തായി ഓടിക്കാൻ തരത്തിൽ കാറ്റർ പില്ലർ എൻജിനാണിതിന് നൽകിയിട്ടുള്ളത്.

ഈ ബസ് കരയിൽ മാത്രമല്ല വെള്ളത്തിലും ഓടും

കൂടാതെ അല്ലീഷൻ ട്രാൻസ്മിഷൻ, നേവെ ഫ്രണ്ട് ആന്റ് റിയർ സസ്പെൻഷൻ, മറൈൻ ഡ്രൈവ് ട്രാൻസ്മിഷൻ എന്നീ ഫീച്ചറുകളും ഈ ഉഭയ വാഹനത്തിലുണ്ട്.

ഈ ബസ് കരയിൽ മാത്രമല്ല വെള്ളത്തിലും ഓടും

സുരക്ഷയ്ക്കായി രണ്ട് ഓട്ടോമാറ്റിക് ഫയർ എക്സ്ടിൻഗ്വിഷറും ത്രീ സോൺ ബിൽജ് പമ്പ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ ബസ് കരയിൽ മാത്രമല്ല വെള്ളത്തിലും ഓടും

ഒന്നാന്തരം ആഡംബര സവിശേശതകൾ ഉൾക്കൊള്ളിച്ചുള്ള രൂപകല്പനയാണ് ടെറ വിന്റിന് നൽകിയിരിക്കുന്നത്.

ഈ ബസ് കരയിൽ മാത്രമല്ല വെള്ളത്തിലും ഓടും

കരയിലായാലും വെള്ളത്തിലായാലും ഈ ഫസ്റ്റ് ക്ലാസ് ആഡംബരത ഒരു പോലെ അനുഭവപ്പെടുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

ഈ ബസ് കരയിൽ മാത്രമല്ല വെള്ളത്തിലും ഓടും

കമ്പനിയുടെ ഹൈഡ്ര ടെറ ആംഫിബിയസ് വെഹിക്കിൾ എന്ന പരമ്പരയിൽ നിന്ന് ഉരുത്തിരിഞ്ഞിട്ടുള്ള ആശയമാണ് ഈ ബസെന്ന് പറയപ്പെടുന്നത്.

ഈ ബസ് കരയിൽ മാത്രമല്ല വെള്ളത്തിലും ഓടും

കാഴ്ചകൾ കാണാൻ മാത്രമല്ല ഇതുപകരിക്കുക തിരച്ചിലിനും, മറ്റ് രക്ഷാപ്രവർത്തനങ്ങള്‍ക്കായും ഈ വാഹനമുപയോഗപ്പെടുത്താം.

ഈ ബസ് കരയിൽ മാത്രമല്ല വെള്ളത്തിലും ഓടും

അതിനു സഹായകമായ സുരക്ഷാഫീച്ചറുകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഈ ബസ് കരയിൽ മാത്രമല്ല വെള്ളത്തിലും ഓടും

ഇൻസ്ട്രുമെന്റ് ഗേജും സിസ്റ്റം കൺട്രോളും അടങ്ങുന്ന വിമാനത്തിലെ കോക്പിറ്റിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഡാഷ്ബോർഡാണ് നൽകിയിട്ടുള്ളത്.

ഈ ബസ് കരയിൽ മാത്രമല്ല വെള്ളത്തിലും ഓടും

ഇന്റർനെറ്റ്, കംപ്യൂട്ടർ ഡോക്കിംഗ് സിസ്റ്റം, ജിപിഎസ്, മൂവിംഗ് മാപുകൾ, നാവിഗേഷണൽ ചാർട്ട് എന്നിവയും സ്റ്റാൻഡേഡ് ഫീച്ചറുകളായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ ബസ് കരയിൽ മാത്രമല്ല വെള്ളത്തിലും ഓടും

ഫ്ലോർ മാറ്റുകൾ, എന്റർടെയിൻമെന്റ് സിസ്റ്റം, ഇലക്ട്രോണിക്സുകൾ, ഫർണിച്ചറുകൾ, ഗ്രാഫിക്സുകൾ എന്നിവ ഉൾപ്പെടുത്തി ഇച്ഛാനുസരണം പരിഷ്കാരങ്ങൾ നടത്താമെന്നാണ് കമ്പനി പക്ഷം.

ഈ ബസ് കരയിൽ മാത്രമല്ല വെള്ളത്തിലും ഓടും

ആഡംബരത വർധിപ്പിക്കാൻ എല്ലാ സൗകര്യവും ഉൾപ്പെടിത്തിയിട്ടുള്ള കിച്ചൻ, ഹോം തീയേറ്റർ, കണ്ണാടികൾ പതിപ്പിച്ച സീലിംഗ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ ബസ് കരയിൽ മാത്രമല്ല വെള്ളത്തിലും ഓടും

ഏകദേശം 1.2 മില്ല്യൻ ഡോളറാണ് ടെറാ വിന്റിന് നിശ്ചയിച്ചിരിക്കുന്ന വില.

ഈ ബസ് കരയിൽ മാത്രമല്ല വെള്ളത്തിലും ഓടും

എന്നാൽ നടത്താനുദ്ദേശിക്കുന്ന പരിഷ്ക്കാരങ്ങൾക്കനുസരിച്ച് വിലയിൽ മാറ്റം വരാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കൂ

ഒരു ന്യൂ ജനറേഷന്‍ ബസ്സിനെ പരിചയപ്പെടാം

കൂടുതൽ വായിക്കൂ

ഗൈഡഡ് ബസ്സ്‌വേ അഥവാ പാളത്തിലോടുന്ന ബസ്സുകൾ

More from DriveSpark

Article Published On: Tuesday, April 12, 2016, 12:29 [IST]
English summary
Terra Wind Amphibious Motor Coach
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X