ട്രംപ് ഹോട്ടലിന് മുന്നിൽ തീഗോളമായി സൈബർ ട്രക്ക്! ഈ സ്ഫോടനം ടെസ്‌ലയേയും ഉന്നംവെച്ചാണോ?
ലാസ് വേഗാസിലെ ട്രംപ് ഹോട്ടലിന് പുറത്ത് തീ ഗോളമായി മാറി ടെസ്‌ല സൈബർ ട്രക്ക്, അപകടത്തിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്. ബുധനാഴ്ച രാവിലെയാണ് സംഭവം. പെട്രോൾ ബോംബുകളും പടക്കവും കുത്തിനിറച്ചെത്തിയ സൈബർ ട്രെക്കാണ് ഹോട്ടലിനു പുറത്ത് പൊട്ടിത്തെറിച്ചത്. ഈ വൻ സ്ഫോടനത്തിൽ സൈബർ ട്രെക്കിന്റെ ഡ്രൈവറാണ് കൊല്ലപ്പെട്ടത്. അത് കൂടാതെ ഏഴിലധികം ആളുകൾക്ക് പരിക്കേറ്റതായിട്ടാണ് ഇന്റർനാഷ്ണൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്. ലാസ് വേഗാസിലുള്ള ട്രംപ് ഹോട്ടലിന്റെ പ്രവേശന കവാടത്തിന് മുൻപിലെ ഗ്ലാസ് ഡോറിന് അരികിൽ നിർത്തിയിട്ടിരുന്ന സൈബർ ട്രക്കിൽ നിന്നും പുക ഉയരുകയും പിന്നാലെ വാഹനം പൊട്ടിത്തെറിക്കുകയും ആയിരുന്നു.
കൊളറാഡോയിൽ നിന്ന് വാടകയ്ക്ക്/ റെന്റിന് എടുത്ത സൈബർ ട്രെക്കാണ് ഇവിടെ പൊട്ടിത്തെറിച്ചത്. പുതുവർഷ ആഘോഷത്തിനിടെ അമേരിക്കയിലെ ന്യൂ ഓർലീൻസിൽ 15 പേരുടെ ജീവൻ എടുത്ത വളരെ ദാരുണമായ അപകടവുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ അടക്കമുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് വൃത്തങ്ങൾ വിശദ്ധീകരിക്കുന്നത്.

ഏവരേയും ഞെട്ടിക്കുന്ന പൊട്ടിത്തെറിയുടെ CCTV ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഒട്ടനവധി പെട്രോൾ ബോംബുകളും വളരെ മാരകമായ പടക്കങ്ങളും സ്ഫോടക വസ്തുക്കളുമാണ് കാറിൽ നിന്ന് വമപൻ പൊട്ടിത്തെറി സൃഷ്ടിച്ചത്. ഏതാനും നിമിഷങ്ങൾ അനങ്ങാതെ പാർക്ക് ചെയ്തിരിക്കുന്ന ട്രെക്കിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാതെ വളരെ പെട്ടന്നാണ് പല ദിശയിലേക്ക് സ്ഫോടനമുണ്ടായത്.
ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പതാക വഹിക്കുന്ന ട്രക്ക് ആൾക്കൂട്ടത്തിലേക്ക് ഇടിച്ച് കയറി മണിക്കൂറുകൾ പിന്നിടും മുൻപാണ് ഈ സ്ഫോടനം എന്നതും ശ്രദ്ധേയമാണ്. അതോടൊപ്പം ട്രംപിനേയും ഇലോൺ മസ്കിനേയും ബന്ധപ്പെടുത്തുന്ന എന്തെങ്കിലും ഈ സ്ഫോടനത്തിലുണ്ടോ എന്ന് പരിശോധിക്കും എന്നും ലാസ് വേഗാസ് പൊലീസ് മാധ്യമങ്ങൾക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കാർ റെന്റിന് എടുത്ത വ്യക്തി തന്നെയാണ് കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് വിശദമാക്കുന്നത്. പൊട്ടിത്തെറി ഉണ്ടാവുന്നതിന് 20 സെക്കന്റ് മുൻപാണ് സൈബർ ട്രക്ക് ട്രംപ് ഇന്റർ നാഷണൽ ഹോട്ടലിന് മുന്നിൽ എത്തിയത്. കാറിലെ സീറ്റിനും അടിയിലുമായി നിരവധി സ്ഫോടക വസ്തുക്കളാണ് പൊലീസ് കണ്ടെത്തിയത്.
സംഭവത്തിൽ ഇലോൺ മസ്കിന്റെ ടെസ്‌ല സൈബർ ട്രക്കിന്റെ സുരക്ഷയും മറ്റും ഒരുവശത്ത് ചോദ്യം ചെയ്യപ്പെടുന്നുണ്ട്, എന്നിരുന്നാലും ഈ സംഭവം വാഹനത്തിന്റെ യാതൊരുവിധ തകരാർ മൂലവുമല്ല എന്നാണ് പൊലീസ് റിപ്പോർട്ട്. കൂടാതെ ഈ പൊട്ടിത്തെറി കൂടുതൽ വിനാശം സൃഷ്ടിക്കാതിരുന്നത് സൈബർ ട്രക്കിന്റെ ഡിസൈൻ & പ്രൊഡക്ഷൻ മികവാണ് എന്ന് പൊലീസ് അഭിപ്രായപ്പെട്ടു.
സൈബ ർട്രക്കിൻ്റെ ബോഡി സ്ട്രക്ച്ചർ ഹോട്ടൽ വാലെറ്റ് ഏരിയയിലെ നാശനഷ്ടങ്ങൾ ഗണ്യമായി കുറച്ചതായി ഷെറിഫ് മക്മഹിൽ പറഞ്ഞു, ഈ സ്ഫോടനത്തിൻ്റെ ശക്തിയുടെ ഭൂരിഭാഗവും മുകളിലേക്കാണ് നയിക്കപ്പെട്ടത് അല്ലെങ്കിൽ പുറംതള്ളപ്പെട്ടത്, സ്ഫോടന സമയത്ത് കെട്ടിടത്തിൻ്റെ മുൻവശത്തെ ഗ്ലാസ് പോലും പൊട്ടിയില്ല എന്നതും ശ്രദ്ധേയമാണ്.
വാഹനത്തിൽ ലോഡ് ചെയ്തിരുന്ന പെട്രോൾ ബോംബുകളുടേയും സ്ഫോടക വസ്തുക്കളുടേയും വിസ്ഫോടനത്തെ കാര്യമായ നിലയിൽ തന്നെ ആഗീകരണം ചെയ്യാൻ ടെസ്‌ല സൈബർ ട്രക്കിന് കഴിഞ്ഞതിനാലാണ് വൻ ദുരന്തം ഒഴിവായത്. വാടകയ്‌ക്കെടുത്ത സൈബർട്രക്കിൻ്റെ കാർഗോ ബെഡിൽ കയറ്റിയ ബോംബാണ് സ്‌ഫോടനത്തിന് കാരണമായതെന്നും വാഹനത്തിന്റെ സിസ്റ്റങ്ങൾ ഒന്നുമായും ഈ പൊട്ടിത്തെറിക്ക് ബന്ധമില്ലെന്നും അധികൃതർ ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട് എന്നും X -ലെ ഒരു പോസ്റ്റിൽ മസ്‌കും വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








