ടെസ്‌ലയുടെ ഞെട്ടിക്കുന്ന അപകടം; സംഭവിച്ചതിങ്ങനെ, വീഡിയോ വൈറൽ
ഇലക്ട്രിക് വാഹന ലോകത്തെ കിരീടം വച്ച രാജാക്കൻമാരാണ് ടെസ്‌ല, വാഹനവുമായി പോകുമ്പോൾ അപകടം എപ്പോൾ വേണമെങ്കിലും സംഭവിക്കാം, അത് നമ്മുടെ ഭാഗത്തെ തെറ്റോ എതിരെ വരുന്ന ഡ്രൈവറിൻ്റേതോ ആയിരിക്കാം, എന്നാൽ നിയന്ത്രണം വിട്ട് വീടിൻ്റെ മതിൽ തകർത്ത് നീന്തൽ കുളത്തിലേക്ക് വീണാലോ, ഭാഗ്യത്തിന് നീന്തൽകുളത്തിൽ ആ സമയത്ത് ആരുമില്ലാതിരുന്നത് ഒഴിവാക്കിയത് വലിയ ദുരന്തമാണ്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
വാഹനത്തിൽ സഞ്ചരിച്ച വ്യക്തിക്ക് പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു, എന്നാലും എങ്ങനെയാണ് അപകടെ ഉണ്ടായതെന്ന് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, ഡ്രൈവറുടെ ഭാഗത്ത് നിന്നുണ്ടായ കുഴപ്പമാണോ അതോ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിച്ചതാണോ എന്നാണ് അന്വേഷിക്കുന്നത്. വീടിൻ്റെ ഉടമസ്ഥൻ വീട്ടിൽ ഉറങ്ങികിടക്കുമ്പോഴായിരുന്നു അപകടം, വലിയ സ്ഫോടന ശബ്ദം കേട്ടാണ് താൻ എഴുന്നേറ്റതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

അമേരിക്കൻ ഇലക്ട്രിക് കാർ കമ്പനിയുടെ പ്രധാന നിർമ്മാണ സൗകര്യങ്ങളിൽ ഒന്നാണ് ഷാങ്ഹായിലെ ഗിഗാഫാക്‌ടറി. ഒരു ട്വിറ്റർ വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ, ഈ ഫാക്ടറി ഓരോ 40 സെക്കൻഡിലും ഒരു പുതിയ മോഡൽ 3 അല്ലെങ്കിൽ മോഡൽ Y കാർ നിർമ്മിക്കുന്നുവെന്ന് അടുത്തിടെ അറിയിച്ചിരുന്നു. ഉൽപ്പാദന കേന്ദ്രത്തിൽ ടെസ്‌ലയുടെ വലിയ തോതിലുള്ളതും ഫലപ്രദവുമായ നിർമ്മാണ പ്രക്രിയ ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നത്.
ടെസ്‌ലയുടെ ഗിഗാഫാക്‌ടറി ഷാങ്ഹായ്‌യിൽ ഓരോ 40 സെക്കൻഡിലും ഒരു കാർ ഉൽപ്പാദിപ്പിക്കുന്നതിന്റെ ശ്രദ്ധേയമായ നിർമ്മാണ വേഗത ഈ വർഷം ആദ്യം ഫോർഡിന്റെ അവകാശവാദത്തെ പോലും മറികടക്കുന്നതാണ്. മിഷിഗണിലെ ഡിയർബോൺ ട്രക്ക് പ്ലാന്റിന് ഓരോ 49 സെക്കൻഡിലും ഒരു എഫ്-150 പിക്കപ്പ് ട്രക്ക് പുറത്തിറക്കാൻ കഴിയുമെന്നായിരുന്നു ഫോർഡ് അവകാശപ്പെട്ടിരുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി, ടെസ്‌ല സിഇഒ എലോൺ മസ്‌ക് ഉൽപ്പാദന സ്കെയിൽ വർദ്ധിപ്പിക്കുന്നതിൽ കാര്യമായ ഊന്നൽ നൽകിയതിൻ്റെ ഭാഗമായിട്ടാണ്, ഓരോ 40 സെക്കൻഡിലും ഒരു കാർ പുറത്തിറക്കുന്നത്. ഇത്ര വേഗത്തിൽ ഒരു കാർ നിർമിക്കാൻ സാധിക്കുക എന്നത് വാഹനവിപണിയിൽ കമ്പനിക്ക് നേടാൻ പറ്റുന്ന ഏര്റവും വലിയ നേട്ടം തന്നെയാണ്.
ടെസ്‌ല വർഷങ്ങൾക്ക് മുമ്പ് തങ്ങളുടെ വാഹനങ്ങളുടെ ഡ്രൈവിംഗ് ദൂരം പെരുപ്പിച്ചുകാട്ടാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അത് മാത്രമല്ല - കമ്പനിയുടെ റേഞ്ച്-എസ്റ്റിമേറ്റിംഗ് സോഫ്‌റ്റ്‌വെയറിൽ കൃത്രിമം കാണിച്ചിട്ടും ഉണ്ട് എന്നാണ് ഒരു സോഫ്റ്റുവെയർ വിദഗ്ദൻ അഭിപ്രായപ്പെട്ടത്. തുടർന്ന്, ബാറ്ററി അതിന്റെ പരമാവധി ചാർജിന്റെ 50% ത്തിൽ താഴെയാകുമ്പോൾ, അൽഗോരിതം ഡ്രൈവർമാർക്ക് അവരുടെ ശേഷിക്കുന്ന ഡ്രൈവിംഗ് റേഞ്ചിനായി കൂടുതൽ റിയലിസ്റ്റിക് പ്രൊജക്ഷനുകൾ കാണിക്കും.
ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് പുറത്തറിയുമ്പോൾ കമ്പനിയുടെ നിലനിൽപ്പിനെ തന്നെയാണ് അത് ബാധിക്കുന്നതെന്ന് ഓർക്കണം. അഡ്വാൻസ്ഡ് കെമിസ്ട്രി സെല്ലുകൾക്കുള്ള പിഎൽഐ പോലുള്ള നിലവിലെ സ്കീമുകൾക്ക് കീഴിൽ കമ്പനിക്ക് ഇന്ത്യയിൽ അപേക്ഷിക്കാൻ സാധിക്കും. ബാറ്ററി സംഭരണത്തിനായി 18,100 കോടി രൂപയും, ഓട്ടോ-കോൺപോണന്റുകൾ അത് പോലെ തന്നെ ഡ്രോൺ സാങ്കേതിക വിദ്യകൾ എന്നിവയ്ക്കായി 26,058 കോടി രൂപയുടെ പിഎൽഐ സ്കീമും സർക്കാർ ഇതിനകം തന്നെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥരെ കാണാൻ ടെസ്‌ലയുടെ പ്രതിനിധികൾ കഴിഞ്ഞ മാസം രാജ്യം സന്ദർശിച്ചിരുന്നു. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് അന്ന് ചർച്ചയിൽ പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. നിലവിൽ, പൂർണ്ണമായി നിർമ്മിച്ച യൂണിറ്റുകളായി ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് എഞ്ചിൻ വലുപ്പവും, ഇൻഷുറൻസ്, ചരക്ക് മൂല്യം എന്നിവയെല്ലാം കണക്കിലെടുത്ത് 60% മുതൽ 100% വരെ കസ്റ്റംസ് തീരുവയുണ്ട്.
ടെസ്‌ലയുടെ മേധാവി ഇലോൺ മസ്‌ക് കഴിഞ്ഞ മാസം ന്യൂയോർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും 2024ൽ ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇന്ത്യയിൽ ടെസ്‌ല എത്തിക്കുന്നതിന് മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നാണ്. കഴിഞ്ഞ ദിവസം കമ്പനിയുടെ ഏറെ നാൾ കാത്തിരുന്ന സൈബർ ട്രക്കിൻ്റെ ആദ്യത്തെ മോഡൽ അവതരിപ്പിച്ചിരുന്നു.
ഇന്ത്യയുടെ അയല്‍രാജ്യമായ ചൈന ലോകത്തിലെ ഏറ്റവും വലിയ ഇവി വിപണികളില്‍ ഒന്നാണ്. ഒപ്പം തന്നെ ടെസ്‌ലയുടെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ഹബുകളില്‍ ഒന്നും കൂടിയാണ് ചൈന. ഷാങ്ഹായിയിലെ ടെസ്‌ലയുടെ ഫാക്ടറിയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് ഇവികള്‍ കയറ്റി അയക്കുന്നുണ്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്തോ-പസഫിക് മേഖലയിലെ കയറ്റുമതി കേന്ദ്രമായി ഇന്ത്യയെ മാറ്റാനാണ് ടെസ്‌ല ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications








