ഹാർട്ട് അറ്റാക്കിൽ രക്ഷകനായി ടെസ്‌ല; സെൽഫ് ഡ്രൈവിംഗ് കാറിന് ഇങ്ങനേയും ഗുണങ്ങളുണ്ട്

ടെസ്‌ല ഇലക്ട്രിക് കാറുകളുടെ സെൽഫ് ഡ്രൈവിംഗ് കഴിവുകളെ കുറിച്ച് ആളുകൾക്ക് പലതരം അഭിപ്രായങ്ങളാണ് ഉണ്ടായിരുന്നത്, അത് അനാവശ്യമാണെന്ന് പോലും പലരും പറഞ്ഞിരുന്നു. എന്നിരുന്നാലും, ഈ സാങ്കേതികവിദ്യ പല ഗുരുതരമായ സാഹചര്യങ്ങളിൽ വളരെ ഉപയോഗപ്രദമാകും എന്ന വസ്തുത പലരും മറക്കുന്നു. ഈയിടെ, ഇത്തരത്തിൽ സെൽഫ് ഡ്രൈവിംഗ് ഫീച്ചർ രക്ഷകനായ ഒരു പ്രധാന ഉദാഹരണമാണ് ഞങ്ങൾ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്.

വാഹനത്തിന്റെ ഓണർ തന്നെയാണ് തൻ്റെ അനുഭവം പങ്കുവെക്കുന്നത്. പൂർണ്ണ സെൽഫ് ഡ്രൈവിംഗ് സിസ്റ്റവുമായി സജ്ജീകരിച്ചിരിക്കുന്ന തൻ്റെ ടെസ്‌ല മോഡൽ Y, വളരെ ഗുരുതരമായ മെഡിക്കൽ എമർജൻസി സമയത്ത് തന്നെ സഹായിച്ചതായി അദ്ദേഹം വ്യക്തമാക്കുന്നു. ഈ കാറാണ് തൻ്റെ ജീവൻ രക്ഷിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ഈ അപൂർവ സംഭവം നടന്ന സ്ഥലം കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും, സംഭവത്തിന്റെ മുഴുവൻ രൂപവും മാക്സ്പോൾ ഫ്രാങ്ക്ലിൻ എന്ന വ്യക്തി തന്റെ 'X' പേജിൽ പങ്കിട്ടു. അടുത്തിടെ, നിർഭാഗ്യകരമായ ഒരു രാത്രിയിൽ, വളരെ ഗുരുതരമായ മെഡിക്കൽ എമർജൻസിയിൽ താൻ അകപ്പെട്ടു എന്ന് അദ്ദേഹം പറയുന്നു.

നിർജ്ജലീകരണവും (ഡീഹൈഡ്രേഷൻ) രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് അപകടകരമാം വിധം ഉയർന്നതും കാരണം താൻ വളരെ ബുദ്ധിമുട്ടി എന്ന് ഫ്രാങ്ക്ലിൻ വെളിപ്പെടുത്തി. ഇൻസുലിൻ പമ്പിലെ തകരാർ മൂലമാണ് ഇത് സംഭവിച്ചത്. ഈ സമയത്ത്, അദ്ദേഹം തനിച്ചായിരുന്നു, ഉടൻ സഹായം ലഭിക്കാനുള്ള വഴികൾ ഒന്നുമില്ല. ഈ അവസ്ഥയിലാണ്, സഹായത്തിനായി അദ്ദേഹം തൻ്റെ ടെസ്‌ല മോഡൽ Y -ലേക്ക് തിരിഞ്ഞത്.

ടെസ്‌ല അടുത്തിടെ യുഎസ്എയിലെ തങ്ങളുടെ കാറുകളിൽ പൂർണ്ണ സെൽഫ് ഡ്രൈവിംഗ് സവിശേഷത അൺലോക്ക് ചെയ്തിരുന്നു. ഇതിനെ തുടർന്ന്, സ്റ്റിയറിംഗ് കോളം സ്റ്റാക്കിൽ ഡബിൾ ക്ലിക്കിലൂടെ അദ്ദേഹം വാഹനത്തിന്റെ ഓട്ടോണമസ് ഡ്രൈവിംഗ് മോഡ് ആക്ടീവാക്കി. തുടർന്ന് ഫ്രാങ്ക്ലിൻ തൻ്റെ ജീവൻ ടെസ്‌ലയെ ഏൽപ്പിക്കുകയായിരുന്നു.

മനുഷ്യൻ്റെ ഇടപെടൽ ഒന്നുമില്ലാതെ തന്നെ ടെസ്‌ല മോഡൽ Y വളരെ വിദഗ്ധമായി തന്നെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രാങ്ക്ലിൻ പറയുന്നതനുസരിച്ച്, അദ്ദേഹത്തിൻ്റെ വീട്ടിൽ നിന്ന് VI മെഡിക്കൽ സെൻ്ററിലേക്കുള്ള ദൂരം ഏകദേശം 13 മൈൽ ആയിരുന്നു. ടെസ്‌ല മോഡൽ Y യാതൊരു തടസ്സവും കൂടാതെ ആശുപത്രിയിൽ എത്തിയതായി അദ്ദേഹം വ്യക്തമാക്കുന്നു.

ആശുപത്രിയിൽ എത്തിയതിന് ശേഷം, ടെസ്‌ല മോഡൽ Y സ്വയം പാർക്ക് ചെയ്തതായും അദ്ദേഹം പറഞ്ഞു. ഇത് ഒട്ടും താമസിക്കാതെ അടിയന്തിര വൈദ്യസഹായം തേടാൻ ഉടമയെ അനുവദിച്ചു എന്നത് ശ്രദ്ധേയമാണ്. ശരീരത്തിന് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടു എങ്കിലും, ആശുപത്രിയിൽ നിന്ന് ആരോഗ്യവാനായി തന്നെ അദ്ദേഹം പുറത്തുവന്നു.

പോർഷ, മെർസിഡീസ്, ബിഎംഡബ്ല്യു, അക്യൂറ, കാഡിലാക്ക് എന്നിവയുൾപ്പെടെയുള്ള ആഡംബര വാഹനങ്ങളുടെ ഉടമ എന്ന നിലയിൽ, എനിക്ക് ഇന്ന് വാഹന ലോകത്തെ നവീകരണത്തിൻ്റെ പരകോടിയിലുള്ളത് ടെസ്‌ലയാണ് എന്ന് പ്രഖ്യാപിക്കാൻ കഴിയും എന്ന് ഫ്രാങ്ക്ലിൻ തൻ്റെ പോസ്റ്റിൽ പരാമർശിക്കുന്നു. നിർണായക നിമിഷങ്ങളിൽ ടെസ്‌ലയുടെ ജീവൻ രക്ഷിക്കാനുള്ള കഴിവുകൾ അതിൻ്റെ മികവിന് അടിവരയിടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ പോസ്റ്റിൽ, ഒരു ടെസ്‌ല മോഡൽ Y സ്വന്തമാക്കിയതിൻ്റെ അനുഭവവും ഫ്രാങ്ക്ലിൻ പങ്കുവെച്ചിട്ടുണ്ട്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന വീടാണ് തനിക്കുള്ളത് എന്ന് അദ്ദേഹം പറയുന്നു. ഇക്കാരണത്താൽ, തൻ്റെ ടെസ്‌ല മോഡൽ Y ചാർജ് ചെയ്യാൻ വളരെ കുറഞ്ഞ തുക മാത്രമാണ് തനിക്ക് ചെലവാകുന്നത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഏകദേശം 1,000 ഡോളർ, ഏകദേശം 83,000 രൂപ വാഹനത്തിൽ നി്ന് ലാഭിച്ചിട്ടുണ്ട് എന്നും ഫ്രാങ്ക്ലിൻ കൂട്ടിച്ചേർത്തു. കൂടാതെ, ടെസ്‌ല CEO എലോൺ മസ്‌കിനോടും അദ്ദേഹം തന്റെ ഹൃദയംഗമമായ നന്ദി അറിയിച്ചു. ഇന്ത്യൻ വിപണിയിലും താമസിയാതെ തന്നെ അമേരിക്കൻ ഇവി ഭീമൻ ചുവടു വെയ്ക്കാനുള്ള ഒരുക്കത്തിലാണ്.

അദ്ദേഹം പറഞ്ഞു, "ഗതാഗതം മാത്രമല്ല, സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ എലോൺ മസ്‌കിൻ്റെ ഭ്രാന്തമായ അനിയന്ത്രിതമായ നേതൃത്വത്തിന് ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു. "സ്പെക്ട്രത്തിൽ" എലോണിൻ്റെ സ്ഥാനം പങ്കിടുന്ന ഒരാളെന്ന നിലയിൽ, മികവിനും നവീകരണത്തിനുമുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു. അവൻ നമ്മുടെ ലോകത്തെ ആഴത്തിൽ സ്വാധീനിക്കുകയും വ്യക്തിപരമായി എൻ്റെ ലോകത്തെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്.

ടെസ്‌ലയുടെ ഏറ്റവും താങ്ങാനാവുന്ന വാഹനമാണ് ടെസ്‌ല മോഡൽ Y. ഇത് ഒരു റിയർ-വീൽ-ഡ്രൈവ് വാഹനമായും ഡ്യുവൽ മോട്ടോർ ഓൾ-വീൽ-ഡ്രൈവ് വാഹനമായും വാഗ്ദാനം ചെയ്യുന്നു. 60 kWh ബാറ്ററി പാക്കിലാണ് ഇത് വരുന്നത്. ഏകദേശം 415 കിലോമീറ്റർ റേഞ്ച് ഈ കാർ വാഗ്ദാനം ചെയ്യുന്നു. ഇത് മൊത്തം 283 പിഎസ് കരുത്തും 420 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുന്നത് വെറും 6.1 സെക്കൻ്റിലാണ്.

More from DriveSpark

Article Published On: Tuesday, April 16, 2024, 15:30 [IST]
English summary
Tesla model y self driving feature saves owners life
കൂടുതല്‍... #ടെസ്‌ല #tesla
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X