ഇത്രയും ഗതിക്കെട്ട ഇവി മുതലാളി വേറെയുണ്ടോ; ടെസ്‌ല ഇതൊക്കെ കാണുന്നുണ്ടോ ആവോ

ഏതൊരു ഇലക്ട്രിക് വാഹനയുടമയുടേയുംപേടി സ്വപ്നമാണ് വാഹനത്തിൻ്റെ റേഞ്ച്. എത്ര വലിയ ഡംബര ഇവിയാണെങ്കിലും റേഞ്ചിനെ പറ്റിയുളള ആശങ്ക ഏതൊരു മുതലാളിക്കും കാണാം. മുക്കിനും മൂലയ്ക്കും പെട്രോൾ പമ്പുകൾ കാണുന്നത് പോലെ ഇവികൾക്ക് നിരവധി ചാർജിങ്ങ് സ്റ്റേഷനുകൾ കാണാൻ സാധിക്കുന്നില്ല. നിരപ്പായ റോഡുകളിലൂടെ പോകുമ്പോൾ തന്നെ റേഞ്ചിനെ കുറിച്ച് ആശങ്കപ്പെടുമ്പോൾ മല കയറുന്ന സമയത്ത് വാഹനത്തിൻ്റെ ചാർജിങ്ങ് എങ്ങനെയായിരിക്കും. അതും എവറസ്റ്റിൻ്റെ പ്രദേശത്തുകൂടെയുളള യാത്രയിൽ. അതിന് വേണ്ടി വാഹനത്തിൻ്റെ പിന്നിൽ ഒരു ജനറേറ്റർ ഘടിപ്പിക്കേണ്ട അവസ്ഥയോ. അത്തരത്തിലൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ടെസ്‌ലയുടെ മോഡൽ Y എന്ന വാഹനവുമായിട്ടാണ് ഉടമ മലകയറിയിരിക്കുന്നത്. ടെസ്‌ലയുടെ ഏറ്റവും താങ്ങാനാവുന്ന വാഹനമാണ് ടെസ്‌ല മോഡൽ Y. ഇത് ഒരു റിയർ-വീൽ-ഡ്രൈവ് വാഹനമായും ഡ്യുവൽ മോട്ടോർ ഓൾ-വീൽ-ഡ്രൈവ് വാഹനമായും വാഗ്ദാനം ചെയ്യുന്നു. 60 kWh ബാറ്ററി പാക്കിലാണ് ഇത് വരുന്നത്. ഏകദേശം 415 കിലോമീറ്റർ റേഞ്ച് ഈ കാർ വാഗ്ദാനം ചെയ്യുന്നു. ഇത് മൊത്തം 283 പിഎസ് കരുത്തും 420 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുന്നത് വെറും 6.1 സെക്കൻ്റിലാണ്.

tesla owner installed generator

ടെസ്‌ലയുടെ മറ്റ് വിശേഷങ്ങളിലേക്ക് നോക്കിയാൽ ഇന്ത്യയിലേക്കുളള വരവാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മുംബൈ,ദില്ലി എന്നിങ്ങനെ പല സ്ഥലങ്ങളിലും തങ്ങളുടെ നിർമാണ പ്ലാൻ്റിനുളള സ്ഥലം അന്വേഷിച്ചു നടക്കുകയായിരുന്നു കമ്പനി. ഊഹാപോഹങ്ങൾക്കെല്ലാം വിട പറഞ്ഞു കൊണ്ട് മഹാരാഷ്ട്രയിലെ സത്താറ എന്ന പ്രദേശത്ത് പ്ലാന്റ് നിര്‍മിക്കാനാണ് ടെസ്‌ലയുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മഹാരാഷ്ട്രയിൽ പ്ലാന്റ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതിന്റെ പ്രധാന കാരണം പൂനെയിൽ നിലവിലുള്ള സാന്നിധ്യമാണ്. ടെസ്‌ലയ്ക്ക് പൂനെയിൽ ഇതിനകം ഒരു ഓഫീസും വിതരണ ശൃംഖലയും ഉണ്ട്. ഇക്കാരണത്താലാണ് മഹാരാഷ്ട്ര കേന്ദ്രീകരിക്കാൻ ടെസ്‌ല മുൻകൈയെടുത്തിരിക്കുന്നത്. കൂടാതെ പൂനെയും സമീപ പ്രദേശങ്ങളും ഇപ്പോൾ രാജ്യത്തെ പ്രധാന വാഹന നിർമാണ ഹബ്ബായി മാറിയിട്ടുണ്ട്.

ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ടെസ്‌ല ഇതിലൂടെ ഉന്നംവെക്കുന്നതും. നിലവിൽ ചൈനയിലാണ് ടെസ്‌ലയുടെ ഏറ്റവും വലിയ നിർമാശാലയായ ഗിഗാഫാക്ടറി ഉള്ളത്. ഷാങ്ഹായിലാണ് സ്ഥിതി ചെയ്യുന്ന പ്ലാന്റിന് ഒരു വർഷത്തിൽ 7,50,000 കാറുകൾ നിർമിക്കാനുള്ള ശേഷിയുണ്ട്. ടെസ്‌ലയുടെ വരവ് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

ടെസ്‌ലയോടൊപ്പം ടാറ്റയും കൂടി ചേരുമ്പോൾ ഞാൻ ആദ്യം സൂചിപ്പിച്ചത് പോലെ തകർക്കാന പറ്റാത്ത ഒരു കൂട്ടുകെട്ടായി അത് വളരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ടാറ്റയുടെ പുതിയ വാർത്തകളിലേക്ക് വന്നാൽ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് വരാനിരിക്കുകയാണ്. പരീക്ഷണയോട്ടങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മോഡലിന് അകത്തും പുറത്തും ചില ശ്രദ്ധേയമായ മാറ്റങ്ങള്‍ ലഭിച്ചേക്കാം.

ടെസ്‌ലയുടെ വരവിൽ എല്ലാ ബ്രാൻഡുകളും വിറച്ചിരിക്കുകയാണ് എന്നതാണ് സത്യം. ഇവി ഭീമനായ ടെസ്‌ല ഇന്ത്യയിലേക്ക് എത്തുമ്പോൾ കണ്ണുത്തളളിക്കുന്ന ഫീച്ചറുകൾ മാത്രമല്ല വീട്ടിലിരുന്ന് കൊണ്ട് ബുക്ക് ചെയ്യുന്നത് പോലെയുളള സേവനങ്ങളും ഓഫർ ചെയ്യുന്നുണ്ട്. മോഡല്‍ 3, മോഡല്‍ വൈ എന്നീ വാഹനങ്ങളായിരിക്കും തുടക്കത്തിൽ ഇന്ത്യയിൽ എത്തിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, May 21, 2025, 14:08 [IST]
English summary
Tesla owner installed an 8kw gasoline generator on the rear images goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X