ഇലോണ്‍ മസ്‌ക് തൊടുത്തു വിട്ട കാര്‍ ഭൂമിയില്‍ വന്നു പതിക്കുമെന്ന് മുന്നറിയിപ്പ്
Recommended Video

കഴിഞ്ഞയാഴ്ച ബഹിരാകാശത്തേക്ക് കാറിനെ അയച്ച ഇലോണ്‍ മസ്‌കിനെ ആരും അത്ര പെട്ടെന്നു മറന്നിട്ടുണ്ടാകില്ല. റോക്കറ്റ് സാങ്കേതിക വിദ്യയില്‍ വിപ്ലവമാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചാണ് ഇലോണ്‍ മസ്‌കിന്റെ ഫാല്‍ക്കണ്‍ ഹെവിയും ടെസ്‌ല റോഡ്‌സ്റ്ററും ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്.

ഫാല്‍ക്കണ്‍ ഹെവിയുടെ രണ്ട് ബൂസ്റ്റര്‍ റോക്കറ്റുകള്‍ വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിച്ച് ഭൂമിയില്‍ തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ ഇലോണ്‍ മസ്‌ക് തൊടുത്തുവിട്ട കാര്‍ ഭൂമിയില്‍ ഇടിച്ചിറങ്ങുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം രംഗത്ത്.

വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ടെസ്‌ല റോഡ്‌സ്റ്റര്‍ ഭൂമിയില്‍ ഇടിച്ചിറങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കാനേഡിയന്‍ ജ്യോതിശാസ്ത്രജ്ഞരുടെ നിഗമനം. ഭൂമിയില്‍ നിന്നും കരുതിയതിലും ദൂരത്തിലേക്ക് കാര്‍ എത്തിയതായി വിക്ഷേപണത്തിന് പിന്നാലെ ഇലോണ്‍ മസ്‌ക് അറിയിച്ചെങ്കിലും ഭൂമിയോട് ചേര്‍ന്നു നിലകൊള്ളുന്ന വസ്തുക്കളുടെ പട്ടികയില്‍ ടെസ്‌ല റോഡ്‌സ്റ്ററിനെ നാസ ഉള്‍പ്പെടുത്തി കഴിഞ്ഞു.

നിലവില്‍ നാസയുടെ ജെറ്റ് പ്രൊപള്‍ഷന്‍ ലബോറട്ടറിയുടെ നിരീക്ഷണത്തിലാണ് ടെസ്‌ല റോഡ്‌സ്റ്റര്‍. അതേസമയം അടുത്തകാലത്തൊന്നും ഇലോണ്‍ മസ്‌കിന്റെ കാര്‍ ഭൂമിയില്‍ വന്നു പതിക്കില്ലെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ 2091 ല്‍ മാത്രമാകും ടെസ്‌ല റോഡ്‌സ്റ്റര്‍ ആദ്യമായി ഭൂമിയോട് ചേര്‍ന്നു കടന്നു പോവുക. ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തിന്റെ സ്വാധീനത്തില്‍ കാറിന്റെ ഭ്രമണപഥത്തില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കനേഡിയന്‍ ശാസ്ത്രജ്ഞരുടെ വാദം.

എന്തായാലും ആറു ശതമാനം മാത്രമാണ് ഇലോണ്‍ മസ്‌കിന്റെ കാര്‍ ഭൂമിയില്‍ ഇടിച്ചിറങ്ങാനുള്ള സാധ്യതയായി വിലയിരുത്തപ്പെടുന്നത്.


Click it and Unblock the Notifications