വരുമോ ഇവിയുടെ രാജാവ്; നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി ഇലോൺ മസ്ക്

ഇന്ത്യയിലെ ടെസ്‌ല ആരാധകരുടെ കാലങ്ങളായുളള സംശയവും കാത്തിരിപ്പുമാണ് നമ്മുടെ രാജ്യത്തേക്ക് എപ്പോഴാണ് ഇവിയുടെ രാജാവ് എഴുന്നളളുക എന്നുളളത്. മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടയിൽ ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഇലോൺ മസ്‌കുമായി കൂടിക്കാഴ്ച്ച നടത്തിയിരിക്കുകയാണ്. ഇന്ത്യയിൽ നിക്ഷേപം നടത്താനുളള ശ്രമത്തിൽ തന്നെയാണ് കമ്പനി. പ്ലാൻ്റ് നിർമിക്കുന്നതിനുളള പദ്ധതികളും മോദിയുമായി ചർച്ച ചെയ്തു എന്നാണ് റിപ്പോർട്ടുകൾ.

മനുഷ്യസഹജമായ കാര്യങ്ങൾ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്യുമെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്. മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ടെസ്‌ല ഇന്ത്യയിൽ ഉണ്ടാകുമെന്നും അത് എത്രയും വേഗം ചെയ്യുമെന്നാണ് മസ്ക് അറിയിച്ചത്. താൻ ഒരു മോദി ആരാധകനാണെന്നും ഇന്ത്യ പോലെയൊരു വിപണിയിലേക്ക് തങ്ങളെ ആകർഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നാണ് ഇലോൺ മസ്ക് അഭിപ്രായപ്പെട്ടത്.

വരുമോ ഇവിയുടെ രാജാവ്; നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി ഇലോൺ മസ്ക്

ടെസ്‌ലയുടെ എക്‌സിക്യൂട്ടീവുകൾ ഇന്ത്യ സന്ദർശിക്കുകയും ഇന്ത്യയിൽ കാറുകൾക്കും ബാറ്ററികൾക്കുമായി ഒരു നിർമ്മാണ അടിത്തറ സ്ഥാപിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മാസമാണ് ഇന്ത്യൻ ബ്യൂറോക്രാറ്റുകളുമായും മന്ത്രിമാരുമായും ചർച്ചകൾ നടത്തിയത്. ഈ വർഷം അവസാനത്തോടെ ടെസ്‌ല ഒരു പുതിയ ഫാക്ടറിക്കായി സ്ഥലം തിരഞ്ഞെടുക്കുമെന്ന് കഴിഞ്ഞ മാസം മസ്‌ക് പറഞ്ഞിരുന്നു.

സൗരോർജ്ജം, സ്റ്റേഷണറി ബാറ്ററി പായ്ക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുൾപ്പെടെ സുസ്ഥിരമായ ഊർജ്ജ ഭാവിക്ക് ഇന്ത്യയിൽ ശക്തമായ സാധ്യതയുണ്ടെന്ന് മനസിലാക്കിയ അദ്ദേഹം സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം രാജ്യത്ത് കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്‌പേസ് എക്‌സിന്റെ സിഇഒ കൂടിയായ ഇലോൺ മസ്ക്.

വരുമോ ഇവിയുടെ രാജാവ്; നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി ഇലോൺ മസ്ക്

കഴിഞ്ഞ വർഷമാണ് ഇന്ത്യയിലേക്ക് കമ്പനി വരുന്നതിനായി ആഗ്രഹം പ്രകടിപ്പിച്ചത്, എന്നാൽ ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന കമ്പനിയുടെ അപേക്ഷ കേന്ദ്ര ഗവൺമെൻ്റ് തള്ളി കളഞ്ഞിരുന്നു. അത് പോലെ ഇന്ത്യയിൽ ഇവികൾ വിൽക്കാൻ അനുവദിക്കുന്നതിന് മുൻപായി കമ്പനി ഇന്ത്യയിൽ നിർമാണ കേന്ദ്രം സ്ഥാപിക്കുമെന്നാണ് കേന്ദ്രം വിചാരിക്കുന്നത്.

2030 -ഓടെ വർഷം 2 കോടി യൂണിറ്റുകളുടെ ഉൽപ്പാദനം എന്ന ലക്ഷ്യത്തിലേയ്ക്കാണ് ടെസ്‌ല നീങ്ങുന്നത്. അത് ലക്ഷ്യം കണ്ടാൽ വാഹന വിപണിയിൽ പിന്നെ ഒരേ ഒരു രാജാവേ കാണു. അത് ഇലോൺ മസ്കിൻ്റെ ടെസ്‌ലയായിരിക്കും. കാരണം അത് പോലെ വിൽപ്പനയാണ് എല്ലാ വർഷവും കമ്പനി കാഴ്ച്ചവയ്ക്കുന്നത്. ഒരു കാലത്ത് വാഹന വ്യവസായത്തിലെ ഏറ്റവും വലിയ പണം നഷ്‌ടപ്പെട്ടവരിൽ ഒരു ബ്രാൻഡായിരുന്നു ടെസ്‌ല, കഴിഞ്ഞ വർഷം ഒരു വാഹനത്തിന്റെ ലാഭത്തിൽ ഏറ്റവും പ്രധാന എതിരാളികളെക്കാൾ മികച്ച ലീഡ് നേടിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

വരുമോ ഇവിയുടെ രാജാവ്; നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി ഇലോൺ മസ്ക്

2022-ന്റെ മൂന്നാം പാദത്തിൽ ടെസ്‌ല ഒരു വാഹനത്തിന്റെ മൊത്ത ലാഭത്തിൽ $15,653 നേടി. അതായത് ഫോക്‌സ്‌വാഗൺ എജിയുടെ ഇരട്ടിയിലധികം, ടൊയോട്ട മോട്ടോർ കോർപ്പറേഷന്റെ നാലിരട്ടിയോളം വരും, ഫോർഡ് മോട്ടോർ കമ്പനിയേക്കാൾ അഞ്ചിരട്ടി. ഈ വർഷത്തിന്റെ ഭൂരിഭാഗവും, ടെസ്‌ല അതിന്റെ ഏറ്റവും ജനപ്രിയ വാഹനങ്ങളായ മോഡൽ Y SUV പോലെയുള്ള വാഹനത്തിൻ്റെ വിലകൾ കൂട്ടിയിരുന്നു. സെമികണ്ടക്ടറുകളുടേയും മറ്റ് സാമഗ്രികളുടേയും ക്ഷാമം വാഹന വ്യവസായ ഉൽപ്പാദനം കുറയ്‌ക്കുന്നതിന് കാരണമായിട്ടുണ്ട്.

ചൈനയിലും മറ്റ് ഏഷ്യൻ വിപണികളിലും ടെസ്‌ല വില കുറച്ചു, ഇത് ഡിമാൻഡ് വർധിപ്പിക്കുമെന്നും ഏറ്റവും വലിയ ഒറ്റ ഇവി വിപണിയിൽ വിലയുദ്ധമായി മാറിയേക്കാവുന്നതിനെ പിന്തുടരാൻ BYD ഉൾപ്പെടെയുള്ള എതിരാളികളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. ജർമ്മനിയിൽ, മോഡൽ 3, മോഡൽ Y എന്നിവയുടെ വിലയിൽ ടെസ്‌ല ഏകദേശം 1 ശതമാനം മുതൽ 17 ശതമാനം വരെ കുറഞ്ഞു. ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ് എന്നിവിടങ്ങളിലും വില കുറച്ചു.

More from DriveSpark

Article Published On: Wednesday, June 21, 2023, 10:17 [IST]
English summary
Tesla will invest in india elon musk meets narendra modi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X